17.1 C
New York
Monday, September 20, 2021
Home US News കാൻസർ രോഗികളായ കുഞ്ഞുങ്ങൾക്ക് സാന്ത്വനവുമായി പ്രത്യാശ സൊസൈറ്റി. (പ്രത്യാശ കാൻസർ ചിൽഡ്രൻസ് വെൽഫെയർ സൊസൈറ്റി )

കാൻസർ രോഗികളായ കുഞ്ഞുങ്ങൾക്ക് സാന്ത്വനവുമായി പ്രത്യാശ സൊസൈറ്റി. (പ്രത്യാശ കാൻസർ ചിൽഡ്രൻസ് വെൽഫെയർ സൊസൈറ്റി )

നിരഞ്ജൻ അഭി, മസ്കറ്റ്.

തിരുവനന്തപുരം: കാൻസർ രോഗികളായ കുഞ്ഞുങ്ങളുടെ ചികിത്സാ ചെലവുകൾക്കായി ബുദ്ധിമുട്ടുന്ന നിരവധി കുടുംബങ്ങൾക്ക് പ്രതീക്ഷയായി മാറുകയാണ് ‘പ്രത്യാശാ കാൻസർ ചിൽഡ്രൻസ് വെൽഫയർ സൊസൈറ്റി.’

തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിൽ നിന്ന് വിരമിച്ച ഡോക്ടർ.കുസുമകുമാരി മാഡത്തിൻ്റെ നേതൃത്വത്തിൽ കാൻസർ വിമുക്തരായ കുട്ടികളുടെ മാതാപിതാക്കൾ രൂപീകരിച്ച സംഘടനയാണിത്. ചികിത്സ കഴിഞ്ഞ18 വയസ്സുള്ള കുട്ടികളും സംഘടനയിൽ അംഗങ്ങളാണ്. ഇന്നത്തെ പോലെ ചികിത്സാ സൗകര്യങ്ങളും സൗജന്യങ്ങളും ഇല്ലാതിരുന്ന 2003 ലാണ് സംഘടന രൂപീകൃതമായത് .നാമമാത്രമായ മരുന്നുകളെ അന്ന് കാൻസർ ചികിത്സക്കായ് ഉണ്ടായിരുന്നുള്ളു.

അനേകം കുഞ്ഞുങ്ങളുടെ ചികിത്സ നിർത്തിവെയ്ക്കേണ്ട അവസ്ഥയിലായിരുന്നു അന്നത്തെ ചില മാതാപിതാക്കൾ. കുഞ്ഞുങ്ങളിൽ ചിലരൊക്കെ ചികിത്സ തുടരാൻ പറ്റാതെ മരണത്തിന് കീഴ്പ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. ആ ഒരു ദുരവസ്ഥ മാറുന്നതിന് വേണ്ടിയും ,ചികിത്സ തുടർന്ന് കൊണ്ട് പോകുന്നതിന് വേണ്ടിയും കൂടിയാണ് പ്രത്യാശയെന്ന സംഘടന തുടങ്ങുന്നത്.

അന്ന് മുതൽ അവർക്ക് വേണ്ട ഭക്ഷണം ,മരുന്നുകൾ ഏറെക്കുറെ പീഡിയാട്രിക്ക് വർഡിൽ വെച്ച് തന്നെ പ്രത്യാശ കൊടുത്തിരുന്നു.

പ്രത്യാശയുടെയും കൂടെ ശ്രമഫലമായിട്ടാണ് സർക്കാർ കാൻസർ രോഗികൾക്കായി ഒത്തിരി കാര്യങ്ങൾ ചെയ്യ്ത് തുടങ്ങിയത് .കുടുതൽ മരുന്നുകൾ കിട്ടിത്തുടങ്ങിയെങ്കിലും തീരെ സാധാരണക്കാരായ കുടുംബങ്ങൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ,യാത്ര, താമസം ചില മരുന്നുകൾ ,ഭക്ഷണം, മറ്റു ചിലവുകൾ ഒക്കെ ഇന്നും ചോദ്യ ചിഹ്നങ്ങൾ തന്നെയാണ് .

അർഹതപ്പെട്ട ചിലർക്കെങ്കിലും ഒരു താങ്ങാവാൻ പ്രത്യാശാ ഭവന് സാധിക്കുന്നുണ്ട് ഇപ്പോൾ.

2019 മുതൽ കുമാരപുരത്ത് പ്രത്യാശയുടെ ഒരു ഹോം പ്രവർത്തിച്ച് വരുന്നു. ഒരേ സമയം തന്നെ പത്തോളം കുടുംബങ്ങൾ പൂർണ്ണമായി സൗജന്യമായി താമസിച്ച് വരുന്നു’ അവിടെക്ക് വേണ്ടി വരുന്ന ചിലവുകൾ പൊതു സമൂഹത്തിൽ നിന്നാണ് കണ്ടെത്തുന്നത് .

കാൻസർ എന്ന ദുരിതത്തിന്റെ കനൽവഴിയിലൂടെ നടന്ന കുടുംബങ്ങളുടെ ഈ കൂട്ടായ്മക്ക് മാത്രമേ ആ വഴികളിലൂടെ കടന്ന് വരുന്നവർക്ക് ഒരു കൈത്താങ്ങും ,വഴികാട്ടിയും ആകാൻ കഴിയു എന്ന് പ്രത്യാശ വെൽഫയർ സൊസൈറ്റി കരുതുന്നു..

അർപ്പണ മനോഭാവത്തോടെ, സേവനത്തിനായി അറിയാവഴിയിൽ ആശയറ്റവർക്ക് പ്രത്യാശയേകി മുന്നോട്ട് പോകുകയാണ് ഈ സംഘടന.

ഇന്നത്തെ സാഹചര്യത്തിൽ ഇത് പോലെ ഒരു സംഘടന മുന്നോട്ട് കൊണ്ട് പോകുന്നതിന് സാമ്പത്തികമായ ഭരിച്ച ചെലവുകളുള്ളത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്നു സംഘടനാ ഭാരവാഹികൾ പറയുന്നു . അത് തരണം ചെയ്യാനും, മുന്നോട്ട് പോകാനും പൊതു സമൂഹത്തിൽ നിന്നും നല്ലവരായ ആളുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് ‘പ്രത്യാശാ ചിൽഡ്രൻ വെൽഫയർ സൊസൈറ്റി.’

നമ്മുക്ക് താങ്ങാവാം.അവർ നടക്കുന്ന വഴിയിൽ ഒരു കൈ പിടിച്ച് “

പ്രത്യാശാ ഭവന് സാമ്പത്തിക സഹായങ്ങൾ ചെയ്യുവാൻ വാർത്തക്കൊപ്പം കാണുന്ന ചിത്രത്തിലെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിക്കാവുന്നതാണ് .

താല്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾ അറിയുവാൻ ഡോക്ടർ കുസുമകുമാരിയുമായും, മറ്റു സംഘടനാ ഭാരവാഹികളുമായും ബന്ധപ്പെടാവുന്നതാണ്..

നിരഞ്ജൻ അഭി, മസ്കറ്റ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിലാഡൽഫിയയിലുടനീളമുള്ള വാരാന്ത്യ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു.

ഫിലാഡൽഫിയ: ഫിലാഡെൽഫിയയിൽ നടന്ന മാരകമായ വാരാന്ത്യ വെടിവെയ്‌പ്പിൽ ആറ് പേരുടെ ജീവൻ അപഹരിക്കുകയും കൗമാരക്കാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നോർത്ത് ഫിലാഡൽഫിയയിലെ ഒരേ സ്ട്രീറ്റിലാണ് രണ്ട് മാരകമായ വെടിവെപ്പുകൾ നടന്നതെന്ന് ഫിലാഡൽഫിയ പോലീസ്...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...
WP2Social Auto Publish Powered By : XYZScripts.com
error: