യേശുക്രിസ്തു അന്ത്യ അത്താഴ വേളയില്‍ തന്റെ ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ ഓര്‍മക്കായി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിച്ചു. കോവിഡ് കാലത്തെ ലോക്ക് ഡൗൺ നു ശേഷമെത്തിയ ഈ പെസഹാ ശുശ്രൂഷയിൽ വിവിധ ദേവലായങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും കുര്‍ബാനയും നടന്നു. ‘കടന്നുപോകല്‍’ എന്നാണ് പെസഹ എന്ന വാക്കിന് പിന്നിലെ അര്‍ത്ഥം. ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്.

യേശുക്രിസ്തു വിനയത്തിന്റെയും താഴ്മയുടെയും പ്രതീകമായി തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിനെ അനുസ്മരിച്ച് അയിരൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് ചെറിയ പള്ളിയിൽ കൽകഴുകൽ ശുശ്രൂഷ നടത്തപ്പെട്ടു.

നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ നിക്കോദീമോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. റവ.ഫാ.ഡോ.റെജി മാത്യൂസ് സന്ദേശം നൽകി.
വിശ്വാസികള്‍ സാമൂഹിക അകലം പാലിച്ച് ചടങ്ങുകളില്‍ പങ്കെടുത്തു.
