17.1 C
New York
Wednesday, December 1, 2021
Home Special കാർഷിക കരിനിയമങ്ങൾ പിൻവലിച്ചു; ഇന്ധനനികുതിയും കുറയ്ക്കേണ്ടതല്ലേ? വാരാന്തചിന്തകൾ-അദ്ധ്യായം - 9

കാർഷിക കരിനിയമങ്ങൾ പിൻവലിച്ചു; ഇന്ധനനികുതിയും കുറയ്ക്കേണ്ടതല്ലേ? വാരാന്തചിന്തകൾ-അദ്ധ്യായം – 9

രാജൻ രാജധാനി✍

അവസാനം അന്നദാതാക്കളയ കർഷകരോട് പ്രധാനമന്ത്രി ക്ഷമ ചോദിച്ചിരിക്കുന്നു; നല്ലത്! വൈകിവന്ന വിവേകമെങ്കിലും നമുക്കതിനെ സ്വാഗതം ചെയ്യാം! സക്കാരിൻ്റെ പിടിവാശിമൂലം നികത്താനാവാത്ത നഷ്ടങ്ങളേറെ സംഭവിച്ചു. വൈകിയുദിച്ച ഈ വിവേകത്തെ അംഗീകരിച്ച് നമുക്ക് ചുവടുകൾ വയ്ക്കാം.ഈ സമരവിജയം കർഷകകൂട്ടായ്മയ്ക്ക് അവകാശപ്പെട്ടതാണ്;
മുന്നോട്ടുള്ള സമരയാത്രയിൽ മറ്റുള്ളവർക്കും പാഠമാകേണ്ട നേട്ടമാണ്. മഞ്ഞും മഴയും കാറ്റും വെയിലും സഹിച്ച് ആൺ-പെൺ വ്യത്യാസങ്ങൾ ഏതുമില്ലാതെ ഉണ്ണാതെയും ഉറങ്ങാതെയും ഒന്നായി നേടിയെടുത്ത വിജയമാണ്. ന്യായമായ ഈ സമരത്തെ പരാജയപ്പെടുത്താൻ സർക്കാർ കിങ്കരന്മാർ ആവോളം ശ്രമിച്ചു! ഈ സമരത്തെ പിന്തുണച്ചവരേയും സമരസന്നദ്ധഭടന്മാരേയും അവർ രാജ്യദ്രോഹികളെന്ന് മുദ്രകുത്തകയും ചെയ്തു, അതാണല്ലോ എന്നുമുള്ള അവരുടെ ഒറ്റമൂലി! ന്യായമായിട്ടുള്ള സമരത്തെ നമ്മുടെ പരമോന്നത നീതിപീഠംപോലും അംഗീകരിച്ചിട്ടും സർക്കാർ അവരുടെ മർക്കടമുഷ്ടി അല്പവും അയച്ചില്ല; ഇപ്പോഴിതാ ഭരണത്തലവൻ തന്നെ തോൽവി സമ്മതിച്ച് ക്ഷമചോദിച്ചിരിക്കുന്നു!

നോട്ടുനിരോധനം പോലുള്ള മറ്റൊരു വിഡ്ഢിത്തം! കർഷക നന്മയ്ക്കുവേണ്ടിയെന്ന് ആവർത്തിച്ച് ആണയിട്ട് കൊണ്ടുവന്ന ഈ കരിനിയമങ്ങൾ, സത്യത്തിൽ രണ്ടോമൂന്നോ കോർപ്പറേറ്റുകളുടെ മാത്രം നന്മയെ ലാക്കാക്കിയുള്ള ഒരു കാപട്യം മാത്രമായിരുന്നു! അക്ഷരാർത്ഥത്തിൽ തന്നെ അത് തിരിച്ചറിഞ്ഞവർ, ആവുംവിധം ആ ബില്ല് പരാജയപ്പെടുത്തുവാൻ ശ്രമിച്ചിട്ടും, തങ്ങൾക്ക് ഭൂരിപക്ഷമുള്ള പാർലമെന്റിൽ ഭരണപക്ഷം പാസ്സാക്കിയെടുത്ത ബില്ലാണ്, ഇന്ന് വില്ലനായി നമ്മുടെ പ്രധാനമന്ത്രിക്ക് ക്ഷമചോദിക്കേണ്ട സാഹചര്യത്തിൽ കൊണ്ടെത്തിച്ചത്. എത്രയോ നേരത്തേ ഇത് പിൻവലിച്ച് സർക്കാരിന് സ്വന്തം മുഖം രക്ഷിക്കാൻ കഴിയുമായിരുന്നു. അങ്ങനെ സ്വന്തം ജനത്തിന് മുന്നിൽ തോൽക്കാനൊട്ടും ഇഷ്ടമില്ലാത്ത പ്രധാനമന്ത്രിയുടെ ഇന്നത്തെ പ്രവൃത്തിയെ നമ്മൾ തീർച്ചയായും ശ്ലാഘിക്കുക തന്നെവേണം; കാരണം, വൈകിയാലും അത് ചെയ്തു എന്നത് സന്തോഷമുള്ള കാര്യമല്ലേ? അല്ലെങ്കിൽ അരക്ഷിതരായ നമ്മുടെ കർഷക ജനതയ്ക്ക് ഇനിയുമിയും ജീവനുകൾ പലതും ബലികൊടുക്കേണ്ടി വരുമായിരുന്നു! ഇത്രയും ലോകശ്രദ്ധ നേടിയ മറ്റൊരു സമരവും അടുത്ത നാളുകളിലെവിടെയും ഉണ്ടായതായിട്ടറിവില്ല.

കരിനിയമമാണെന്ന് ഭൂരിപക്ഷവും പറഞ്ഞിട്ടും, അത് പിൻവലിക്കാൻ വേണ്ടിവന്നത് 2വർഷവും 2 മാസവും! അതിനുള്ളിൽ നമ്മെ അന്നമൂട്ടുന്ന അനേകം കർഷകർക്ക് അവരുടെ വിലയേറിയ ജീവൻ വെടിയേണ്ടിവന്നു! ഭരണക്കാരുടെ കാൽ ച്ചുവട്ടിലെ മണ്ണൊലിപ്പ് തിരിച്ചറിഞ്ഞതുകൊണ്ടു മാത്രമാണ് ഈ പിൻവലിക്കൽ. അതിനുവേണ്ടി എഴുനൂറിൽപരം അന്നദാതാക്കളാണ് സ്വന്തം
ജീവൻ വെടിഞ്ഞത്. ഖജനാവിൽ നിന്ന് എത്ര തന്നെ പണം നൽകിയാലും നഷ്ടമായ ജീവൻ തിരിച്ചു കിട്ടുമോ? അനാഥരായ കുടുംബങ്ങൾ സനാഥരാകുമോ? വിവിധ സംസ്ഥാനങ്ങളിൽ നടക്കുവാൻ പോകുന്ന തിരഞ്ഞെടുപ്പുകളിലെ പരാജയങ്ങൾ മുൻകുട്ടിക്കണ്ടുള്ള ഒരു കണ്ണിൽ പൊടിയിടൽ മാത്രമായേ നാമിതനെ കണാവൂ!

ഗുരുനാനാക് ദിനത്തിലെ ഈ അപ്രതീക്ഷിത കാർഷികനിയമ പിൻവലിക്കൽ പ്രഖ്യാപനവും ആസന്നമായിരിക്കുന്ന പഞ്ചാബിലെ ഭൂരിപക്ഷ സമുദായത്തെ ലക്ഷ്യമിട്ടുള്ള ഒരു തിരഞ്ഞെടുപ്പ് തന്ത്രമാണ്. സത്യവും ആത്മാർത്ഥതയും അല്പം
പോലുമില്ലാത്ത ഈ പ്രഖ്യാപനത്തിന്റെ കപടത സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും. ന്യായീകരണക്കാർ ശീർഷാസനത്തിൽ നിന്നിട്ട് ന്യായീകരിച്ചാലും, അത് വിശ്വസിക്കാൻ അല്പം യുക്തിയും ബുദ്ധിയുമുള്ള ആർക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല. കർഷകർക്ക് ഒട്ടുമേ വേണ്ടാത്ത ഒരുനിയമത്തെ അവരുടെ തലയിൽ അടിച്ചേൽപ്പിക്കുന്നതിൻ്റെ ഔചിത്യം എത്രമേൽ ആലോചിച്ചിട്ടും ചിന്താശേഷിയുള്ള ആർക്കും മനസ്സിലായതുമില്ല. ആ കരിനിയമത്തെ എന്നും ന്യായീകരിച്ചിരുന്നവർ ഇനി എന്തായിരിക്കും പറയുക! പലപ്പോഴും വിജയിച്ചിട്ടുള്ള ഉന്നതൻ്റെ അഭിനയം ജനം തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് മനസ്സിലായാൽ പിന്നെ തൽക്കാലത്തേക്കൊരു പിൻവാങ്ങലാണ് ബുദ്ധി; അതാണ് ഇന്നിവിടെ സംഭവിച്ചത്; അതിൽ ഭരണപക്ഷത്തിനുണ്ടായ നഷ്ടം അപരിഹാര്യവുമാണ്.

പെട്രോൾ നികുതിയും കുറയേണ്ടതല്ലേ?

ഒരോ പ്രഭാതത്തിലും മുടങ്ങാതെ കൃത്യമായിട്ട് ഞെട്ടിച്ചിരുന്ന പെട്രോൾവില വർദ്ധന ഇപ്പോൾ നിശ്ചലമാണല്ലോ! ആഗോള മാർക്കറ്റിൽ ഇന്നും പെട്രോൾ വില ഉയരുകയും താഴുകയുമൊക്കെ ചെയ്യുന്നുണ്ട്. നമ്മുടെ പെട്രോളിയം കമ്പനികൾ എന്തുകൊണ്ടാണത് അറിയാതെ പോകുന്നത്? ഇനി അഞ്ച് സംസ്ഥാനങ്ങളിലെ ആ വോട്ടുകൾ പെട്ടിയിയിൽ വീണിട്ടേ അവർ ആ കലാപരിപാടി പുനരാരംഭിക്കുകയുള്ളൂ. ഈ കപടത ശരിക്കും തിരിച്ചറിഞ്ഞ് പ്രതികരിച്ചാൽ മാത്രമേ ജനങ്ങൾ രക്ഷപെടുള്ളൂ.നിത്യോപയോഗ സാധനങ്ങളുടെ വില വാണം പോലെ ഈ മഴക്കാലത്തും അങ്ങ് കുതിച്ചുയരുന്നത് നിങ്ങളാരും കാണുന്നില്ലേ? പെട്രോൾ വിലവർദ്ധന തന്നെയാണ് അവശ്യ സാധനങ്ങളുടെയെല്ലാം അമിതമായിട്ടുള്ള ഈ
വിലവർദ്ധനവിൻ്റെ അടിസ്ഥാന കാരണമെന്നത് നമ്മളാരും കാണാതെ പോകരുത്. അതിനും എതിരേ ഇതുപോലൊരു സമരമാണ് ആവശ്യം! രാഷ്ട്രീയത്തിന് അതീതമായിരുന്ന ഒരു സമരം ആയതിനാലാണ് കർഷകസമരത്തിന് ലോക ശ്രദ്ധ ലഭിച്ചതും, അവർക്കുമുമ്പിൽ കേന്ദ്രത്തിന് മുട്ടുകുത്തേണ്ടി വന്നതും. ഒറ്റ ലക്ഷ്യത്തിനായ് ഒരുവർഷത്തിലധികകാലം നീണ്ടുനിന്ന സമരം കേന്ദ്രസർക്കാരിൻ്റെ ഉറക്കം കെടുത്തിയിരുന്നു എന്നതൊരു സത്യമാണ്. അതിനാൽ തന്നെ ഈ സമരരീതി ആർക്കും അനുകരിക്കാവുന്ന ഒരു ശൈലിയായി മാറുന്നു. രാഷ്ട്രീയമായിരുന്നില്ല, കർഷകരുടെ സങ്കടനിവർത്തി മാത്രമായിരുന്നു അവരുടെ ഏകലക്ഷ്യം; അതവർ നേടി.

അടുത്തപ്രഹരം നമുക്കാണ്; വരും വിഷുവിന്!

നമുക്കുള്ള അടുത്തപ്രഹരം കേരളത്തിൽനിന്ന് ആകാനാണ് സാധ്യത. വൈകിട്ട് 6 മുതൽ രാത്രി 10 വരെയുള്ള വൈദ്യുതി ഉപയോഗത്തിനുള്ള ചാർജ് 50% വർദ്ധപ്പിക്കുന്നു. ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പരിഷ്ക്കാരം. വിഷുവിനുള്ള കൈനീട്ടമായി അല്പം നേരത്തെ ഏപ്രിൽ ഒന്നിന് തന്നെ അത് തരുവാനുള്ള ആലോചനയാണിന്ന് അണിയറയിൽ തകൃതിയായി നടക്കുന്നത്. ഈ വിധം രാഷ്ട്രീയത്തിന് അതീതമായിട്ടുള്ള ഒരു പ്രതിഷേധത്തിലൂടെയേ നമുക്കും അതിനെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂ; ജാഗ്രതൈ!

യവനിക വീഴും മുമ്പ് ഒരു വാക്ക്:-
ഈ വിഷയത്തിന്റെ വാർത്താമൂല്യം പരിഗണിച്ച് എഴുതി പൂർത്തിയാക്കിയ മറ്റൊരു ലേഖനം മാറ്റി വച്ചിട്ടാണ് ഈ വാർത്തയിലേക്ക് കടക്കുന്നത്. വേഗത്തിലെഴുതി പൂർത്തിയാക്കേണ്ടതിനാൽ ഈ ലേഖനത്തിന് പതിവ് പാതയിൽ നിന്ന് വ്യതിചലിച്ചുള്ള ഒരു രചനാരീതിയാണ് ഇക്കുറി അവലംബിച്ചിരിക്കുന്നത്; തീവ്രത കുറയുകയോ കൂടുകയോ ചെയ്തിട്ടുണ്ടാകാം അനുവാചകർ സദയം സഹകരിക്കുക! അടുത്ത വാരത്തിൽ മറ്റൊരു വിഷയവുമായി നമുക്കൊത്തുചേരാം!

സ്വന്തം,

രാജൻ രാജധാനി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: