17.1 C
New York
Saturday, January 22, 2022
Home Books കുഞ്ഞുമുഖങ്ങളിൽ നിലാവ് പൂക്കുമ്പോൾ (ആസ്വാദനം)

കുഞ്ഞുമുഖങ്ങളിൽ നിലാവ് പൂക്കുമ്പോൾ (ആസ്വാദനം)

✍തയ്യാറാക്കിയത്: വൈക❤

കൃതി: കുഞ്ഞുമുഖങ്ങളിൽ നിലാവ് പൂക്കുമ്പോൾ
രചന: വിശ്വനാഥൻ വടയം.

ചില പുസ്തകങ്ങൾ നമ്മെ തേടിയെത്തുമ്പോൾ നമുക്കറിയാൻ കഴിയില്ല, അവ ഉള്ളിലൊളിപ്പിച്ചിരിക്കുന്ന മാന്ത്രികതയെക്കുറിച്ച്. ഇന്നലെ പോസ്റ്റ്‌മാൻ കൊണ്ടുവന്നു തന്ന പുസ്തകം തുറക്കുമ്പോൾ അതിനുള്ളിൽ എന്നെ കാത്തിരിക്കുന്ന മായാജാലത്തെക്കുറിച്ച് എനിക്കും അറിവുണ്ടായിരുന്നില്ല. പക്ഷെ വായിച്ചു തുടങ്ങിയപ്പോൾ ഒരു വലിയ മായാലോകം തന്നെ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.

മുഖമൊഴിയിൽ ശ്രീ. വിശ്വനാഥൻ വടയം എഴുതിയപോലെ ബാലസാഹിത്യം കുട്ടികൾക്ക് വേണ്ടി മാത്രമുള്ളതല്ല എന്ന സത്യത്തെ അന്വർത്ഥമാക്കുന്ന ഒരു മനോഹരമായ കൃതിയാണ് കുഞ്ഞുമുഖങ്ങളിൽ നിലാവ് പൂക്കുമ്പോൾ.

കുട്ടികൾക്കായി എഴുതുന്ന രചനകളുടെ സൗന്ദര്യം അതൊന്നു വേറെ തന്നെയാണ്. പക്ഷെ അവതാരികയിൽ ശ്രീ. ബാലകൃഷ്ണൻ മൊകേരി എഴുതിയ പോലെ നേർത്ത സൂചിയിൽ നൂല് കോർക്കുന്നതിലും ക്ഷമയും ഏകാഗ്രതയും വേണം ബാലസാഹിത്യമെഴുതുന്നവർക്ക്. ഈ കഴിവ് ഈശ്വരൻ അറിഞ്ഞു നൽകിയ ഒരു അനുഗ്രഹീത എഴുത്തുകാരനാണ് താനെന്ന് ശ്രീ. വിശ്വനാഥൻ എന്ന് ഈ കൃതി വായിച്ച ആരും നിസ്സംശയം പറയും. കുരുന്നു മനസ്സുകളെ മാത്രമല്ല വലിയവരുടെ ഹൃദയഭിത്തികളെപ്പോലും കീഴടക്കാൻ കഴിവുള്ള രണ്ടു ചെറിയ നോവലുകളാണ് ഈ പുസ്തകത്തിലുള്ളത്. മനു, ഇലഞ്ഞിമുത്തച്ഛൻ ഈ രണ്ടു നോവലുകളും വളരെ മികച്ച നിലവാരം പുലർത്തുന്നവയാണ്. മനുവെന്ന കുഞ്ഞു മിടുക്കന്റെ കഥ പറയുന്ന ആദ്യത്തെ നോവൽ വളരെയധികം കാലികപ്രസക്തമായ ഒന്നാണ്.

കുട്ടികളുടെ മനസ്സിൽ ഒരിളം തെന്നലായി മാറുന്ന അധ്യാപികമാരുടെ പ്രതിനിധിയായ ശാലിനിടീച്ചർ കുട്ടികളുടെ മനസ്സു കീഴടക്കുന്ന, നൂതനമായ രീതിയിൽ അക്ഷരങ്ങൾ പഠിപ്പിക്കുന്ന , (ഗോതമ്പുമാവ് കുഴച്ചു അക്ഷരങ്ങളുണ്ടാക്കി പൊരിച്ചെടുത്തു കുട്ടികൾക്ക് കൊടുക്കുമ്പോൾ😊)ആദ്യത്തെ അധ്യായം വായിച്ചു തീരുമ്പോൾ ഒരോ അനുവാചകഹൃദയവും വീണ്ടും ആ ക്ലാസ്സ്‌മുറികളിലെത്താൻ കൊതിക്കും.

അച്ഛനമ്മമാരുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ മനുവെന്ന മകൻ അനുഭവിക്കുന്ന മാനസിക വ്യഥ കളെയും, വിങ്ങുന്ന ആ കുഞ്ഞു ഹൃദയത്തിന് മുത്തശ്ശി ഒരു മരുന്നാകുന്നതും നോവലിൽ പലയിടത്തും നമുക്ക് കാണാം. മുത്തശ്ശിക്കഥകളും, നാമം ജപവും, വായനക്കാരിൽ ഗൃഹാതുരത്വത്തിന്റെ വർണ്ണങ്ങൾ ചാർത്തുമ്പോൾ, പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ചും, യുദ്ധവിരുദ്ധ പ്രതിജ്ഞയെക്കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന, മരമൊരു വരം തന്നെയെന്ന് വീണ്ടും വീണ്ടും ഓർമ്മപെടുത്തുന്ന ഈ നോവൽ വർത്തമാന സമൂഹത്തിലെ വളർന്നുവരുന്ന കുരുന്നുകൾക്ക് ഒരു സമ്മാനമാകുന്നു.

എത്രവളർന്നാലും കൗതുകങ്ങൾ മനസ്സിൽ നിൽക്കുമെന്ന വരി ഏതൊരു വായനക്കാരന്റെയും മനസ്സിലൊരു വലിയ ഇടം നേടും. ശരിയാണ്, നമ്മളോരോരുത്തരുടെയും മനസ്സിൽ ഒളിച്ചിരിക്കുന്ന, മനപ്പൂർവം നമ്മളിൽ പലരും അടച്ചിട്ടിരിക്കുന്ന ഒരു ബാല്യം ഈ വരികൾ വായിക്കുമ്പോൾ ഒന്ന് പുഞ്ചിരിക്കുക തന്നെ ചെയ്യും. മനുവിനെ പട്ടണത്തിലേക്കു പറിച്ചു നടുമ്പോൾ, വായനക്കാരുടെ മിഴികൾ സജലങ്ങളാകുമെന്നത് തീർച്ച.

സ്നേഹമരത്തിന്റെയും മുത്തശ്ശിയുടെയും ഓർമ്മകളിൽ നീറുന്ന മനു അവസാനം ഗ്രാമത്തിലേയ്ക്ക് തിരിച്ചു പോകുമ്പോൾ എങ്ങു നിന്നോ ഒരു മഞ്ഞുതുള്ളി വായനക്കാരുടെ മനസ്സിന്റെ മടിത്തട്ടിൽ വന്നു വീഴുന്നു.

കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സൊരുപോലെ കീഴടക്കാൻ കഴിവുള്ള ഈ നല്ല കൃതി രചിച്ച ശ്രീ. വിശ്വനാഥൻ വടയത്തിന് ഒരായിരം അഭിനന്ദനങ്ങൾ 💐💐

തയ്യാറാക്കിയത്: വൈക❤

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ന്യൂയോർക്കിൽ വെടിവയ്പ്പ്- 2 പോലീസ് ഓഫീസർമാർ ഉൾപ്പെടെ മൂന്നു മരണം

ഹർലിം(ന്യൂയോർക്ക്): ഡൊമസ്റ്റിക് വയലൻസ് നടക്കുന്നു എന്നറിഞ്ഞു എത്തിചേർന്ന മൂന്നു പോലീസ് ഓഫീസർമാരെ പതിയിരുന്നാക്രമിച്ചതിനെ തുടർന്ന് രണ്ടു പോലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു. പ്രതിയെന്ന സംശയിക്കുന്നയാളും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഈ മാസം പോലീസിനു നേരെ...

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഡാളസ്: ബൈഡൻ ഭരണകൂടം അധികാരത്തിലെത്തി ഒരു വർഷം പൂർത്തിയായിട്ടും ഗ്യാസിന്റെയും, നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കുന്നതിൽ തികഞ്ഞ പരാജയം. ഒരു വർഷം മുമ്പു ഉണ്ടായിരുന്ന ഗ്യാസിന്റെ വില(ഗ്യാലന് 2 ഡോളർ) ഇപ്പോൾ ഗ്യാലന്...

കഞ്ചാവ്‌ ചെടി കണ്ടെത്തി.

നിറമരുതൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ വടക്ക്‌ മാറി മൂച്ചിക്കല്‍ റോഡിന്‍റെ സമീപത്തുനിന്ന്‌ റോഡരികില്‍ മുളച്ചുപൊന്തിയ നിലയില്‍ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ്‌ ചെടി കണ്ടെത്തി. എക്‌സൈസ്‌ സ്‌ട്രൈക്കിങ്‌ പാര്‍ട്ടിയിലുള്ള...

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ...
WP2Social Auto Publish Powered By : XYZScripts.com
error: