17.1 C
New York
Friday, September 17, 2021
Home Literature കാലം (ചെറുകഥ)

കാലം (ചെറുകഥ)

വളരെ യാദൃശ്ചികമായിട്ടായിരുന്നു അവൾ ഒറ്റയ്ക്ക് യാത്രയ്ക്ക് ഒരുങ്ങിയത്. വണ്ടിയിലേക്ക് ബാഗും, യാത്രയിലേക്കുള്ള ഭക്ഷണവും എടുത്ത് വെച്ച് വീട് പൂട്ടി ,വണ്ടിയെടുത്ത് പതുക്കെ മുന്നോട്ട് യാത്ര തുടങ്ങി.ദൂരയാത്രകളിൽ വണ്ടി സ്വയം ഓടിക്കാത്ത അവൾ റെയിൽവേ സ്റ്റേഷനിൽ വണ്ടി ഒതുക്കിയിട്ട് ട്രെയിൻ വരുന്ന സമയം കാത്തിരുന്നു. അപ്പോഴെക്കും വിളച്ചു പറയുന്നത് കേട്ടു, ആലപ്പുഴ ചെന്നൈ എക്സ്പ്രസ്സ് 5 മിനിട്ടിനകം എത്തുമെന്ന്.ഉടൻ വണ്ടിയെത്തി അവൾ അതിൽ കയറി പറ്റി.

ചിന്തകളിലൂടെ വഴിയോരക്കാഴ്ചകൾ മാറി മറയുന്നത് നോക്കിയിരുന്ന അവൾ ചുറ്റുപാടും അറിയുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് മോളേ എന്ന് ഒരു വിളി കേട്ടു, നോക്കിയപ്പോൾ അതാ വൃദ്ധൻ, മുഖങ്ങളിൽ ദൈന്യത നിറഞ്ഞു നിന്നിരുന്നു, എന്തെ എന്നവൾ ചോദിച്ചപ്പോൾ ഞാൻ ഇവിടെ ഇരുന്നോട്ടെ എന്ന് ആ വൃദ്ധൻ ചോദിച്ചു. അവൾ ആയിക്കോട്ടെ എന്ന് പറഞ്ഞ് ഒതുങ്ങിയിരുന്നു. ഏകദേശം 75 നോട് അടുത്ത് തോന്നിക്കുന്ന പ്രായം ഒരു ഉദ്യോഗസ്ഥനായിരുന്നു എന്ന് മൊത്തത്തിൽ അറിയാവുന്ന പ്രൗഢമായ വദനം, എൻ്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഇതുപോലെ ആവുമായിരുന്നു എന്നവൾ ആത്മഗതം പറഞ്ഞു. മോൾ എവിടെക്കാണാവോ ,അങ്ങ് ചെന്നൈ വരെയുണ്ടോ? എന്ന ചോദ്യത്തിന് ഉവ്വ് എന്ന് മറുപടി നൽകി അതിനു ശേഷം ,അദ്ദേഹം പഴയകാല കഥകൾ പറയാൻ തുടങ്ങി, ചെന്നൈയിലേക്ക് ഞാൻ പോവുന്നത് അവിടെയാ താമസം, മോളെ, അവിടത്തെ അപ്പോളോ ആശുപത്രി എം.ഡി ആയിരുന്നു ഞാൻ ,രണ്ട് മക്കൾ കുടുംബം വളരെ സുഖമായി മുന്നോട്ട് പോയി കൊണ്ടിരുന്നു. മക്കൾ രണ്ടു പേരും വളർന്ന് പഠിച്ച് മിടുക്കരായി വിദേശത്ത് ജോലിയുമായി, അവരാകട്ടെ സ്വയം പ്രാപ്തരായപ്പോൾ ഇഷ്ടപ്പെട്ട പങ്കാളികളെ കണ്ടെത്തി വിവാഹിതരായി അവിടെ കൂടി. വല്ലപ്പോഴും വരുന്ന ഫോൺ വിളി അന്വേഷണമല്ലാതെ മറ്റൊന്നുമില്ല. മക്കൾക്ക് വേണ്ടി സ്വന്തം ജോലി പോലും ഉപേക്ഷിച്ച അവരുടെ അമ്മ അതായത് എൻ്റെ ദേവകി ഇന്ന് കിടപ്പിലാണ്. അവരെ ഒരു നോക്ക് കാണാൻ പോലും മക്കൾക്ക് തോന്നുന്നില്ല. കടുത്ത നിരാശകൊണ്ടാണ് അവൾ അസുഖബാധിതയായത്.

ഇത്രയും കേട്ടപ്പോൾ വൃദ്ധനോട് യാത്രിക ചോദിച്ചു, അപ്പോൾ അച്ഛൻ ഇപ്പോൾ എവിടെക്ക് വന്നിട്ട് മടങ്ങുന്നതാ ചെന്നൈയിലേക്ക്? മോളേ ഞങ്ങൾ അവിടെയാ താമസം, അങ്ങ് കോട്ടയത്തയിരുന്നു എൻ്റെ തറവാടും,കുടുംബവും, 10 ഏക്കറോളം എൻ്റെ പിതാവിൻ്റെ സ്വത്തും, ഒറ്റ മകനായതു കൊണ്ട് എല്ലാം എനിക്കായിരുന്നു. ഒരു വർഷത്തോളമായി മക്കൾ വിദേശത്തിരുന്ന് അവകാശം ചോദിക്കലും, കേസ്സിന് പോകാനുള്ള ഒരുക്കങ്ങളും.

എന്തു പറയാനാ മോളേ, കാലത്തിൻ്റെ ഒരു ഗതിവിഗതികളെ, ബന്ധത്തിന് പ്രാധാന്യമില്ല, പണത്തിനാണ് ബന്ധം. ദേവകി കിടപ്പിലായതിനു ശേഷം എന്നോട് അവൾ പറഞ്ഞു, എന്നെ കാണാൻ അവർ വരില്ലെങ്കിൽ വരണ്ട, സ്വത്ത് അവർക്കായി കൊടുത്ത് ബന്ധം അറുത്തുമുറിച്ച് കളയൂ എന്ന്. ദേവകി അത്രയും മനോവേദനയോടെയാ അതു പറഞ്ഞത്. ഞാൻ അതു കൊണ്ട് ഒരാഴ്ച മുമ്പ് കോട്ടയത്ത് എത്തി ,എല്ലാ അവകാശവും 3, 4 ദിവസം കൊണ്ട് അവർക്കായി നൽകി. ഇന്നലെ ദേവകിക്ക് ഒട്ടും വയ്യ, ശ്വാസമുട്ടൽ കൂടുതൽ എന്ന് പറഞ്ഞ് ഫോൺ വന്നു അതു കൊണ്ട് ഞാൻ വേഗം ചെന്നൈയിലേക്ക് പോന്നു, അല്ല കുട്ടി ഇത് എന്തൊരു കാലമാ അല്ലേ, ജന്മം നൽകിയ മാതാവിനെയും, പിതാവിനെയും വാർദ്ധക്യത്തിൽ തിരിച്ചറിയാത്ത ലോകം, പരിഗണിക്കാത്ത കാലം.

പെട്ടെന്ന് വൃദ്ധൻ്റെ കൈയിലെ ഫോൺ അടിക്കുന്നു, എടുത്ത മാത്രയിൽ എന്തു പറ്റി, എപ്പോൾ എന്നു മാത്രം വാക്കുകൾ പറഞ്ഞ വൃദ്ധൻ ഒന്നും മിണ്ടുന്നില്ല, എല്ലാം മൂളൽ മാത്രം. ഫോൺ വെച്ച് അദ്ദേഹം പറഞ്ഞു,
” ദേവകി പോയി മോളേ “. എന്ന് പറയുകയും പൊട്ടിക്കരയുകയും ചെയ്തു.ട്രെയിൻ ഏതാനും നിമിഷങ്ങൾക്കകം സ്റ്റേഷനിലെത്തി അവൾ ആ വൃദ്ധനെ തനിച്ചാക്കാതെ അദ്ദേഹത്തിൻ്റെ വീടിനെ ലക്ഷ്യമാക്കി യാത്ര തിരിച്ചു.

✍ബീന ബിനിൽ , തൃശൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com