17.1 C
New York
Monday, November 29, 2021
Home Special കുട്ടികളിലെ അക്രമ വാസന. (കാലികം)

കുട്ടികളിലെ അക്രമ വാസന. (കാലികം)

വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ജനശ്രദ്ധ നേടിയ മികച്ച ലേഖനങ്ങളുടെ തുടർ പരമ്പരയാണ് ശ്രീമതി ജിതാ ദേവൻ തയ്യാറാക്കുന്ന “കാലികം” .
ചിന്തനീയവും അതിലുപരി ദൈനദിന ജീവിതത്തിലെ പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളെ ആസ്പദമാക്കി തയാറാക്കുന്ന ഈ ലേഖന പരമ്പര എല്ലാ ശനിയാഴ്ചതോറും മലയാളിമനസിൽ മുടങ്ങാതെ വായിക്കുക

………..കാലികം

കൂട്ടുകാർക്കൊപ്പം ആടിപാടി , നീന്തി തുടിച്ചും, പൂമ്പാറ്റയെ പിടിച്ചും സമയം ചിലവഴിച്ചിരുന്ന കുട്ടികളുടെ ദിനചര്യകൾ വിസ്മൃതിയിൽ ആകുന്നു. മഹാമാരിയിൽ വീടുകളിൽ തളക്കപ്പെടുന്ന കുട്ടികളിൽ നിന്നും സ്നേഹവും, കരുണയും, സഹകരണമനോഭാവവും ഒക്കെ മാഞ്ഞു പോകുന്നോ ?.

ഇപ്പോൾ വരുന്ന പല വാർത്തകളും കേൾക്കുമ്പോൾ ഈ കുട്ടികളുടെ കുട്ടിത്തം എല്ലാം നഷ്ടമായി ക്രിമിനലുകൾ ആയോ എന്ന്‌ തോന്നിപോകുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു സംഭവം ആണ് ഒരു പത്തു വയസുകാരിയുടെ പീഡനം. സാധാരണ പീഡനകഥകൾ സർവ്വ സാധാരണമാണ് ഇന്ന്.എന്നാൽ ഇവിടെ പ്രതികൾ പ്രായപൂർത്തി ആയവർ അല്ലെന്നു മാത്രമല്ല പത്തും പതിനൊന്നും വയസുള്ള രണ്ട് കുട്ടികൾ ആണ്. എങ്ങനെ വിശ്വസിക്കും, എങ്ങനെ വിശ്വസിക്കാതിരിക്കും. കുട്ടിയെ ഉപദ്രവിച്ച കാര്യം മാതാപിതാക്കളെ കുട്ടി അറിയിച്ചെങ്കിലും അപമാനഭീതിയിൽ ആകും സംഭവം മറച്ചു വച്ചു.എന്നാൽ എങ്ങനയോ അയൽവാസികൾ അറിഞ്ഞ് പോലീസിൽ വിവരം അറിയിക്കുകയും പ്രതികളായ കുട്ടികളെ അറസ്റ് ചെയ്യകയും ജ്യൂവനയിൽ ഹോമിൽ അടക്കുകയും ചെയ്തു.

നിസാരമായി ഒരു പ്രശ്നത്തിന്റെ പേരിൽ ഒരു 6 വയസുകാരിയെ 10,11വയസുള്ള രണ്ട് കുട്ടികൾ ചേർന്നു തല്ലി കൊന്നു. എങ്ങനെ വിശ്വസിക്കും. ഇതെല്ലാം എന്നാൽ വിശ്വസിച്ചേ മതിയാകു..
പലപ്പോഴും കാണുന്നവാർത്തകൾ ആണ് ചെറിയ കുട്ടികളുടെ ആത്മഹത്യകൾ. കൂട്ടുകാരോടോ മാതാപിതാക്കളോടോ സഹോദരങ്ങളോടോ നിസാരകാര്യങ്ങൾക്ക് പിണങ്ങി ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണം കൂടി വരുന്നു..രണ്ട് ദിവസം മുൻപും ഒരു പതിനൊന്നുകാരി സഹോദരങ്ങളുമായി ടീവി കാണുന്ന കാണുന്ന കാര്യത്തിൽ പിണങ്ങി ആത്മഹത്യ ചെയ്തു.ഒരു പന്ത്രണ്ടു വയസുകാരൻ ആത്‍മഹത്യ ചെയ്തത് കൂട്ടുകാർ പറഞ്ഞ ഒരു ചെറിയ തമാശയുടെ പേരിലാണ്…

കുട്ടികളെ നാശത്തിന്റെ പടുകുഴിയിൽ തള്ളിയിടാനുള്ള മറ്റൊരു കെണിയാണ് ഗെയിം ആപ്പുകൾ.വെറും വിനോദത്തിന് അപ്പുറം മാതാപിതാക്കളുടെ ബാങ്ക് ബാലൻസ് കൂടി തട്ടിയെടുക്കുന്ന ഗെയിമുകൾ കാരണം ആത്‍മഹത്യ ചെയ്യന്ന കുട്ടികളും നിരവധിയാണ്.. മൊബൈലിൽ ഗെയിം കളിച്ചു മാതാപിതാക്കളുടെ സർവ്വ സമ്പാദ്യവും നഷ്ടപ്പെട്ട്, അവരുടെ സ്വസ്ഥതയും, സമാധാനവും കളഞ്ഞ ഒരു മകൻ, അതും ഒരു കൗമാരക്കാരൻ , താന്തോന്നിയായി നടക്കുന്നത് കണ്ട്‌ ഹൃദയം പൊട്ടി കരയുന്ന മാതാപിതാക്കളെയും കണ്ടു ടീവിയിൽ…

എന്താണ് ഈ കുട്ടികൾ ഇങ്ങനെ ആയി തീരുന്നത് എന്ന്‌ ഗൗരവമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു. വീടുകളിൽ കൂട്ടിലടച്ചപോലുള്ള ജീവിതത്തിൽ അവർക്കു ആകെയുള്ള സന്തോഷം മൊബൈൽ ഫോണിന്റെ ഉപയോഗം ആണ്. വിരൽ തുമ്പിൽ ലോകത്തിലെ സകല വിവരങ്ങളും ലഭിക്കും, അത് ആവശ്യമുള്ളതിൽ അധികം അനാവശ്യ കാര്യങ്ങൾ ആണ്. കുട്ടികൾക്ക് കാണാൻ പാടില്ലാത്ത വീഡിയോകൾ, വാർത്തകൾ ഇവയെല്ലാം അവർക്കു നിഷ്പ്രയാസം കാണാൻ കഴിയും. മാതാപിതാക്കളുടെ അശ്രദ്ധയും ഉത്തരവാദിത്വം ഇല്ലായ്മയും കാരണം കുട്ടികൾ ഇവ നിരന്തരം കാണുകയും അത് അവരുടെ മനസിൽ ചലനങ്ങൾ ഉണ്ടാക്കുകയും ചെയ്യും. മാതാപിതാക്കളുടെ സ്മാർട്ട്‌ ഫോണുകൾ ഉപയോഗിക്കുന്നതിലെ അജ്ഞതയും കുട്ടികൾ മുതലെടുക്കുന്നു.തുടർന്നു വരുന്ന ഭവിഷ്യത്തുകൾ ഓർക്കാതെ ഇതൊക്കെ പരീക്ഷിക്കാൻ അവർ തയ്യാറാകുന്നു.

വീട്ടിലെ ഒറ്റപ്പെടലും ഫോണിന്റെ ദുരുപയോഗവും കുട്ടികളുടെ മനസികാവസ്ഥയെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. നിസാര കാര്യത്തിന് പൊട്ടിത്തെറിക്കുക, മുതിർന്നവരോട് ബഹുമാനമില്ലാതെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുക, ക്ഷമയും സഹനശക്തിയും ഇല്ലാതെ പെരുമാറുക, മറ്റുള്ളവരോട് അക്രമാസക്തരാവുക, കുട്ടിത്തം നഷ്ടമാകുക ഇതെല്ലാം ഇന്നത്തെ കുട്ടികളുടെ മുഖമുദ്രയാണ്.

ഓൺലൈൻ വഴി മാത്രം പഠനം നടക്കുന്ന ഈ സമയത്ത് കുട്ടികൾക്ക് മൊബൈൽ ഇല്ലാതെ പറ്റില്ല. എന്നാൽ ക്ലാസ്സ് കഴിഞ്ഞിട്ട് അനാവശ്യമായി ഫോൺ ഉപയോഗിക്കാൻ കൊടുക്കാതെ അവരുടെ ശ്രദ്ധ മറ്റു ക്രീയേറ്റീവ് ആയ കാര്യങ്ങളിലേക്ക് തിരിച്ചു വിടണം. കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കുകയും അവരോട് സംസാരിക്കുകയും. അവരോടൊപ്പം കുറച്ച് നേരം കളിക്കാനും ഒക്കെ കഴിഞ്ഞാൽ അത് വളരെ സന്തോഷമുള്ള കാര്യമാണ് കുട്ടികൾക്ക് .. അവരുടെ സർഗാത്മക വാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. ചിത്രം വരയ്ക്കാനും, എഴുതാനും വായിക്കാനും എല്ലാം അവരെ സഹായിക്കണം. നീന്തൽ, അടുക്കള തോട്ടം, ഗാർഡൻ ഒക്കെ ഉണ്ടാക്കാൻ അവർക്കൊപ്പം കൂടാം.. ഇതിൽ നിന്നെല്ലാം സന്തോഷം കിട്ടിയാൽ മൊബൈൽ ഫോൺ അധികം ഉയോഗിക്കാൻ കുട്ടികൾ മിനക്കെടില്ല. അഥവാ ഫോണിന് അഡിക്റ്റ് ആയകുട്ടികൾ ആണെങ്കിൽ അവരെ വഴക്ക് പറയുകയോ ശിക്ഷിക്കുകയോ ചെയ്യുന്നതിന് പകരം അവരെ സ്നേഹമായി പറഞ്ഞു തിരുത്താം, പറ്റാതെ വന്നാൽ കൗൺസിലിങ് നൽകാനും മടിക്കേണ്ട. ഇങ്ങനെ കുട്ടികൾ വഴിതെറ്റിപ്പോകതെ ഒരു നല്ല വ്യക്തിയായി വളർത്തിയെടുക്കാം അവനവന് തന്നെയും, കുടുബത്തിനും,സമൂഹത്തിനും പ്രയോജനമുള്ളവരായി, ഒരു മുതൽക്കൂട്ടായി….

✍ജിത ദേവൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: