17.1 C
New York
Monday, September 27, 2021
Home US News കാറില്‍ ഒരു വയസ്സുകാരി ചൂടേറ്റു മരിച്ചു

കാറില്‍ ഒരു വയസ്സുകാരി ചൂടേറ്റു മരിച്ചു

റിപ്പോർട്ട്: പി.പി. ചെറിയാൻ

ടെക്‌സസ്: ഹൂസ്റ്റണ്‍ ഡേ കെയറില്‍ മൂന്നു കുട്ടികളെ കൊണ്ടുവിടുന്നതിനാണ് മാതാവ് മൂന്നു പേരേയും കാറില്‍ കയറ്റിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം,

കാറില്‍ രണ്ടു കാര്‍ സീറ്റേ ഉണ്ടായിരുന്നുള്ളൂ. മൂന്നാമത്തെ കുട്ടിയെ കാറിനു പുറകില്‍ ഇരുത്തി. രാവിലെ 8.30ന് വീട്ടില്‍ നിന്നും പുറപ്പെട്ട മാതാവ് ഡേ കെയറില്‍ 2 കുട്ടികളെ ഇറക്കി. മൂന്നാമത്തെ കുട്ടിയുടെ കാര്യം ഇവര്‍ മറന്നുവെന്നാണ് പറയുന്നത്.

കാറുമായി തിരികെ വീട്ടില്‍ എത്തി നാലുമണിയോടെ കുട്ടികളെ പിക്ക് ചെയ്യുന്നതിന് ഇവര്‍ കാറുമായി ഡേ കെയറില്‍ എത്തി. രണ്ടു കുട്ടികളെയാണ് ഡേ കെയര്‍ അധികൃതര്‍ മാതാവിനടുക്കല്‍ എത്തിച്ചത്. മൂന്നാമത്തെ കുട്ടി എവിടെയെന്നു തിരക്കിയപ്പോഴാണ് ഡേ കെയറില്‍ ഇറക്കിയിട്ടില്ല എന്നറിയുന്നത്. ഉടനെ കാറിനു പുറകില്‍ നോക്കിയപ്പോള്‍ കാറിനുള്ളിലെ കാര്‍പറ്റില്‍ ഒരുവയസ്സുള്ള കുട്ടി മരിച്ചു കിടക്കുകയായിരുന്നു.

പുറത്ത് താപനില 98 ഡിഗ്രിയായിരുന്നുവെന്നും എന്നാല്‍ രാവിലെ മുതല്‍ കാര്‍ വീടിനു വെളിയില്‍ പാര്‍ക്ക് ചെയ്തതിനാല്‍ കാറിനകത്തെ താപനില 128 ഡിഗ്രി വരെ ഉയര്‍ന്നിരിക്കാമെന്നും അങ്ങനെയാണ് കുട്ടി മരിക്കാനിടയായതെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലിസ് അറിയിച്ചു. കുട്ടിയുടെ യഥാർത്ഥ മരണകാരണം കണ്ടെത്തുന്നതിന് ഓട്ടോപ്‌സിക്ക് അയച്ചിരിക്കുകയാണെന്നും പൊലിസ് പറഞ്ഞു.

ഈ വര്‍ഷം അമേരിക്കയില്‍ ചൂടേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണം ഇതോടെ ഇരുപതായി. 1991 ലാണ് ടെക്‌സസില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ കാറിലിരുന്നു ചൂടേറ്റു മരിച്ചത് (145). മാതാപിതാക്കളുടെ ശ്രദ്ധ കുറവാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...

സദാചാരം (കഥ) ശ്രീദേവി സി. നായർ

ജനാല വഴി ഞാൻ , സായംകാല വെയിലിൽ കുളിച്ചു നില്ക്കുന്ന കുന്നിൻ ചരിവും നോക്കി വെറുതെ നില്ക്കെ , കുന്നിൻ ചരിവിൽ നിന്നും ഒരു പ്രകാശം കറങ്ങിക്കറങ്ങി മുൻപിൽ വന്നു നിന്നു. മോൻ അത്യാവശ്യമായി...
WP2Social Auto Publish Powered By : XYZScripts.com
error: