17.1 C
New York
Thursday, December 8, 2022
Home Special കെ ജി സത്താറിൻ്റെ ഓർമ്മദിനം-ജൂലൈ 24.(ഓർമ്മയിലെ മുഖങ്ങൾ)

കെ ജി സത്താറിൻ്റെ ഓർമ്മദിനം-ജൂലൈ 24.(ഓർമ്മയിലെ മുഖങ്ങൾ)

അജി സുരേന്ദ്രൻ✍

Bootstrap Example

ഒരു കാലത്ത് മലബാറിൻ്റെ ഹൃദയതാളമായിരുന്നു മാപ്പിളപ്പാട്ട്.
ജനകീയവും സംഗീതാത്മകവുമാണ് അതിന്റെ പ്രത്യേകതകൾ. സംഗീതത്തിനു മുൻതൂക്കമുള്ളതുകൊണ്ട് തന്നെ ഗാനമാധുരിക്ക് പ്രാധാന്യം കല്പിക്കുന്നു.

മാപ്പിളപ്പാട്ടുകൾ ഇല്ലാത്ത കല്യാണ രാവുകളില്ല. സ്റ്റേജുകളിൽ സിനിമാ ഗാനമേള പോലെ തന്നെ മാപ്പിളപ്പാട്ടുകളും ഇടം നേടിയ കാലം. ആ ഈരടികളിലൂടെ സംഗീത സാന്ദ്രമായ രാവുകൾ നമ്മുക്ക് സമ്മഹിച്ച മാപ്പിളപ്പാട്ടിൻ്റെ സുൽത്താൻ കെ ജി സത്താറിൻ്റെ ഓർമ്മദിനമാണ് ജൂലൈ 24.

മാപ്പിളപ്പാട്ടുകൾ എഴുതുകയും, അവയ്ക്ക് സംഗീതം നൽകുകയും സ്വയം പാടുകയും ചെയ്തിരുന്നു അദ്ദേഹം.1970 കളില്‍ ഗ്രാമഫോണ്‍ റിക്കാര്‍ഡുകളിലും ആകാശവാണിയിലും തുറന്ന വേദികളിലും തരംഗമായിത്തീര്‍ന്ന കെ.ജി സത്താര്‍ മാപ്പിളപ്പാട്ടിലെ ഇതിഹാസമായി അറിയപ്പെട്ടു.അങ്ങനെ അദ്ദേഹത്തിന് “മാപ്പിളപ്പാട്ടിൻ്റെ സുൽത്താൻ ” എന്ന വിശേഷണവും ലഭിച്ചു.

ചലച്ചിത്ര, നാടക മേഖലകളിൽ മുഖ്യധാരാ ഗാനാലാപനത്തിന് അവസരം കൈവന്നപ്പോഴും ഒട്ടും മടിക്കാതെ തന്നെ മാപ്പിളപ്പാട്ടിനെ ഉയര്‍ത്തിക്കാട്ടി സഞ്ചരിച്ചു അദ്ദേഹം. കുലീനമായ പെരുമാറ്റവും കലയോടുള്ള സമര്‍പ്പണവും കൊണ്ട് തൻ്റേതായ ഒരിടം കണ്ടെത്താൻ കഴിഞ്ഞു.

1928 ആഗസ്റ്റ് 27 ന് കൊട്ടുക്കൽ ഗുൽ മുഹമ്മദ് ബാവയുടേയും ബീവിക്കുഞ്ഞിയുടേയും മകനായി ജനിച്ചു.
പിതാവിൽ നിന്ന് സംഗീതത്തിൻ്റെ ബാലപാഠങ്ങൾ അഭ്യസിച്ചു. പൂവത്തൂർ സെൻ്റ് ആൻ്റണീസ് ഹയർ എലിമെൻ്ററി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മട്ടാഞ്ചേരിയിലെ കൃഷ്ണൻകുട്ടി ഭാഗവതരുടെ പക്കൽ നിന്നും ശാസ്ത്രീയ സംഗീതം പഠിച്ചു.കുട്ടിക്കാലത്തു തന്നെ മാപ്പിളപ്പാട്ടിൻ്റെ ആലാപനത്തിലും സംഗീത സംവിധാനത്തിലും സജീവ സാന്നിധ്യമായിരുന്നു.എന്നാൽ കുടുംബത്തിൻ്റെ സാമ്പത്തിക പരാധീനത മൂലം നന്നേ ചെറുപ്പത്തിൽ തന്നെ ജോലി തേടി ബോംബയിലേക്ക് പോകേണ്ടി വന്നു.

ജോലി തിരക്കുകൾക്കിടയിലും സംഗീതം കൈവിടാതിരിക്കാൻ അവിടെ ഉള്ള സംഗീത വിദ്യാലയത്തിൽ ചേർന്നു. അവിടെ വച്ച് മാൻഡൊലിൻ, ഗിത്താർ, സിത്താർ ‘വയലിൻ ബുൾബുൾ എന്നിവയിലൊക്കെ പ്രാവിണ്യം നേടാൻ കഴിഞ്ഞു. ഗ്രാമഫോൺ റിക്കാർഡുകളിൽ ഗാനങ്ങൾ പാടിയ അദ്ദേഹം ഈ രംഗത്ത് വലിയ അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നതിന് പിന്നീട് കലാകേരളം സാക്ഷിയായി.

നിരവധി ലളിതഗാനങ്ങളും, നാടകഗാനങ്ങളും എഴുതുകയും സംഗീതം നൽകി ആലപിക്കുകയും ചെയ്തിട്ടുണ്ട്.
മലയാളികളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന
‘കണ്ണൻ്റെ കടമിഴിയാലേ ” … എന്ന പാട്ടിനു ലഭിച്ച സ്വീകാരിത ആരേയും അമ്പരിപ്പിക്കുന്നതായിരുന്നു. ബാബുരാജ് ഉൾപ്പടെയുള്ളവരുടെ സംഗീത സംവിധാനത്തിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ബാബുരാജ് ഈണമിട്ട് സത്താർ പാടിയ “മക്കത്തുപോണോരേ ഞങ്ങളെ കൊണ്ടു പോണേ”….. എന്ന ഗാനം ഇന്നും നാമൊക്കെ എപ്പോഴും മൂളി നടക്കുന്ന പാട്ടുകളിലൊന്നാണ് .

ജനപ്രീതിയാർജ്ജിച്ച പ്രസിദ്ധങ്ങളായ 600 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. കേരള ഗായക സമിതി എന്ന പേരിൽ ഒരു ട്രൂപ്പും തുടങ്ങിയിരുന്നു. സിങ്കപ്പൂർ മലേഷ്യ എന്നിവടങ്ങളിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പഠിക്കാൻ താത്പര്യമുള്ളവർക്ക് സംഗീതവും, സംഗീത ഉപകരണങ്ങളും സൗജന്യമായി പഠിപ്പിച്ചു കൊടുക്കുവാനും ഇദ്ദേഹം മുൻപന്തിയിലായിരുന്നു.

2004ൽ സംഗീത നാടക അക്കാദമിയുടെ മാപ്പിളപ്പാട്ടിനുള്ള പുരസ്കാരം, കേരള മാപ്പിള കലാ അക്കാദമി പ്രശംസാപത്രം, മൊയീൻ കുട്ടി വൈദ്യർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്. നെല്ലിക്ക, എൻ്റെ ഗാനങ്ങൾ എന്നീ രണ്ടു ഗ്രന്ഥങ്ങളും അദ്ദേഹത്തിൻ്റേതായിട്ടുണ്ട്.
മറിയുമ്മു ആണ് ഭാര്യ. സലിം, ജമീല, നൗഷാദ്, കമറുദ്ദീൻ, നസീമ എന്നിവർ മക്കളാണ് .മൂത്ത മകൻ സലിം സത്താർ സിനിമാ നിർമ്മാതാവാണ്.

എന്നും ആസ്വാദകരുടെ മനസ്സിൽ ഒളിമങ്ങാതെ നിറഞ്ഞു നിൽക്കുന്ന ആ
വ്യക്തിത്വം 2015 ജൂലൈ 24 ന് നമ്മോട് വിട പറഞ്ഞു.

അജി സുരേന്ദ്രൻ✍

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: