17.1 C
New York
Thursday, March 23, 2023
Home US News കെ.പി.സി.സി. പ്രവാസി സംഘടനയ്ക്ക് ഉന്നതാധികാര സമിതി: യുഎസ്എ യിൽ നിന്ന് ജെയിംസ് കൂടൽ, ജീമോൻ റാന്നി,...

കെ.പി.സി.സി. പ്രവാസി സംഘടനയ്ക്ക് ഉന്നതാധികാര സമിതി: യുഎസ്എ യിൽ നിന്ന് ജെയിംസ് കൂടൽ, ജീമോൻ റാന്നി, സന്തോഷ് ഏബ്രഹാം: പി.പി. ചെറിയാൻ

പി.പി. ചെറിയാൻ

ന്യൂയോർക്ക്: കോൺഗ്രസ് പ്രവാസി സംഘടനയായ ഓ. ഐ .സി.സി കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎസ്എ യിൽ നിന്ന് മൂന്ന് കോർഡിനേറ്റർമാർ. കേരളത്തിൽ നിന്ന് ജോലിക്കായി വിദേശത്ത് പോയി താമസിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകർക്ക് ഊർജ്ജവും ആവേശവും നൽകി കൊണ്ട് പ്രവർത്തിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഓഐസിസി) പ്രവർത്തനം ഇനി അമേരിക്കയിലും.

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ് എ യുടെ (ഓഐസിസി യുഎസ്എ) യു എസ് എ യുടെ നാഷനൽ കോർഡിനേറ്ററായി ജെയിംസ് കൂടലിനെയും സതേൺ, നോർത്തേൺ റീജിയണൽ കോർഡിനേറ്റർമാരായി ജീമോൻ റാന്നി (തോമസ് മാത്യു) ഹൂസ്റ്റൺ, സന്തോഷ് ഏബ്രഹാം, ഫിലാഡൽഫിയ എന്നിവരെ കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ നിയമിച്ചു.

കെപിസിസി യൂടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഒഐസിസി ഗ്ലോബൽ കമ്മിറ്റിയുടെ കീഴിലായിരിക്കും ഇവരുടെ പ്രവർത്തനം. അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തനങ്ങൾ സജീവമാക്കുകയും, പുതിയ അംഗങ്ങളെ ചേർത്ത് കൊണ്ട് അഡ് ഹോക്ക് കമ്മിറ്റികൾ രൂപീകരിച്ച്‌ കോൺഗ്രസ് സംഘടനാ സംവിധാനം അമേരിക്കയിൽ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നിയമനം.

ഓഐസിസി / ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പുതിയതായി നിയമിതരായ കോർഡിനേറ്റർമാരെ അഭിനന്ദിച്ചു.

35 വര്‍ഷമായി സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ സജീവ സാന്നിധ്യം. മികച്ച സംഘാടകനും വാഗ്മിയും. നിരവധി പ്രസിദ്ധീകരണങ്ങളിലെ കോളമിസ്റ്റുകൂടിയാണ് ജെയിംസ് കൂടല്‍ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ട്രഷറര്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സാസ് ചാപ്റ്റര്‍ പ്രസിഡന്റ്, പത്തനംതിട്ട കെ കരുണാകരന്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍ ഡയറക്ടര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

2019ല്‍ ഹൂസ്റ്റണില്‍ നടന്ന ഇന്റര്‍നാഷണല്‍ മീഡിയ കോണ്‍ഫറന്‍സിന്റെ ജനറല്‍ കണ്‍വീനര്‍ ആയിരുന്നു. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് മാനേജിങ് എഡിറ്റര്‍, ഹ്യൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എംഎസ്ജെ ബിസിനസ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്നി നിലകളിലും ശ്രദ്ധേയനാണ്.

കോണ്‍ഗ്രസ് കലഞ്ഞൂര്‍ മണ്ഡലം പ്രസിഡന്റ്, അടൂര്‍ താലൂക്ക് റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ഡയറക്ടര്‍, ഓവര്‍സീസ് കോണ്‍ഗ്രസ് ബഹ്റൈന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ്, ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ട്രഷറര്‍, ബഹ്റൈന്‍ എംബസിയുടെ നേതൃത്വത്തില്‍ ഉള്ള കോ ഓഡിനേഷന്‍ കമ്മിറ്റി ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് ജനറല്‍ സെക്രട്ടറി, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഹ്യൂസ്റ്റണ്‍ പ്രസിഡന്റ്, മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലങ്കര കാത്തലിക് ചര്‍ച്ച് അമേരിക്കന്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമാണ്.

റീജിണൽ കോർഡിനേറ്ററായി നിയമിതനായ ജീമോൻ റാന്നി (തോമസ് മാത്യു) പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ റാന്നി സെന്റ് തോമസ് കോളേജ് യൂണിറ്റ് പ്രസിഡണ്ടായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. റാന്നി സെന്റ് തോമസ് കോളേജ് യൂണിയൻ ചെയർമാനായിരുന്നു.പ്രസംഗ വേദികളിലെ തിളക്കമാർന്ന സാന്നിധ്യമാണ് അന്നും ഇന്നും.

റാന്നി താലൂക്ക്, പത്തനംതിട്ട ജില്ലാ തലങ്ങളിൽ കെഎസ്‌യുവിന്റേയും യൂത്ത് കോൺഗ്രെസ്സിന്റെയും സജീവ സാന്നിദ്ധ്യമായിരുന്ന ഇദ്ദേഹം കുവൈറ്റിലെ കോൺഗ്രസ് സംഘടനാ പ്രവർത്തങ്ങൾക്കും ഈടുറ്റ സംഭാവന നൽകി. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് രൂപീകൃതമാകുന്നതിനു കുവൈറ്റ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയായും കുവൈറ്റിലെ കോൺഗ്രസ് സംഘടനകളുടെ ഐക്യവേദിയായ കുവൈറ്റ് പ്രദേശ് കൾച്ചറൽ കോൺഗ്രസിന്റെ സെക്രട്ടറിയായും സേവനമനുഷ്ടിച്ചു.

2007 ൽ അമേരിക്കയിലെത്തിയ ജീമോൻ റാന്നി അമേരിക്കയിലെ അറിയപ്പെടുന്ന
മാധ്യമ പ്രവർത്തകൻ കൂടിയാണ്. ഫ്രീലാൻസ് റിപ്പോർട്ടർ ആയി കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹം കേരളത്തിലെയും ഇന്ത്യയിലെയും തിരഞ്ഞെടുപ്പ് വേളകളിൽ കോൺഗ്രസിന്റെ ശബ്ദമായി അമേരിക്കയിൽ നിന്നും നിരവധി ടെലിവിഷൻ ചർച്ചകളിലും പങ്കെടുത്തിട്ടുണ്ട്. ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) സജീവ പ്രവത്തകനായ ഇദ്ദേഹം ഹൂസ്റ്റൺ കേന്ദ്രമായി പ്രസിദ്ധീകരിക്കുന്ന “നേർകാഴ്ച”ഡെയിലി ന്യൂസിന്റെ എഡിറ്റോറിയൽ ബോർഡംഗവുമാണ്. മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന മീഡിയ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു വരുന്നു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ടെക്സാസ് ചാപ്റ്റർ ജനറൽ സെക്രട്ടറിയായി ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മികച്ച സംഘാടകൻ കൂടിയായ ജീമോൻ റാന്നി ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് (ഐഎൻഓസി) ഹൂസ്റ്റൺ ചാപ്ടറിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു.

സന്തോഷ് എബ്രഹാം പെൻസിൽവേനിയ കേരള ചാപ്റ്റർ ഐ ഒ സി പ്രസിഡണ്ടായി ഇപ്പോൾ പ്രവർത്തിച്ചു വരുന്നു. ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ഫിലഡൽഫിയ ചാപ്റ്റർ ജനറൽ സെക്രട്ടറിയായി ദീർഘവര്ഷങ്ങൾ പ്രവർത്തിച്ചു. കേരള വിദ്യാർഥി യൂണിയനിൽ (കെഎസ്‌യു) കൂടി കോൺഗ്രസിൻറെ രാഷ്ട്രീയ രംഗത്തേക്ക് സ്കൂൾതലത്തിൽ പ്രവേശിച്ച വ്യക്തിയാണ് സന്തോഷ് എബ്രഹാം.

തിരുവല്ല മാർത്തോമാ കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയായിരുന്നു. മല്ലപ്പള്ളി താലൂക്ക് കെഎസ്‌യു വൈസ് പ്രസിഡന്റായി സ്തുത്യർഹ സേവനം ചെയ്ത സന്തോഷ് 1999ൽ അമേരിക്കയിലേക്ക് കുടിയേറി. വേൾഡ് മലയാളി കൌൺസിൽ (ഡബ്ലിയുഎംസി) പെൻസിൽവാനിയ പ്രൊവിൻസ് ചെയർമാനായി പ്രവർത്തിച്ചു വരുന്നു. നിരവധി സംഘടനകളിൽ സാരഥ്യം വഹിച്ചിട്ടുള്ള സന്തോഷ് ഒരു മികച്ച സംഘാടകനും പ്രസംഗകനും മാധ്യമ പ്രവർത്തകനുമാണ്. .
സന്തോഷ് അബ്രഹാമിന് ലഭിച്ച അംഗീകാരം കോൺഗ്രസ് സംഘടനാ രംഗത്തുള്ള പ്രവർത്തനത്തിന് അംഗീകാരമാണെ്

കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ശാക്തീകരണത്തിന് അമേരിക്കൻ മലയാളികളോട് എന്നും കടപ്പെട്ടിരിക്കുവെന്നും നിയമിതരായ കോർഡിനേറ്റർക്ക് പൂർണ പിന്തുണയും സഹായവും നൽകി ഒഐസിസിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന്
ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ആഹ്വാനം ചെയ്തു.

വലിയ ഉത്തരവാദിത്വങ്ങളാണ് തങ്ങളിൽ ഏല്പിക്കപ്പെട്ടിരിക്കണതെന്നും വിനയാന്വിതനായി ചുമതലകൾ ഏറ്റെടുക്കുന്നുവെന്നും ജെയിംസ് കൂടൽ, ജീമോൻ റാന്നി, സന്തോഷ് എബ്രഹാം എന്നിവർ പറഞ്ഞു.

പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ “MAT DAY ” വിവിധ പരിപാടികളോടെ ആചരിക്കുന്നു

ടാമ്പാ :- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാർച്ച് 25 നു "MAT Cares MAT DAY " വിപുലമായ പരിപാടികളോടെ, ക്നായി തോമൻ സോഷ്യൽ ഹാൾ, 225 N ഡോവർ റോഡ്, ഫ്ലോറിഡ...

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...

*ശുഭദിനം* | 2023 | മാർച്ച് 23 | വ്യാഴം ✍ കവിത കണ്ണന്‍

ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ...
WP2Social Auto Publish Powered By : XYZScripts.com
error: