കുടിയേറ്റ പ്രശ്‌നം റിപ്പബ്ലിക്കന്‍ നേതാക്കളെ ഒന്നിപ്പിക്കുവാന്‍ സഹായിക്കുമോ എന്ന ചോദ്യം യു.എസ്. രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്. കുടിയേറ്റക്കാരെ മുഴുവന്‍ അമേരിക്കയിലേയ്ക്ക് സ്വാഗതം ചെയ്യുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നയത്തില്‍ ആകൃഷ്ടരായി അതിര്‍ത്തിക്ക് പുറത്ത് പ്രവേശനം കാത്ത് കിടക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ യു.എസില്‍ കടന്നു തുടങ്ങി.
അതിര്‍ത്തി സംസ്ഥാനമായ ടെക്‌സസിലെ ഡാലസില്‍ കേ ബെയ്‌ലി ഹച്ചിസണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കൗമാരപ്രായക്കാരായ 200 ഓളം കുടിയേറ്റക്കാരെ താല്‍ക്കാലികമായി പാര്‍പ്പിച്ചിരിക്കുകയാണ്.
ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട് അതിര്‍ത്തി ഒരു നിര്‍ണ്ണായക ഘട്ടത്തിലാണെന്ന് പറഞ്ഞു. ബൈഡന്റെ ഭരണകൂടെത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ബൈഡന്റെ നയത്തില്‍ അതിര്‍ത്തി കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ ധാരാളമായി വര്‍ധിച്ചു എന്നാരോപിച്ചു. മലവെള്ളപ്പാച്ചിലിന് വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. ഭരണകൂടം ഇതിന് ഒട്ടും തയ്യാറെടുത്തിരുന്നില്ല, ആബട്ട് പറഞ്ഞു. കുടിയേറ്റക്കാര്‍ തങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ ഒന്നും ഇല്ലാതെ അതിര്‍ത്തി കടക്കാന്‍ കഴിയുന്ന ഒരു കാലം വരുമെന്ന് വിശ്വസിക്കുന്നു.
ഡാലസ് കണ്‍വെന്‍ഷന്‍ സെന്റര്‍ 90 ദിവസത്തിനുള്ളില്‍ 15 മുതല്‍ 17 വയസുവരെ പ്രായമുള്ള 3,000 ആണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കും. ഈ കുട്ടികള്‍ നിയമപരമായി യു.എസില്‍ അഭയം തേടുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ ഇവര്‍ യു.എസി.ലുളള ബന്ധുഗൃഹങ്ങളിലേയ്‌ക്കോ ഫെഡറല്‍ ലോംഗ് ടേം കെയറിലേയ്‌ക്കോ പോകും.
കണ്‍വെന്‍ഷന്‍ സെന്ററിന് ഫെഡറല്‍ അധികാരികള്‍ നല്‍കിയരിക്കുന്ന പേര്‍ ഡീകബ്രെഷന്‍ സെന്റര്‍ എന്നാണ്. റിയോഗ്രാന്‍ഡ് വാലിയിലെ ബോര്‍ഡര്‍ പെട്രോള്‍ സ്‌റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാന്‍ പല സ്ഥലത്തും ഇത്തരം കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.
കുട്ടികളെ സ്വീകരിക്കുവാനുളള ഒരുക്കം ഏതാനും ദിവസം മുമ്പ് ആരംഭിച്ചിരുന്നു. ഇവര്‍ മിക്കവാറും മദ്ധ്യ അമേരിക്കയില്‍ നിന്നുള്ളവരാണ്. അമേരിക്കന്‍ റെഡ്‌ക്രോസ് ജീവനക്കാരും കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫെഡറല്‍ ആന്റി ട്രാഫിക്കിംഗ് നിയമം അനുസരിച്ച് ആരും കൂടെയില്ലാതെ കുടിയേറുന്ന പ്രായപൂര്‍ത്തിയാകാത്തവരെ 72 മണിക്കൂറിനുളളില്‍ യു.എസ്. കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസിനെ ഏല്‍പിച്ചിരിക്കണം.
ആബട്ട് ആവശ്യപ്പെടുന്നത് ബൈഡന്‍ ഭരണകൂടം കൗമാരക്കാരായ കുടിയേറ്റക്കാരുമായി മനുഷ്യക്കടത്ത് വിഷയം ചര്‍ച്ച ചെയ്യണമെന്നും കൂട്ടിന് പ്രായപൂര്‍ത്തിയായവര്‍ ഇല്ലാതെ അതിര്‍ത്തി കടക്കുന്നത് ആപല്‍ക്കരമാണെന്ന് ബോധ്യപ്പെടുത്തണമെന്നുമാണ്. ഏകരായ മൈനര്‍ കുട്ടികള്‍ അതിര്‍ത്തികടക്കുവാന്‍ ബൈഡന്‍ അവരെ പ്രലോഭിപ്പിക്കുകയാണെന്ന് ഗവര്‍ണ്ണര്‍ ആരോപിച്ചു. ആബട്ടിന്റെ ആരോപണങ്ങളെകുറിച്ച് പ്രതികരിക്കുവാന്‍ വൈറ്റ് ഫൗസ് തയ്യാറായില്ല. എച്ച്.എച്ച്.എസ് കുട്ടികള്‍ക്ക് ശയ്യാസൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്.
ബുധനാഴ്ചയാണ് ഫെഡറല്‍ എമര്‍ജെന്‍സി മാനേജ്‌മെന്റ് ഏജന്‍സി(ഫീമ) ഷെല്‍ട്ടറുകള്‍ തുറന്നത്. രാഷ്ട്രീയ പോരിന് ഇത് കളമൊരുക്കി. റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ ആബട്ട് വിമര്‍ശിച്ചപ്പോള്‍ ഡെമോക്രാറ്റ് കൗണ്ടി ജഡ്ജ് ക്ലേ ജെന്‍കിന്‍സ് നടപടി ന്യായീകരിച്ചു.
പാത്ത് ടു സിറ്റിസണ്‍ഷിപ്പ് ബില്‍ ജനപ്രതിനിധിസഭ 197ന് എതിരെ 228 വോട്ടുകള്‍ക്ക് പാസ്സാക്കി. പ്രായപൂര്‍ത്തിയാകാത്തവരെ അനധികൃതമായി അമേരിക്കയില്‍ എത്തിച്ചുവെങ്കിലും കാലക്രമത്തില്‍ അവര്‍ക്ക് പൗരത്വം ലഭിക്കുന്ന നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന ബില്ലാണ് ഇത്. കൂടുതല്‍ വിശദീകരണം നല്‍കുന്ന മറ്റൊരു ബില്ലിന് ഉദ്ദേശിച്ച അത്രയും പുരോഗതി നേടാന്‍ കഴിഞ്ഞിട്ടില്ല.
അഭയം നല്‍കല്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ കുറ്റത്തിന്റെ ശിക്ഷയും ഇളവു ചെയ്യുകയാണ് എന്ന് എതിരാളികള്‍ വര്‍ഷങ്ങളായി നടത്തിയിരുന്ന വിമര്‍ശനം തള്ളുന്ന നടപടിയാണിത്. ഓപ്പണ്‍ബോര്‍ഡര്‍ എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ബോര്‍ഡര്‍ സുരക്ഷതിമാണ്, ഓപ്പണ്‍ അല്ല എന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി അലജാന്‍ഡ്രോ മയോര്‍കാസ് പ്രതികരിച്ചു. ഇതൊരു ആലല്‍ഘട്ടമാണ് എന്ന വിശേഷണവും നിഷേധിച്ചു.
എന്നാല്‍ കുടിയേറ്റക്കാര്‍ ഉയര്‍ത്തുന്ന ഒരു വലിയ വെല്ലുവിളിയാണെന്ന് പലരും സമ്മതിച്ചു. രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുവാന്‍ റിപ്പബ്ലിക്കനുകള്‍ക്കും ഒരു വലിയ ബാധ്യതയായി ബൈഡനും മാറാവുന്ന ഒരു തീരുമാനമായി ഏറെ പേര്‍ വിശേഷിപ്പിച്ചു. പല പ്രശ്‌നങ്ങളിലും ധൃതിയില്‍ തീരുമാനം എടുക്കാത്ത പ്രസിഡന്റ് ഇക്കാര്യത്തിലും ആ നയം ആവര്‍ത്തിക്കേണ്ടതായിരുന്നു എന്ന് അവര്‍ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് ഇടക്കാല തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം ശേഷിക്കുമ്പോള്‍ പ്രതിവര്‍ഷം ഇത് പരമാവധി മുതലെടുക്കുവാന്‍ സാധ്യതയുണ്ട്.
ബോര്‍ഡര്‍ പെട്രോള്‍ ഫെബ്രുവരിയില്‍ 1 ലക്ഷത്തോളം കുടിയേറ്റക്കാരെ തടഞ്ഞു വച്ചു. മെയ് 2019 ല്‍ ഉണ്ടായ 1,33,000 നടുത്ത് കുടിയേറ്റക്കാരെ തടഞ്ഞു വയ്ക്കലിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം പേര്‍ തടഞ്ഞ് വയ്ക്കപ്പെട്ടത്. 13,000 ല്‍ അധികം കൂട്ടില്ലാതെ എത്തിയ പ്രായപൂര്‍ത്തി ആയിട്ടില്ലാത്ത കുട്ടികള്‍ ഫെഡറല്‍ കസ്റ്റഡിയില്‍ ഉണ്ടായി. 3,000ല്‍ അധികം കുട്ടികളെ ഷോര്‍ട്ട് ടേം ഒഫസിലിറ്റികളില്‍ 72 മണിക്കൂറിലധികം പാര്‍പ്പിക്കേണ്ടിവന്നു. ഇത് നിയമലംഘനമാണെങ്കിലും മറ്റ് മാര്‍ഗമില്ലാതെ ഇങ്ങനെ ചെയ്യേണ്ടി വന്നു എന്ന് അധികൃതര്‍ വിശദീകരിക്കുന്നു. കൂട്ടിന് ആരും ഇല്ലാതെ 6 വയസു മാത്രം പ്രായമുള്ള കുട്ടികള്‍ വരെ അതിര്‍ത്തിയില്‍ എത്തിയതായി മയോര്‍കാസ് പറഞ്ഞു.