17.1 C
New York
Wednesday, December 1, 2021
Home Pravasi കുട്ടികളിൽ ആവേശമുണർത്തി പത്തനംതിട്ട ജില്ലാ കളക്ടർ ഡോക്ടർ ദിവ്യാ എസ്സ് അയ്യർ ഐ എ എസ്സ്.

കുട്ടികളിൽ ആവേശമുണർത്തി പത്തനംതിട്ട ജില്ലാ കളക്ടർ ഡോക്ടർ ദിവ്യാ എസ്സ് അയ്യർ ഐ എ എസ്സ്.

പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ (പിജെഎസ്സ് ) ബാലജന സഖ്യത്തിന്റെ നേതൃത്വത്തിൽ “ഇഗ്നെറ്റിങ്ങ് മൈൻഡ്സ് ” എന്ന പേരിൽ നടന്ന ശിശുദിനാഘോഷം വിവിധ കലാപരിപാടികളോടെനടന്നു. ഓൺ ലൈൻ ഫ്ലാറ്റ് ഫോമിൽ നടന്ന പരിപാടി യിൽ ജില്ലാ കളക്റ്റർ ഡോക്ടർ ദിവ്യാ എസ്സ് അയ്യർ ഐ എ എസ്സ് മുഖ്യഅഥിതി ആയിരുന്നു.

കുട്ടികൾക്കായി നടത്തിയ മോട്ടിവേഷൻ ക്‌ളാസ്സുകൾക്ക് ശേഷം ജില്ലാ കളക്ടർ അവരുമായി സംവദിക്കാനായി സമയം മാറ്റിവച്ചു. ഏകദേശം നൂറോളം കുട്ടികൾ പങ്കെടുത്ത പ്രോഗ്രാമിൽ ഇരുപതി ൽ അധികം കുട്ടികൾക്ക് ചോദ്യങ്ങൾ ചോദിക്കാൻ അവസരം ലഭിച്ചു. വിവിധ വിഷയങ്ങളിൽ കുട്ടികൾ ചോദിച്ച ചോദ്യങ്ങൾ പരിപാടിയെ ഏറെ ആകർഷകമാക്കി.

പത്തനംതിട്ട ജില്ലാ കളക്ടർ ഡോക്ടർ ദിവ്യാ എസ്സ് അയ്യർ ഐ എ എസ്സ്.പത്തനംതിട്ട ജില്ലസംഗമം ഓൺ ലൈൻ മീറ്റിങ്ങിൽ പങ്കെടുത്തു സംസാരിക്കുന്നു

ജില്ലാ കളക്ടറുടെ ഇഷ്ടഭക്ഷണം, ഇഷ്ടവസ്ത്രം തുടങ്ങി ഐ എ എസ്സ് തിരഞ്ഞെടുക്കാനുണ്ടായ പ്രചോദനവും അതിനായി തയ്യാറാകേണ്ടുന്ന വിധം തുടങ്ങി വ്യക്തിപരവും പൊതുവുമായ മേഖലകളെ കൂട്ടിയിണക്കിയ ചോദ്യങ്ങളിൽ ചിലത് ചിരിയുണർത്തുന്നവയായിരുന്നു. എല്ലാ ചോദ്യങ്ങൾക്കും ലളിതവും സുവ്യക്തവുമായ വിശദീകരണങ്ങളുമായി കുട്ടികൾ അവരിൽ ഒരാളായി മാറി. നാട്ടിലെ നിലവിലുള്ള സാഹചര്യത്തിൽ ഏറെ തിരക്കുകൾ ഉള്ളതിനാൽ കൂടുതൽ സമയം ചിലവഴിക്കാൻ സാധിക്കാത്തതിലുള്ള വിഷമം അറിയച്ചതോടൊപ്പം നാട്ടിൽ വച്ച് ഈ കുട്ടികളെ വീണ്ടും കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു ഒരു മണിക്കൂറിൽ അധികമുള്ള കളക്ടറുടെ പ്രോഗ്രാം അവസാനിക്കുകയായിരുന്നു.

മനോജ് മാത്യു അടൂർ പ്രോഗ്രാമിന്റെ മോഡറേറ്റർ ആയിരുന്നു.പിജെഎസ്സ് പ്രസിഡന്റ്‌ ജയൻ നായർ പ്രക്കാനം പരിപാടി ഉൽഘാടനം ചെയ്തു. കുട്ടികളുടെ വിവിധയിനം കലാ പരിപാടികൾക്ക് ബാലജനാവിഭാഗം നേതൃത്വം നൽകി. ആക്ടിവിറ്റി വൈസ് പ്രസിഡന്റ്‌ ജോസഫ് വറുഗീസ് വടശേരിക്കര, ബാലജനവിഭാഗം കൺവീനർ നൗഷാദ് അടൂർ, ബാലജന വേദി പ്രസിഡന്റ്‌ ആൻഡ്രിയ ലിസ ഷിബു, പി ജെ എസ്സ് ജനറൽ സെക്രട്ടറി അയൂബ് ഖാൻ പന്തളം,വൈസ് പ്രസിഡന്റ്‌ അലി തേക്കുതോട്, ഖജാൻജി സന്തോഷ്‌ കെ ജോൺ,എബി ചെറിയാൻ മാത്തൂർ,വർഗ്ഗീസ് ഡാനിയൽ,അനിൽ കുമാർ പത്തനംതിട്ട, ജോർജ്ജ് വറുഗീസ്,മെഹബൂബ് അഹമ്മദ്, ആര്ടിസ്റ്റ് അജയകുമാർ,മാത്യു തോമസ്,ശശി നായർ. തുടങ്ങി യവർ നേതൃത്വം നൽകി.

സൂസൻ വറുഗീസ് നേതൃത്വം നൽകിയ “ജവഹർലാൽ നെഹ്രുവും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും” എന്ന വിഷയത്തിലൂന്നിയുള്ള ക്വിസ് മത്സരം പരിപാടികൾക്ക്‌ മാറ്റു കൂട്ടി. ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം ആരോൺജോർജ്ജ് രണ്ടാം സമ്മാനം നിവേദ്യ അനിൽകുമാറും, മൂന്നാം സ്ഥാനം നൈനിക നവീനും കരസ്ഥ്മാക്കി,ഡാൻ മാത്യു മനോജ്പരിപാടിയുടെ അവതാരകാകനായിരുന്നു. അഞ്ചു നവീൻ ചിട്ടപ്പെടുത്തിയ കുട്ടികളുടെ ഡാൻസുകൾ പരിപാടിക്ക്‌ മാറ്റുകൂട്ടി.

നന്ദി
അനിൽ കുമാർ പത്തനംതിട്ട
പി ആർ ഒ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...

വേറിട്ട രക്ഷാപ്രവർത്തനവുമായി മലപ്പുറം അഗ്നിരക്ഷാ സേന

മലപ്പുറം : ഇരുപത്തൊന്നായിരം രൂപയോളം വിലവരുന്ന അലങ്കാര തത്തയുടെ കാലിൽ കുടുങ്ങിയ റിങ്ങ് ഊരിയെടുത്ത് മലപ്പുറം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വളാഞ്ചേരി സ്വദേശി വാച്ചാക്കൽ നവാസിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് മാസം പ്രായമുള്ള അമേരിക്കൻ...
WP2Social Auto Publish Powered By : XYZScripts.com
error: