ഫിലഡൽഫിയാ: കെൻസിംഗ്ടൺ-റോസ്ഹിൽ സ്ട്രീറ്റിലെ 2900 ബ്ലോക്കിലുള്ള വീടിനുള്ളിലെ കിടപ്പുമുറിയിൽ തിങ്കളാഴ്ച 42 വയസ്സ് പ്രായമുള്ള ഒരാളെ നിരവധി തവണ നെഞ്ചിൽ വെടിയേറ്റ നിലയിൽ കണ്ടെത്തി. തുടർ തിരച്ചിലിൽ വീടിന്റെ ഇടനാഴിയിൽ നെഞ്ചിലും തലയിലും വെടിയേറ്റ രണ്ടാമത്തെ ആളെയും കണ്ടെത്തി. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് ഇത് സംഭവിച്ചത്. ഫിലാഡൽഫിയ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഫിലാഡൽഫിയ പോലീസ് അന്വേഷിക്കുന്ന മൂന്നാമത്തെ ഇരട്ട നരഹത്യയാണിത്.