17.1 C
New York
Thursday, December 2, 2021
Home Special കാവ്യപൂർവം അയ്യപ്പന് .......

കാവ്യപൂർവം അയ്യപ്പന് …….

✍അഫ്‌സൽ ബഷീർ തൃക്കോമല

1949 ഒക്ടോബർ 27-ന് തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് അറുമുഖന്റെയും മുത്തമ്മാളുവിന്റെയും മകനായി എ.അയ്യപ്പൻ ജനിച്ചു. ഒരു വയസ്സുള്ളപ്പോൾ അച്ഛൻ ആത്മഹത്യ ചെയ്തു. പിന്നീട് പതിനഞ്ച് വയസ്സുള്ളപ്പോൾ സ്കൂൾ പാർലിമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് ഹർഷാരവത്തോടെ വീട്ടിൽ എത്തിയപ്പോൾ ആത്മഹത്യ ചെയ്ത അമ്മയുടെ ചേതനയറ്റ ശരീരം എതിരേറ്റു .വായ്ക്കരിയിടാൻ പറഞ്ഞ കാരണവരോട് ജീവിതത്തിൽ അമ്മയുടെ അമാശയത്തിലേക്ക് അന്നമെത്തിക്കാൻ കഴിയാത്ത ഒരുത്തന് അത് കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത് . തുടർന്ന് മൂത്ത സഹോദരി സുബ്ബലക്ഷ്മിയുടെയും കുടുംബത്തിന് ഒപ്പം നേമത്ത് ആയിരുന്നു .

പഠനകാലത്ത് തന്നെ ജയില്‍ വാസമനുഷ്ടിച്ച അദ്ദേഹം ഇരുപത്തിയൊന്നാം വയസ്സില്‍ അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി മാറി. പിന്നീട് ബോംബെ വേദി പത്രത്തിന്റെ കറെസ്‌പോണ്ടെന്റായി പ്രവര്‍ത്തിച്ചു . ഈ കാലത്ത് കടല്‍ തീരത്തും കാട്ടിലും മലയിലും ഒക്കെ ചെന്നിരുന്നു കവിതകള്‍ എഴുതി. പിന്നീട് തെരുവിലേക്കിറങ്ങി . സ്വന്തമായി മുറിയില്ലാത്ത അക്ഷരങ്ങളിലെ അഭയാര്‍ത്ഥിയെന്നും, കവികളില്‍ കാല്‍നടക്കാരനെന്നും , തെരുവില്‍ നടന്നു തെരുവില്‍ കിടന്നു തെരുവില്‍ അന്നം പങ്കിട്ടവനെന്നും ഒക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കാം.

“ഞാൻ കാട്ടിലും
കടലോരത്തുമിരുന്ന്
കവിതയെഴുതുന്നു
സ്വന്തമായൊരു
മുറിയില്ലാത്തവൻ
എന്റെ കാട്ടാറിന്റെ
അടുത്തു വന്നു നിന്നവർക്കും
ശത്രുവിനും സഖാവിനും
സമകാലീന ദുഃഖിതർക്കും
ഞാനിത് പങ്കുവെയ്ക്കുന്നു.

‘ഞാൻ’ എന്ന കവിതയിലെ ഈ വരികൾ ഓർമ്മപെടുത്തുന്നതും അതാണ് .എല്ലാ നാടും ഒരുപോലെ കണ്ട അദ്ദേഹം അലഞ്ഞു തിരിയുമ്പോഴും “ഇത്രത്തോളം എല്ലാം പങ്കുവച്ച മറ്റൊരു കൂട്ടുകാരൻ ഉണ്ടായിട്ടില്ല” എന്ന് അദ്ദേഹം പറഞ്ഞ ജോൺ ഏബ്രഹാമെന്ന മലയാള സിനിമ സംവിധായകൻ അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവ വൈകൃതങ്ങളെ കുറിച്ച് മീടൂ വെളിപ്പെടുത്തലുകൾ നിരവധി ഉണ്ടായിട്ടുണ്ട്. ഒപ്പം തികഞ്ഞ മദ്യപാനി ആയിരിക്കുമ്പോളും അതൊന്നും അദ്ദേഹത്തിന്റെ കവിതകളുടെ മാറ്റിന് കുറവുണ്ടാക്കിയില്ല എന്നതാണ് സത്യം.

കറുപ്പ്, മാളമില്ലാത്ത പാമ്പ്, ബുദ്ധനും ആട്ടിങ്കുട്ടിയും, ബലിക്കുറിപ്പുകൾ, ഗ്രീഷ്മവും കണ്ണീരും, ചിറകുകൾ കൊണ്ടൊരു കൂട്, മുളന്തണ്ടിന് രാജയക്ഷ്മാവ്, കൽക്കരിയുടെ നിറമുള്ളവൻ, പ്രവാസിയുടെ ഗീതം, ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ, ജയിൽമുറ്റത്തെപ്പൂക്കൾ, ഭൂമിയുടെ കാവൽക്കാരൻ, മണ്ണിൽ മഴവില്ല് വിരിയുന്നു, കാലംഘടികാരം തുടങ്ങിയ കവിതകളും തെറ്റിയാടുന്ന സെക്കന്റ് സൂചി എന്ന ഓർമ്മക്കുറിപ്പുകളും അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട് .”ഇ.എം.എസ്. സംസാരിച്ചതെല്ലാം കമ്യുണിസ്റ്റുകാരന് വേണ്ടിയായിരുന്നു, നുണ പറഞ്ഞതും സത്യം പറഞ്ഞതും കമ്യുണിസത്തിന് വേണ്ടിയും’ എന്ന് അദ്ദേഹം വളരെയടുത്ത ആത്മബന്ധമുള്ള ഇ എം എസ്. നെ പറ്റി പറഞ്ഞിട്ടുണ്ട് . തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കുന്പോഴും സാഹിത്യ രംഗത്തെ മേലാളന്മാരുടെ കലഹത്തിലായിരുന്നു അദ്ദേഹം .

വെയിൽ തിന്നുന്ന പക്ഷി. എന്ന കൃതിക്ക് 1999-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2010-ലെ കവിതയ്ക്കുള്ള ആശാൻ പുരസ്കാരം ലഭിച്ച അദ്ദേഹം 2010 ഒക്ടോബർ 23-ന് ചെന്നൈയിൽ പുരസ്കാരം ഏറ്റുവാങ്ങാനിരിയ്ക്കേ തമ്പാനൂരിന്റെ തെരുവിൽ കുഴഞ്ഞുവീണു. ഒക്ടോബർ 21-ന് വൈകീട്ട് ആറുമണിയോടെ അദ്ദേഹം അന്തരിച്ചു. മരിക്കുമ്പോൾ അവസാന കവിത

“അമ്പ് ഏതു നിമിഷവുംമുതുകിൽ തറയ്ക്കാംപ്രാണനും കൊണ്ട് ഓടുകയാണ്വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും എന്റെ രുചിയോർത്ത് അഞ്ചെട്ടു പേർകൊതിയോടെഒരു മരവും മറ തന്നില്ല ഒരു പാറയുടെ വാതിൽ തുറന്ന് ഒരു ഗർജ്ജനം സ്വീകരിച്ചുഅവന്റെ വായ്‌ക്ക് ഞാനിരയായി” ……..ഷർട്ടിന്റെ കൈമടക്കിൽ സൂക്ഷിച്ചിരുന്നു .

2020 ൽ പേപ്പർ പബ്ലിക്ക പുറത്തിറക്കിയ അയ്യപ്പന് സമർപ്പിക്കുന്ന “കനക ചിലങ്ക” എന്ന കവിതാ
സമാഹാരത്തിൽ നൂറ്റിയഞ്ചു കവികൾക്കൊപ്പം എന്റെ കവിതയുമുണ്ട് ….

അദ്ദേഹത്തിന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം. …….
അയ്യപ്പൻ പറഞ്ഞതുപോലെ..
“എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത
ഒരു രഹസ്യം പറയാനുണ്ട്
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്
ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ ആത്മതത്വം
പറഞ്ഞുതന്നവളുടെ ഉപഹാരം”……

✍അഫ്‌സൽ ബഷീർ തൃക്കോമല

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: