17.1 C
New York
Wednesday, July 28, 2021
Home US News കിരണ്‍ അഹൂജയുടെ നിയമനം സെനറ്റ് അംഗീകരിച്ചു

കിരണ്‍ അഹൂജയുടെ നിയമനം സെനറ്റ് അംഗീകരിച്ചു

റിപ്പോർട്ട്: പി.പി ചെറിയാൻ

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ അമേരിക്കന്‍ ലോയര്‍ കിരണ്‍ അഹൂജയെ തന്ത്രപ്രധാനമായ യു.എസ്. ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് അദ്ധ്യക്ഷയായി നിയമിച്ചു. യു.എസ്. സെനറ്റില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു ശേഷം നേരിയ ഭൂരിപക്ഷത്തിനാണ് നിയമനം ജൂണ്‍ 22ന് യു.എസ്. സെനറ്റ് അംഗീകരിച്ചത്. കമല ഹാരിസിന്റെ കാസ്റ്റിംഗ് വോട്ടോടെ 51 വോട്ടുകള്‍ അഹൂജ നേടിയപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 50 സെനറ്റര്‍മാര്‍ നിയമനത്തെ എതിര്‍ത്ത് വോട്ടു ചെയ്തു.

1979 മുതല്‍ സ്ഥാപിതമായ ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റിന് (OPM) ആദ്യമായാണ് സ്ഥിരമായ ഒരു അദ്ധ്യക്ഷയെ നിയമിക്കുന്നത്. സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ പ്രതിനിധിയായി ആദ്യം നിയമിക്കപ്പെടുന്ന വ്യക്തിയാണ് അഹൂജ.

ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെങ്കില്‍ പിരിച്ചുവിടണമെന്ന് ട്രമ്പ് ഭരണകൂടത്തിന്റെ തീരുമാനം പിന്‍വലിക്കുന്നതിനും, ഫെഡറല്‍ ജീവനക്കാരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമാണ് അഹൂജ മുന്‍ഗണന നല്‍കുന്നത്. ഈ തീരുമാനത്തെ പിന്തുണച്ചു നിരവധി ഫെഡറല്‍ ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.അഹൂജയുടെ നിയമനത്തെ നാഷ്ണല്‍ ഏഷ്യന്‍ പസഫിക്ക് അമേരിക്കന്‍ ബാര്‍ അസ്സോസിയേഷന്‍ അഭിനന്ദിച്ചു.

1971 ജൂണ്‍ 17ന് ഇന്ത്യയില്‍ കുടിയേറിയ മാതാപിതാക്കള്‍ക്ക് ജോര്‍ജിയ സംസ്ഥാനത്തെ സവാനയിലായിരുന്നു അഹൂജയുടെ ജനനം. എമറോയ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും, ജോര്‍ജിയ യൂണിവേഴ്‌സിറ്റി ലോ സ്‌ക്കൂളില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി. 2021നാണ് ഇവരെ ബൈഡന്‍ പുതിയ തസ്തികയിലേക്ക് നാമനിര്‍ദ്ദേശം നടത്തിയത്.

റിപ്പോർട്ട്: പി.പി ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ശിവന്‍കുട്ടി പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനം’; മര്യാദയുണ്ടെങ്കില്‍ രാജിവെക്കണമെന്നും വിടി ബല്‍റാം

തിരുവനന്തപുരം; വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് പ്ലസ്ടു ഫലം പ്രഖ്യാപിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള അവഹേളനമായിരിക്കുമെന്ന് തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം. അല്‍പ്പമെങ്കിലും മര്യാദയും മാന്യതയും ബാക്കിയുണ്ടെങ്കില്‍ ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് വിടി...

ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം ; സഭ തല്ലിത്തകര്‍ത്ത ആള്‍ക്ക് മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന് വി ഡി സതീശന്‍

രാജിവെക്കില്ല ; വിചാരണ നേരിടുമെന്ന് മന്ത്രി ശിവന്‍കുട്ടിനിയമസഭ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി ; മന്ത്രി ശിവന്‍കുട്ടി അടക്കം എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസിലെ പ്രതികള്‍ വിചാരണ...

അമ്പെയ്ത്തില്‍ ലോക രണ്ടാം നമ്പർ താരത്തെ അട്ടിമറിച്ച് ഇന്ത്യയുടെ പ്രവീൺ യാദവിന് വിജയം

ടോക്യോ: പുരുഷന്മാരുടെ വ്യക്തിഗത അമ്പെയ്ത്തിൽ ഇന്ത്യയുടെ പ്രവീൺ യാദവ് അനായാസ വിജയത്തോടെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. റഷ്യയുടെ ഗൽസാൻ ബസർഷപോവിനെ കീഴടക്കിയാണ് താരം പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. സ്കോർ: 6-0. ലോക രണ്ടാം നമ്പർ...

ദുരന്തവാഹിയാകാതിരിക്കട്ടെ,നമ്മുടെ ‘ചെക്ക് ഡാം’

നമ്മുടെ മൂവാറ്റുപുഴയിൽ നാളെയൊരിയ്ക്കൽ അഭിമുഖീകരിക്കേണ്ടി വരുവാൻ ഏറെ സാദ്ധ്യതയുണ്ടെന്നു കരുതുന്ന ഒരു മഹാദുരന്തത്തെക്കുറിച്ചും, മുൻകൂട്ടിത്തന്നെ അതിന് പരിഹാരമുണ്ടാക്കേണ്ടതിൻ്റെ അത്യാവശ്യകതയെക്കുറിച്ചും ആവർത്തിച്ച് സൂചിപ്പിക്കുവാനാണ്   ഇതേ വിഷയത്തെക്കുറിച്ച് വീണ്ടും ഒരു കുറിപ്പ്. മുൻപ്, പലവട്ടം ഇത്...
WP2Social Auto Publish Powered By : XYZScripts.com