റിപ്പോർട്ട്: പി.പി. ചെറിയാൻ
കാലിഫോർണിയ: ബിസിനസ് സ്ഥാപനങ്ങൾ തുറന്ന പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകിയിട്ടും ആരാധനാലയങ്ങൾ അടച്ചിടണമെന്ന കാലിഫോർണിയ സംസ്ഥാന ഗവണ്മെന്റ് ഉത്തരവിനെതിരേ സുപ്രീംകോടതി.
ഹാർവെസ്റ്റ് റോക്ക് ചർച്ച്, സൗത്ത്ബെ യുണൈറ്റഡ് പെന്റകോസ്റ്റൽ ചർച്ച് എന്നീ ദേവാലയങ്ങൾ സംസ്ഥാന ഗവണ്മെന്റിന്റെ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലിൽ ഫെബ്രുവരി അഞ്ചിന് രാത്രിയിലാണ് സുപ്രീംകോടതി ഉത്തരവ്. ദേവാലയത്തനകത്ത് ആരാധന നടത്തുന്നതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണഘടനാ വാഗ്ദാനം ചെയ്തിട്ടുള്ള ആരാധന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ഇവർ സുപ്രീംകോടതിയിൽ വാദിച്ചു.
സുപ്രീംകോടതി ഒന്‍പതംഗ ബെഞ്ചിൽ ആറുപേർ ആരാധന സ്വാതന്ത്ര്യം ചർച്ചിന്റെ 25 ശതമാനം വരെ അനുവദിക്കാം എന്ന് രേഖപ്പെടുത്തിയപ്പോൾ മൂന്നുപേർ വിയോജിപ്പ് പ്രകടിപ്പിച്ചു.സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ഫ്രെം വർക്ക് നിർദേശത്തെ മറിക്കടക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ചീഫ് ജസ്റ്റിസ് ജോണ്‍ റോബർട്ട് അഭിപ്രായപ്പെട്ടു.
സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്നും ചർച്ച് കപ്പാസിറ്റിയുടെ 25 ശതമാനത്തിന് നിലവിലുള്ള കോവിഡ് പ്രോട്ടോക്കാൾ പാലിച്ചു തന്നെ ആരാധനാ ഉടൻ അനുവദിക്കുമെന്നും ചർച്ച് അധികൃതർ അറിയിച്ചു. 1250ൽ പരം സീറ്റുകളുള്ള ഹാർവെസ്റ്റ് റോക്ക് ചർച്ചിലെ എട്ടുമാസമായി മുടങ്ങിക്കിടക്കുന്ന ആരാധന പുനരാംഭിക്കുന്നതിന് ലഭിച്ച അനുമതി സന്തോഷകരമാണെന്നും പാസ്റ്റർ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
