17.1 C
New York
Thursday, December 2, 2021
Home US News കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്.

വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി സംപ്രേഷണം ചെയ്തതാണ് ഇപ്പോൾ വലിയ വിവാദമായിരിക്കുന്നത്. പ്രമുഖ വാർത്തചാനലായ ക്രെം ആണ് പോണോഗ്രാഫിക് വീഡിയോ അബന്ധത്തിൽ സംപ്രേഷണം ചെയ്തത്.

കാലാവസ്ഥ റിപ്പോർട്ട് പ്രതീക്ഷിച്ച് ചാനൽ വെച്ച ആളുകൾ വീഡിയോ കണ്ട് അമ്പരന്നുപോയി.കാലാവസ്ഥാ നിരീക്ഷക കാഴ്ചക്കാരോട് സംസ്ഥാനത്തെ കാലാവസ്ഥയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നു. ആ സമയത്താണ് യാദൃശ്ചികമായി അശ്ലീല വീഡിയോ മുകളിൽ ഇടത് കോണിലുള്ള ഒരു സ്‌ക്രീനിൽ പ്ലേ ചെയ്തത്.

എന്നാൽ അവതാരക ഇത് തിരിച്ചറിഞ്ഞില്ല. അവർ ഇതൊന്നുമറിയാതെ വാർത്ത വായിക്കുന്നത് തുടർന്നു. 13 സെക്കൻഡ് നേരത്തോളം നീണ്ടുനിന്ന സമപ്രേഷണം ചാനൽ അധികൃതരുടെ ശ്രദ്ധയിലും പെട്ടില്ല. പിന്നീട് വിവരം അറിഞ്ഞപ്പോൾ പരിപാടി പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.

ഈ ക്ലിപ്പിന്റെ സെൻസർ ചെയ്ത പതിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ പ്രേക്ഷകരിലാരോ പങ്കിട്ടിരുന്നു. തുടർന്ന് വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. വീഡിയോ വൈറലായതിനെ തുടർന്ന് രാത്രി പതിനൊന്നുമണിക്കുള്ള വാർത്താ സംപ്രേഷണ വേളയിൽ ചാനൽ കാഴ്ചക്കാരോട് ക്ഷമ ചോദിച്ചു. എന്നാൽ പ്രേക്ഷകരുടെ പരാതിയെതുടർന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: