17.1 C
New York
Monday, March 27, 2023
Home US News കൂട്ടായ്മയുടെ സ്‌നേഹവീട് തീര്‍ത്ത് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍

കൂട്ടായ്മയുടെ സ്‌നേഹവീട് തീര്‍ത്ത് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍

ഷീല ചേറു (പ്രസിഡന്റ് എച്ച്.എം.എ)

ഈ കുടിയേറ്റ ഭൂമികയിലെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും, വംശീയതയും അലിഞ്ഞ് ചേര്‍ന്ന് സ്വാതന്ത്ര്യത്തോടെ, ആകാംക്ഷയോടെ എന്നാല്‍ കുറച്ച് ആശങ്കയോടെ, ജീവിതം ആസ്വാദകരമാക്കുന്ന വലിയ സിറ്റിയാണ് ഹൂസ്റ്റണ്‍.

സുഖകരമായ കാലാവസ്ഥയും ഹരിതാഭമായ പ്രകൃതിഭംഗിയും ഏവരേയും ആകര്‍ഷിക്കുന്നു. പ്രത്യേകിച്ച് മലയാളി സമൂഹത്തെ. തിരക്കു പിടിച്ച ഈ ജീവിതത്തില്‍, അപ്രതീക്ഷിതമായുണ്ടാവുന്ന ജീവിതശൈലീ വ്യത്യാസത്തില്‍ പലരും സ്ഥലം മാറുന്നു. വ്യക്തികള്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കൊപ്പം ഒന്നിച്ച് ഒരു സ്ഥലത്ത് ജീവിക്കാന്‍ ശ്രമിക്കുന്നു, ആവര്‍ത്തന വിരസതയനുഭവപ്പെടുമ്പോള്‍ ഏവരും ഒരു മാറ്റം ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും ഒരേ പങ്കാളിത്തമുണ്ടാകാനും, പരസ്പരം സ്‌നേഹബന്ധങ്ങള്‍ ഉറപ്പിക്കാനും സഹകരിക്കാനും സഹകരിപ്പിക്കാനും സഹായിക്കാനും നമ്മുടെ നാടിന്റെ സംസ്‌കാരവും കലാസാംസ്‌കാരിക മൂല്യങ്ങളും സാഹിത്യാഭിരുചിയും നിലനിര്‍ത്താനും ഒരു പൊതു വേദി ആവശ്യമാണ്. മലയാളിയുടെ തനത് പൈതൃകവും സേനസൗഹാര്‍ദ്ദങ്ങളും പങ്കുവയ്ക്കാനും അത് അണഞ്ഞുപോകാതെ അടുത്ത തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കുക്കേണ്ടതുണ്ട്. സമൂഹത്തില്‍ നന്‍മയുടെ വിത്ത് വിതയ്ക്കാനും അനിശ്ചിതമായ ഭാവി ജീവിതത്തിലേക്ക് നിശ്ചയദാര്‍ഢ്യത്തോടെ കൊച്ചു തലമുറയെ നയിക്കാനും അവരെ പക്കാ മലയാളികളാക്കി മാറ്റാനും നാം പ്രതിജ്ഞാബദ്ധരാണ്.

ഈ ലക്ഷ്യസാക്ഷാത്കാരത്തിനുവേണ്ടി ഉടലെടുത്ത സംഘടനയാണ് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ (എച്ച്.എം.എ). ഹൂസ്റ്റണ്‍ മലയാളികളെ വിശ്വാസത്തിലെടുത്തുകൊണ്ട് എന്നാല്‍ ചില എതിര്‍പ്പുകളെ അവഗണിച്ചുകൊയിരുന്നു ഡിസംബര്‍ അഞ്ചാം തീയതി ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനം.

ഫോര്‍ട്ട്‌ബെന്റ് കൗണ്ടി മൂന്നാം നമ്പര്‍ കോടതി ജഡ്ജി ജൂലി മാത്യു വിവിധ പരിപാടികളുടെ ഉദ്ഘാടനം നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പിലൂടെ ആശയവിനിമയം നടത്തി എല്ലാവരുടെയും വിശ്വാസമാര്‍ജിച്ച് രജിസ്‌ട്രേഷന്‍ നടത്തിയാണ് സെന്റ് ജോസഫ്‌സ് ചര്‍ച്ച് ഹാളില്‍ (211 പ്രസന്റ് സ്ട്രീറ്റ്, മിസ്സൂറി സിറ്റി, ഹ്യൂസ്റ്റണ്‍, ടെക്‌സാസ്) എച്ച്.എം.എയുടെ അവിസ്മരണീയമായ പരിപാടികള്‍ ജനപ്രിയമായി നടന്നത്. അത് ഒന്നാമത്തെ നാഴികക്കല്ലായി.

കൃത്യനിഷ്ഠ എന്നത് തീര്‍ച്ചയായും സംഘാടനത്തിന്റെ മികവ് നിര്‍ണയിക്കുന്ന കാര്യമാണ്. ‘എച്ച്.എം.എ’ ഫാമിലി കൃത്യനിഷ്ഠ പാലിച്ചുകൊണ് ചടങ്ങുകള്‍ നടത്തിയപ്പോള്‍ അത് രമ്ടാമത്തെ നാഴികക്കല്ലായി. പ്രായഭേദമെന്യെ ജീവിതത്തില്‍ നന്മ ചെയ്യുവാനും അനാവശ്യ ചെലവുകള്‍ ഒഴിവാക്കി എങ്കിലും ആവശ്യങ്ങളില്‍ സഹകരിച്ച്, നമുക്ക് ആവശ്യമില്ലെന്ന് കരുതി നശിപ്പിച്ചു കളയുന്ന ഓരോ നിസ്സാര വസ്തുക്കളും എങ്ങനെ ഉപയോഗപ്പെടുത്താം അല്ലെങ്കില്‍ പുനര്‍നിര്‍മിക്കാം എന്ന പദ്ധതി മൂന്നാമത്തെ നാഴികക്കല്ലായി.

എണ്ണത്തിലല്ല, ഗുണത്തിലാണ് കാര്യം. എല്ലാവര്‍ക്കും മാതൃക നല്‍കിക്കൊണ്ട് എച്ച്.എം.എ ഫാമിലികളുടെ ഉദാരമായ സംഭാവനകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ഫലമായി അസോസിയേഷന്‍ രജിസ്‌ട്രേഷന്‍ മുതല്‍ പരിപാടികളുടെ അവസാനം വരെ പരസ്പരം കാണാതെ വമ്പിച്ച വിജയമാക്കിത്തീര്‍ത്തത് നാലാമത്തെ നാഴികക്കല്ലായി.

ഇനി അഞ്ചാമത്തെ നാഴികക്കല്ല്. പെറ്റമ്മയും പോറ്റമ്മയും ഒരുപോലെ പല വിഷയങ്ങളിലും വിളങ്ങി നില്‍ക്കുന്നത് തെളിയിച്ചുകൊണ്ട് പോറ്റമ്മയായ അമേരിക്കയെന്ന ഈ കാനാന്‍ ദേശത്ത് ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വവും പെറ്റമ്മയായ മലയാണ്‍മയുടെ മഹത്വവും നെഞ്ചിലേറ്റി ഇന്ത്യന്‍ ദേശീയഗാനം എല്ലാവരും ഒരുമിച്ച് പാടി. പോറ്റമ്മയുടെ വലിയ പതാക അമേരിക്കയിലെ എല്ലാ വംശത്തിലുമുള്ള കുടിയേറ്റക്കാരെ പ്രതിനിധീകരിക്കുന്നു. പോറ്റമ്മയുടെ സംഭാവനകള്‍ക്കും, അനുഗ്രഹങ്ങള്‍ക്കും നന്ദിയയായി അമേരിക്കന്‍ ദേശീയഗാനവും അഭിമാനത്തിന്റെ കുളിരേകുന്ന അനുഭവമായി ആലപിച്ചു.

ആറാമതായി ചരിത്രങ്ങളുടെ ഘോഷയാത്രയിലേക്ക് മുന്നേറിക്കൊണ്ട് ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത്

അമേരിക്കയുടെ (ഫൊക്കാന) നേതാക്കളും പ്രതിനിധികളും സഹൃദയരും സാന്നിധ്യമറിയിച്ച സ്റ്റേജിലാണ് ‘ഹ്യൂസ്റ്റണ്‍ മലയാളി അസ്സോസ്സിയേഷ’ന്റെ ഉദ്ഘാടനവും ഫൊക്കാന നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനവും ഫൊക്കാന ടെക്‌സസ് റീജിയന്‍ ഉദ്ഘാടനവും ഭദ്രദീപം കൊളുത്തി അരങ്ങേറിയത്.

അതിമനോഹരമായ കള്‍ച്ചറല്‍ ഫെസ്റ്റ് ഏവരെയും ആകര്‍ഷിച്ചു. ജോബി ചാക്കോ-ശ്രുതി വര്‍ഗ്ഗീസിന്റെ ഗാനമേളയും, നയനാനന്ദകരമായ, ചടുലതാളലയ മധുരമായ ടിഫ്‌നി സാല്‍ബിയുടെ നൃത്തവും, കൊച്ചിന്‍ കലാഭവന്‍, ടെലിവിഷന്‍ ഫെയിം കിഷോര്‍ കുമാറിന്റെ അതിഗംഭീരമായ മിമിക്രിയും ചടുലസംഭാഷണങ്ങളും ദീപ്തമായ പ്രസംഗങ്ങളും, ചിരിയരങ്ങ് ഉദ്ഘാടനവും, സാഹിത്യ സല്ലാപവും ചടങ്ങിന് കൊഴുപ്പേകി. പ്രാസംഗികരുടെ വാക്ചാതുരി, സാമര്‍ത്ഥ്യം, അനുഭവസമ്പത്ത് സദസ്സിനെ ഒരിക്കലും മുഷിപ്പിച്ചില്ലെന്നു മാത്രമല്ല കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. അങ്ങനെ ഹ്യൂസ്റ്റണ്‍ മലയാളി അസ്സോസ്സിയേഷന്റെ പ്രവര്‍ത്തന മേഖലയുടെ കര്‍ട്ടന്‍ ഉയര്‍ന്നു. ഫൊക്കാന നാഷണല്‍ വിമന്‍സ് ഫോറം ഭാവി പരിപാടികളിലേക്ക് കാലൂന്നി. ഫൊക്കാനയെന്ന വടവൃക്ഷത്തിന്റെ ശാഖകള്‍ വര്‍ണ്ണശബളമായ ഇലകളും പൂക്കളും കായ്കളും കൊണ്ട് പടര്‍ന്ന് പന്തലിച്ച് പ്രൗഢഗംഭീരമായി നിലകൊള്ളുകയും ചെയ്യുന്നു. നാടന്‍ കട്ടന്‍ ചായയും, പരിപ്പുവടയും, പഴംപൊരിയും, ഉഴുന്നുവടയും, ചമ്മന്തിയും, പാല്‍ചായയും, ശീതളപാനീയങ്ങളും കഴിച്ച് സന്തോഷത്തോടെ, സമാധാനത്തോടെ, കൃതാര്‍ത്ഥതയോടെ, ദൈവാനുഗ്രഹത്തിന് നന്ദി പറഞ്ഞുകൊണ്ട് മറ്റൊരു ഒത്തുകൂടലിന് വഴിയൊരുക്കി എവരും പിരിഞ്ഞു.

ഹ്യൂസ്റ്റണ്‍ മലയാളി അസ്സോസ്സിയേഷന്‍ ഭാരവാഹികളെ പരിചയപ്പെടാം.

പ്രസിഡന്റ്: ഷീല ചേറു-കലാ സാംസ്‌കാരിക കായിക മേഖലകളിലെ ബഹുമുഖ പ്രതിഭ. ഏറ്റെടുത്ത ഏതു കാര്യവും ആത്മാര്‍ത്ഥതയോടെ ദീര്‍ഘവീക്ഷണത്തോടെ ചെയ്യാന്‍ കഴിവുള്ള വാക്ചാതുര്യമുള്ള വ്യക്തി. വര്‍ഷങ്ങളായി ആതുര ശുശ്രൂഷാ രംഗത്ത് ആത്മാര്‍ത്ഥമായി സേവനം അനുഷ്ഠിക്കുന്ന നേഴ്‌സ്. അസാധ്യമായ ഏതു കാര്യവും സാധ്യമാക്കാന്‍, ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന, നേതൃത്വഗുണങ്ങളുള്ള ഷീല ചേറുവിനെ ‘ഉരുക്കു വനിത’യെന്ന് ഫൊക്കാന നേതാക്കളും ‘ഝാന്‍സി റാണി’ യെന്ന് ജനപ്രതിനിധികളും വിശേഷിപ്പിക്കുന്നു.

വൈസ് പ്രസിഡന്റ്: ജിജു ജോണ്‍ കുന്നംപള്ളില്‍-നമുക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ ശരിയായ രീതിയില്‍ ശരിയായ ആളുകളോടൊപ്പം ശരിയായി പ്രവര്‍ത്തിക്കണം. അല്ലാതെ മറ്റുള്ളവരുടെ ശരികള്‍ക്ക് നമ്മള്‍ അടിമകളാകരുത് എന്ന് വ്യക്തമായി പറയുന്ന, പ്രവര്‍ത്തിക്കുന്ന യുവജനശബ്ദമാണ് ജിജുജോണ്‍ കുന്നംപള്ളില്‍. മെക്കാനിക്കല്‍ എഞ്ചിനീയറും മെഷീന്‍ ഡിസൈനിംഗില്‍ എംടെക്കുമാണ്. അമേരിക്കയിലെ പ്രശസ്തമായ ഒരു ഗ്രൂപ്പില്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്നു. എച്ച്.എം.എയുടെ ഭാവി വാഗ്ദാനങ്ങളില്‍ ഒരാളാണ് ചുറുചുറുക്കുള്ള ഈ യുവതാരം.

സെക്രട്ടറി: ഡോ. നജീബ് കുഴിയില്‍-ഇന്ത്യയിലും അമേരിക്കയിലുമായി പഠനം പൂര്‍ത്തിയാക്കിയ നജീബ് കുഴിയില്‍ പ്രശസ്തനായ കലാകാരനും, എഴുത്തുകാരനും, വാഗ്മിയും കമ്മ്യൂണിറ്റി സര്‍വീസുകളുടെ സജീവ പ്രവര്‍ത്തകനുമാണ്. പ്രശസ്തമായ പല കമ്പനികളിലും ശ്രേഷ്ഠ സേവനങ്ങള്‍ കാഴ്ചവെച്ച അദ്ദേഹം കെമിക്കല്‍ എഞ്ചിനീയറും ശാസ്ത്രജ്ഞനുമാണ്. സരസനായ നജീബ് കുഴിയില്‍ എച്ച്.എം.എ ഫാമിലിക്ക് ഒരു മുതല്‍ക്കൂട്ടാണ്. അമേരിക്കയിലെ അതിപ്രശസ്തമായ ഒരു കമ്പനിയില്‍ കെമിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ പി.എച്ച്.ഡി നേടിയിട്ടുണ്ട്.

ജോയിന്റ് സെക്രട്ടറി: ടിഫനി സാല്‍ബി-സുന്ദരിയും നര്‍ത്തകിയുമായ ടിഫനി സാല്‍ബി ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നു. കൂടാതെ സ്വന്തമായി ഒരു ഡാന്‍സ് സ്‌കൂളും വിജയകരമായി നടത്തുന്ന ടിഫനി സാല്‍ബി മികച്ച മോഡല്‍ കൂടിയാണ്. എച്ച്.എം.എയുടെ ചുക്കാന്‍ പിടിക്കാന്‍ ടിഫനിയുടെ കരങ്ങള്‍ ശക്തമാണ്.

ട്രഷറര്‍: മിനി സെബാസ്റ്റ്യന്‍-ആരോഗ്യരംഗത്ത് പ്രവര്‍ത്തനം. മുപ്പത് വര്‍ഷത്തിലേറെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ മുതിര്‍ന്നവരുടെയും കുഞ്ഞുങ്ങളുടെയും സെക്ഷനുകളില്‍ അമേരിക്കയിലെ പല പ്രശസ്ത ആശുപത്രികളിലും ജോലി ചെയ്യുന്ന, ചെയ്തിരുന്നു മിനി സെബാസ്റ്റ്യന്‍ വാഗ്മിയും, ശക്തമായ വ്യക്തിത്വത്തിന്റെ ഉടമയുമാണ്. സ്ത്രീകള്‍ അബലകളല്ല എന്ന് ഊന്നി പറയുന്ന മിനി എച്ച്.എം.എയുടെ ഉയര്‍ച്ചയ്ക്കായി എല്ലാവര്‍ക്കുമൊപ്പം കൈകോര്‍ത്ത് ചുവടുവയ്ക്കുന്നു.

ജോയിന്റ് ട്രഷറര്‍: രാജു ഡേവിസ് (എച്ച്.എം.എയുടെ ബില്‍ഡേഴ്‌സില്‍ ഒരാളായ രാജു ഡേവിസ് തികഞ്ഞ ബിസിനസ് വ്യക്തിത്വമാണ്. അമേരിക്കന്‍ മണ്ണില്‍ കഠിനാധ്വാനം ആവശ്യമാണ് എന്ന് മനസ്സിലാക്കി ജീവിത വിജയങ്ങളിലേക്ക് എത്തി നില്‍ക്കുന്ന രാജു ഡേവിസ്, എച്ച്.എം.എയുടെ നെടുംതൂണുകളില്‍ ഒരാളാണെന്ന കാര്യത്തില്‍ സംശയമില്ല.

ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍പേഴ്‌സണ്‍: പ്രതീശന്‍ പാണംഞ്ചേരി-ഏതു കാര്യങ്ങളിലും മറ്റുള്ളവരുടെ പ്രേരണകളില്‍ ഇടപെടാതെ സ്വന്തമായി ഒരു തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന പ്രതീശന്‍ പാണംഞ്ചേരി ഐ.റ്റി ഉദ്യോഗസ്ഥനാണ്. എന്തുകാര്യത്തിനും എപ്പോള്‍ വിളിച്ചാലും ഓടിയെത്തുന്ന, സഹകരിക്കുന്ന, സഹായിക്കുന്ന പ്രതീശന്‍ പാണംഞ്ചേരി എച്ച്.എം.എയ്ക്ക് തണലേകാന്‍ പ്രാപ്തിയുള്ള ഒരു ടീം ക്യാപ്റ്റനാണെന്നതില്‍ അഭിമാനിക്കുന്നു.

ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പേഴ്‌സ്: ആന്‍ഡ്രൂസ് പൂവ്വത്ത്, ഫ്രാന്‍സിസ് ലോനപ്പന്‍-ജീവിതത്തില്‍ സന്തോഷമുള്ളവര്‍ മറ്റുള്ളവരെയും സന്തോഷിപ്പിക്കാന്‍ ശ്രമിക്കും. ഇതാ ബോര്‍ഡ് ഓഫ് ട്രസ്റ്റിയുടെ കുടക്കീഴില്‍ അണിനിരക്കാന്‍ ശക്തരായ, പ്രബുദ്ധരായ, അധര്‍മ്മത്തെ നേരിടാന്‍ പ്രാപ്തരായ, അനുഭവസമ്പത്തുമായി എച്ച്.എം.എയെ അണിയിച്ചൊരൂക്കുന്നു ഇവര്‍.

ഇവന്റ് കോര്‍ഡിനേറ്റര്‍: ജോബി ചാക്കോ-കലയുടെ കുടുംബത്തില്‍ ജനിച്ച് ജീവിച്ച് ആസ്വദിക്കുന്ന ജോബി തികഞ്ഞ കലാകാരനാണ്. തന്റെ ഘനഗംഭീരമായ ശബ്ദമാധുര്യം കൊണ്ട് അനേകരെ കൈയിലെടുത്ത ജോബി അമേരിക്കന്‍ മലയാളികളുടെ മനം കവര്‍ന്ന, അനേകം സ്റ്റേജുകളില്‍ പങ്കെടുത്ത അനുഗ്രഹീതനായ ഒരു കലാകാരനും ഗായകനുമാണ്. അനായാസമായി ഏതു ഗാനങ്ങളും വളരെ അനായാസത്തോടെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ജോബി ഒരു ഭാഗരാഗതാളലയ ലോകത്തിലേക്കും കലയുടെ മുകളിലേക്കും എച്ച്.എം.എയെ നയിക്കുമെന്നുള്ളതില്‍ തര്‍ക്കമില്ല.

പി.ആര്‍.ഒ: മാത്യൂസ് ജോസഫ്-കലാപരവും, കായികവും, ബുദ്ധിപരവുമായ വളരെയധികം ഐഡിയകളും, നേതൃത്വപാടവവും, ഏകീകരണ ശേഷിയുമുള്ള എച്ച്.എം.എയുടെ ഉന്നതിക്കുവേണ്ടി ഏറ്റവും ഉത്തമനായ കലാകാരനാണ്, പ്രത്യേകിച്ച് പ്രൊജക്ട് കാര്യങ്ങളില്‍.

യൂത്ത് കോ-ഓര്‍ഡിനേറ്റര്‍: ആന്‍ സന്യ ജോര്‍ജ് -എച്ച്.എം.എയുടെ ചുറുചുറുക്കും, സാമര്‍ത്ഥ്യവും അര്‍പ്പണബോധവുമുള്ള ആന്‍ സന്യ ജോര്‍ജ് യുവജനങ്ങളുടെ നേതാവാണ്. ഭാവിയുടെ വാഗ്ദാനമാണ്, നാളത്തെ നേതാവാണ്, സ്വപ്നമാണ്. യുവപ്രതിഭകളെ കോര്‍ത്തിണക്കാന്‍ കെല്‍പുള്ള വ്യക്തിത്വമാണ് ഐ.റ്റി പ്രൊഫഷണലായ ആന്‍ സന്യ ജോര്‍ജിന്റേത്.

വുമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍: ലിസ്സി പോളി-നേതൃത്വപാടവമുള്ള ലിസ്സി പോളി ഫൊക്കാനയുടെ നാഷണല്‍ വുമന്‍സ് ഫോറം കമ്മറ്റി മെമ്പറും ശക്തമായ ഒരു കഥാപാത്രവും, സ്ത്രീകളെ മുന്‍നിരയിലെത്തിക്കാന്‍ വൈഭവവുമുള്ള ധീരവനിതയാണ്. ഏതു

കാര്യവും വളരെ തന്മയത്വത്തോടെ ചെയ്യാന്‍ അവര്‍ക്ക് വളരെ വൈദഗ്ധ്യമുണ്ട് ഈ എച്ച്.എം.എ വുമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്.

ബിനിത ജോര്‍ജ്-ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ആയി വളരെയധികം വര്‍ഷങ്ങള്‍ ഗള്‍ഫ് നാടുകളിലും ഇപ്പോള്‍ അമേരിക്കയിലും ജോലി ചെയ്യുന്ന ബിനിത വളരെ ഉള്‍ക്കാഴ്ചയുള്ള, സംഘടിത പ്രവര്‍ത്തകയും അതേസമയം വളരെ വിനീതത്വവും വിധേയത്വവുമുള്ള എച്ച്.എം.എയുടെ മറ്റൊരു മണിരത്‌നവുമാണ്. ഫൊക്കാനയുടെ വുമന്‍സ് ഫോറം നാഷണല്‍ കമ്മറ്റി ട്രഷററായ ഈ സംഘാടക എച്ച്.എം.എയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. പ്രത്യേകിച്ച് വനിതാ വേദിക്ക്.

സ്മിത റോബി: സൗമ്യയും ശാന്തതയും അതേസമയം കൂര്‍മ്മബുദ്ധിശാലിയും ധൈര്യശാലിയുമായ ഈ വനിതാരത്‌നം ഫൊക്കാനയുടെ വുമന്‍സ് ഫോറം നാഷണല്‍ കമ്മറ്റി അംഗവും എച്ച്.എം.എയുടെ വനിതാ പ്രതിനിധിയുമാണ്. ഉറച്ച വ്യക്തിത്വം, സംഘടിതമനോഭാവം, ദയ, എന്നിവയാണ് സ്മിതാ റോബിയെ വളരെ പ്രത്യേകതയിലേക്ക് നയിക്കുന്നത്.

ജെറില്‍ ജോസ്: ഫൊക്കാന നാഷണല്‍ വുമന്‍സ് ഫോറം കമ്മറ്റി മെമ്പറും എച്ച്.എം.എ വുമണ്‍ ഫോറം അംഗവുമായ ജെറില്‍ ജോസ് ആതുരരംഗത്ത് ജോലി ചെയ്യുന്ന വളരെ ദീര്‍ഘക്ഷമയും, വിജ്ഞാനവും, വിവേകവുമുള്ള സംഘാടകയാണ്.

എച്ച്.എം.എയുടെ എക്‌സിക്യൂട്ടിവുകളെല്ലാവരും അവരവരുടെ വിശ്വാസത്തില്‍ ഉറച്ച് ഒറ്റക്കെട്ടായി നില്‍ക്കുന്നവരാണ്. അത് തനിച്ചായാലും കൂട്ടത്തിലായാലും. നമ്മള്‍ വഹിക്കുന്ന ഭാരമല്ല നമ്മളെ തകര്‍ക്കുന്നത് മറിച്ച് നമ്മള്‍ എങ്ങനെ ആ ഭാരം വഹിക്കുന്നു എന്നതാണ് നമ്മെ തകര്‍ക്കുന്നത്.

ഹൂസ്റ്റണിലെ എല്ലാ നല്ല മലയാളികളെയും ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷനിലേക്ക് ക്ഷണിക്കുന്നു. സ്‌നേഹത്തിന്റെ, ഒരുമയുടെ, മലയാളിത്വത്തിന്റെ, കേരളസംസ്‌കാരത്തിന്റെ, ഭാരതീയ മൂല്യങ്ങളുടെ കേന്ദ്രബിന്ദുവായ ഈ സംഘടനയിലേക്ക് വരുവാന്‍ ആര്‍ക്കും പ്രവേശന ഫീസില്ല. മറിച്ച് കറകളഞ്ഞ മനസും വൈരാഗ്യബുദ്ധിയില്ലാത്ത സമാധാനത്തിന്റെ സന്തോഷത്തിന്റെ തിരിനാളവും മാത്രം മതിയാകും.

എച്ച്.എം.എ ഒരു സമാന്തര സംഘടയോ ബദല്‍ സംഘടനയോ അല്ല. മറിച്ച് എല്ലാവരെയും പോലെ കാണാനും ബഹുമാനിക്കാനും സ്‌നേഹിക്കാനും കഴിയുന്ന കുറേ നല്ല മലയാളി മനസുകളുടെ കൂട്ടായ്മയാണ്. ഇവിടെ അസൂയയ്ക്കും, മറ്റു പല അനാവശ്യ ദുര്‍ഗുണങ്ങള്‍ക്കും ഒരു സ്ഥാനങ്ങളും അധികാരമോഹങ്ങളുമില്ല. ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പ്രവര്‍ത്തന കാലാവധി 2021 ഡിസംബര്‍ മുതല്‍ 2023 ഡിസംബര്‍ വരെയാണ്. എച്ച്.എം.എയുടെ ഉദാരമനസ്‌കരായ സ്‌പോണ്‍സേഴ്‌സ്, എച്ച്.എം.എ പ്രസിഡന്റ് ഷീല ചേറു, വൈസ് പ്രസിഡന്റ് ജിജു ജോണ്‍ കുന്നംപള്ളില്‍, സെക്രട്ടറി ഡോ. നജീബ് കുഴിയില്‍, ഇവന്റ് കോര്‍ഡിനേറ്റര്‍ ജോബി ചാക്കോ, വുമന്‍സ് ഫോറം ഫൊക്കാന നാഷണല്‍ ട്രഷറര്‍ ബിനിത ജോര്‍ജ്, ബി.ഒ.റ്റി ചെയര്‍ പേഴ്‌സണ്‍ പ്രതീശന്‍ പാണഞ്ചേരി, ബി.ഒ.റ്റി മെമ്പര്‍ ആന്‍ഡ്രൂസ് ജോസഫ്, കൊച്ചിന്‍ കലാഭവന്‍ മിമിക്രി ആര്‍ട്ടിസ്റ്റ് കിഷോര്‍ കുമാര്‍, വുമന്‍സ് ഫോറം ഫൊക്കാന ജോയിന്റ് ട്രഷറര്‍ + എച്ച്.എം.എ ജോയിന്റ് സെക്രട്ടറി ടിഫനി സാല്‍ബി, വര്‍ഗ്ഗീസ് ചേറു എച്ച്.എം.എ മെമ്പര്‍, ഫ്രാന്‍സിസ് ലോനപ്പന്‍ (ബി.ഒ.റ്റി മെമ്പര്‍), ജോയിന്റ് ട്രഷറര്‍ രാജു ഡേവിസ്, പി.ആര്‍.ഒ മാത്യൂസ് ജോസഫ് എന്നിവരും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തിയുമാണ്.

നമ്മുടെ ഏറ്റവും വലിയ എതിരാളി നമ്മള്‍ തന്നെയാണ്. നമ്മള്‍ ഒരു യഥാര്‍ത്ഥ പോരാളിയാണെങ്കില്‍, ഒരു ശക്തിക്കും മത്സരങ്ങള്‍ക്കും നമ്മെ ഭയപ്പെടുത്താനാവില്ല. എച്ച്.എം.എയുടെ ഭാവിപരിപാടികളിലേക്ക് നിങ്ങളെ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു…ഏവരുടെയും അനുഗ്രഹാശിസുകള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഷീല ചേറു (പ്രസിഡന്റ് എച്ച്.എം.എ)

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘ആസ്വാദക ഹൃദയങ്ങളെ നർമ്മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓർമ്മിക്കപ്പെടും’: അനുശോചിച്ച് പ്രധാനമന്ത്രി.

നടനും മുൻ ചാലക്കുടി എം പിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസ്വാദക ഹൃദയങ്ങളെ നർമ്മം കൊണ്ട് നിറച്ച ഇന്നസെന്റ് എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം...

ഇന്നസെൻ്റിൻ്റെ മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടു പോയി.

രാവിലെ ലേക് ഷോർ ആശുപത്രിയിൽ നിന്നും കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ച മൃതദേഹം എട്ട് മണി മുതൽ പൊതുദർശനത്തിന് വെച്ചു. സമൂഹത്തിൻ്റെ നാനാ തുറകളിലുള്ള പതിനായിരങ്ങളാണ് പ്രിയ നടനെ അവസാനമായി ഒരു വട്ടം കൂടി...

ടെന്നസിയിൽ കാർ അപകടത്തിൽ 5 കുട്ടികളടക്കം 6 പേർ മരിച്ചു.

ടെന്നസി: ഞായറാഴ്ച പുലർച്ചെ ടെന്നസിയിലെ ഇന്റർസ്റ്റേറ്റ് 24-ൽ ഉണ്ടായ കാർ അപകടത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിക്കുകയും ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തു. റോബർട്ട്‌സൺ കൗണ്ടിയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് എമർജൻസി...

രാഹുൽ, നിങ്ങൾ തനിച്ചല്ല ; ഞങ്ങൾ കൂടെയുണ്ട് : വായ് മൂടി കെട്ടി പ്രതിഷേധിച്ച്‌ ഒഐസിസി യൂഎസ്എ

ഹൂസ്റ്റൺ: ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധം ശക്തമാക്കുന്നു.കോൺഗ്രസ്...
WP2Social Auto Publish Powered By : XYZScripts.com
error: