17.1 C
New York
Saturday, August 13, 2022
Home US News കുട്ടി വിശുദ്ധര്‍ വീഡിയോ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കി

കുട്ടി വിശുദ്ധര്‍ വീഡിയോ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കി

വാർത്ത: ജയിസ് കണ്ണച്ചാന്‍പറമ്പില്‍

ഡിട്രോയിറ്റ്: സെന്റ് മേരീസ്ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ നിന്ന് ചിക്കാഗോ രൂപത,ക്‌നാനായ റീജിയന്‍ ലിറ്റില്‍ ഫ്‌ലവര്‍ മിഷന്‍ ലീഗിന്റെയും, ഇന്‍ഫന്റ് മിനിസ്ട്രിയുടെയും നേത്രത്വത്തില്‍ സകല വിശുദ്ധരുടെയും തിരുനാളിനോടനുബന്ധിച്ചു നടത്തിയ കുട്ടി വിശുദ്ധര്‍ വീഡിയോ മത്സരത്തില്‍ വിജയിച്ചവര്‍ക്കു ജനുവരി 10 ഞായറാഴ്ച്ച വി.കുബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാ. ജോസഫ് ജെമി പുതുശ്ശേരില്‍, കൈക്കാരന്‍തോമസ് ഇലക്കാട്ട്, ഡിആര്‍ഇ ബിജു തേക്കിലക്കാട്ടില്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി.

ലിറ്റില്‍ ഫ്‌ലവര്‍മിഷന്‍ ലീഗിന്റെ നേത്രത്വത്തില്‍ നടത്തിയ മത്സരത്തില്‍ 88 കുട്ടികള്‍ പങ്കെടുക്കുകയും അതില്‍ ഡിട്രോയിറ്റ് സെമേരീസ് ഇടവകയില്‍ നിന്നും ഹെലന്‍ ജോബി മംഗലത്തേട്ട് ഒന്നാം സ്ഥാനം പങ്കിടുകയും ,ക്രിസ്റ്റഫര്‍ സ്റ്റീഫന്‍ താന്നിക്കുഴിപ്പില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .

ഇന്‍ഫന്റ് മിനിസ്ട്രിയുടെ നേത്രത്വത്തില്‍നടത്തിയ മത്സരത്തില്‍ 147 കുട്ടികള്‍ പങ്കെടുക്കുകയും അതില്‍ ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവകയില്‍ നിന്നും ജോണ്‍ പോള്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു .

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: