17.1 C
New York
Wednesday, September 22, 2021
Home Literature കാലം - കലാമിന്റെ കൈയ്യിൽ (കവിത)

കാലം – കലാമിന്റെ കൈയ്യിൽ (കവിത)

✍ഹരിദാസ് പല്ലാരിമംഗലം.

കാലം, രഥാചക്ര കീലം തകർന്നൊരാ നേരം
കേട്ടീലയോ പണ്ട് കൈകേയി തന്നുടെ
ചൂണ്ടുവിരലിനാലങ്കം ജയിപ്പിച്ചു
ഭാവനാസൃഷ്ടിയായ് തോന്നിടാമെങ്കിലും.

ധർമ്മയുദ്ധങ്ങളിൽ കർമ്മരംഗങ്ങളിൽ
തൻ പ്രാണനാഥൻ്റെ നെഞ്ചിടിപ്പാറ്റുവാൻ
ചൂണ്ടുവിരലിനെ കീലമായ് മാറ്റിയ
ധീമതീ നാമം അരക്ഷണമോർക്കവെ!.

കാലം കലാമിനെ ഭാരതാംബയ്ക്കൊരു
കീലമായ് നൽകി രഥമുരുട്ടീടുവാൻ
ആകാശസീമയിൽ’അഗ്നിച്ചിറകുമായ്
സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച ധൈഷ്ണികൻ!.

നൻമ തൻ സ്വപ്നങ്ങൾ കഞ്ചുകമാക്കി
ഭൂമിയ്ക്കു നൽകിയോരുത്തമൻ കീർത്തിമാൻ
രാഷ്ട്രപതീ പദം, ഭാരതരത്നവും നൽകി
അങ്ങേയ്ക്കതിൻ കീർത്തി ഉയർത്തിയോൻ!.

കണ്ണൊന്ന് ചിമ്മി തുറക്കുമാ മാത്രയിൽ
പൊങ്ങിപ്പറക്കുന്ന ശാസ്ത്രീയ കൗതുകം
ചുറ്റും പരത്തുന്ന തീയിൽ, പുകയിലും
നിൻ ബുദ്ധിവൈഭവം, നെഞ്ചിൻ്റെ കത്തലും.

രാജ്യസ്നേഹം നിനക്കെന്നും സിരകളിൽ
ഭൂമി, ആകാശം നിനക്കമ്മ, അച്ഛനും
സർവ്വർ സഹോദരർ! വ്യത്യാസമില്ലാതെ
കർമ്മരംഗങ്ങളിലൊന്നായ് കരുതിയോൻ.

ഉണ്ണി പിറക്കുന്നതമ്മയ്ക്ക് മക്കളായ്
മണ്ണിന്നു മക്കളായ് തീരുന്നപൂർവ്വമായ്
ലോകം നമിയ്ക്കുന്നു നിൻ പ്രഭാവത്തിനാൽ
“കാലം – കലാമിൻ്റെ കൈയ്യിൽ സുരക്ഷിതം”.

സ്വപ്നങ്ങളില്ലാതെ ജീവിച്ചിടുന്നവർ
സ്വപ്നം തകർന്നവർ തെരുവിലുറങ്ങിയോർ
അംഗതികളശരണർ ആലംബഹീനരും
കേഴുന്നു ഭാരതം! നിൻ വിയോഗത്തിനാൽ.

✍ഹരിദാസ് പല്ലാരിമംഗലം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

ഒക്കലഹോമ: നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയ ബോബി ലീ അലനെ 54 ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു മരങ്ങൾക്കിടയിൽ പണിതിരുന്ന കാബിനിൽ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം...

കാവ്യ മാധവന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് അവതാരകൻ വിജയ്

മലയാളി പ്രേക്ഷകരടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധാവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1991 ൽ പുറത്ത് ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു...

നമസ്തേ പ്രിയ മിത്രമേ . . . ഹിന്ദിയില്‍ ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ് ! മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ്...

താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍...
WP2Social Auto Publish Powered By : XYZScripts.com
error: