17.1 C
New York
Monday, December 4, 2023
Home US News കാപ്പിറ്റോൾ മാർച്ചിൽ പങ്കെടുത്ത വെസ്റ്റ് വെർജിനിയ നിയമസഭാംഗം രാജിവെച്ചു

കാപ്പിറ്റോൾ മാർച്ചിൽ പങ്കെടുത്ത വെസ്റ്റ് വെർജിനിയ നിയമസഭാംഗം രാജിവെച്ചു

വാർത്ത: പി.പി. ചെറിയാൻ

വെർജിനിയ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് കാപ്പിറ്റോൾ ബിൽഡിംഗിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത വെസ്റ്റ് വെർജിനിയ നിയമസഭയിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കൻ ഡെറിക് ഇവാൻസ് നിയമ സഭാംഗത്വം രാജിവെച്ചു.

മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ഡെറിക് ഇവാൻസ് ബിൽഡിംഗിനകത്തേക്ക് കയറുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഡെറിക്കിനെതിരെ ഫെഡറൽ കേസെടുത്ത് അറസ്റ്റു ചെയ്തതിനെ തുടർന്നായിരുന്നു രാജി. അറസ്റ്റ് ചെയ്ത ഡെറിക്കിനെ ഹണ്ടിംഗ്ടൺ ഫെഡറൽ ജഡ്ജിന് മുമ്പിൽ ഹാജരാക്കി. കുറ്റം തെളിയുകയാണെങ്കിൽ ഒന്നരവർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ജനുവരി 9ന് പുറത്തിറക്കിയ പ്രസ്തവനയിൽ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്ന് ഡെറിക് വെളിപ്പെടുത്തി. ഗവർണർ ജിം ജസ്റ്റിസ് ഡെറിക്കിന്റെ രാജി വിവരം സ്ഥിരീകരിച്ചു. മറ്റു പല സംസ്ഥാനങ്ങളിൽ നിന്നുള്ള ഡലിഗേറ്റുകളും മാർച്ചിൽ പങ്കെടുത്തിരുന്നു. ഇവരെക്കുറിച്ചുള്ള അന്വേഷണവും എഫ്ബിഐ ആരംഭിച്ചിട്ടുണ്ട്.

West Virginia Delegate Derrick Evans exits the Sidney L. Christie U.S. Courthouse and Federal Building after being arraigned on federal charges Friday, Jan. 8, 2021, in Huntington, W.Va. The West Virginia state lawmaker has been charged with entering a restricted area of the U.S. Capitol after he livestreamed himself rushing into the building with a mob of President Donald Trump’s supporters. (Sholten Singer/The Herald-Dispatch via AP)

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കളമശ്ശേരി കണ്‍വന്‍ഷന്‍ സെന്റര്‍ സ്‌ഫോടനം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു, മരണം ഏഴായി*

തൊടുപുഴ (ഇടുക്കി): കളമശ്ശേരി സാമ്ര കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ മരണം ഏഴായി. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ.വി. ജോൺ ആണ് മരിച്ചത്. അൻപതു ശതമാനത്തിലേറെ പൊള്ളലേറ്റ ജോൺ, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വില്ലേജ്...

ജില്ലാ കലോത്സവം :

ക്ഷീണമകറ്റാൻ ചൂടു ചുക്കുകാപ്പിയുമായി വെൽഫെയർ കമ്മറ്റി കോട്ടയ്ക്കൽ --കലോത്സവ നഗരിയിൽ അരങ്ങുണർന്നപ്പോൾ മത്സരങ്ങളിൽ പങ്കെടുത്തും മേളയിൽ പങ്കാളികളായും ക്ഷീണിക്കുന്നവർക്ക് ആശ്വാസമായി വൈകുന്നേരങ്ങളിൽ സൗജന്യമായി ചൂടു ചുക്കു കാപ്പി വിതരണം ചെയ്ത് വെൽഫെയർ കമ്മറ്റി. രാജാസ്...

ക്വീൻസിൽ രണ്ട് കുട്ടികളടക്കം നാല് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും രണ്ട് പോലീസുകാരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി പോലീസിന്റെ വെടിയേറ്റു കൊല്ലപെട്ടു

ന്യൂയോർക്ക്: ഞായറാഴ്ച പുലർച്ചെ ന്യൂയോർക്ക് സിറ്റി ഫാർ റോക്കവേയിലെ വീട്ടിൽ കത്തികൊണ്ട് ആക്രമണം നടത്തിയ ഒരാൾ രണ്ട് കുട്ടികളടക്കം നാല് ബന്ധുക്കളെ കൊലപ്പെടുത്തി, തുടർന്ന് കെട്ടിടത്തിന് തീയിടുകയും തീപിടിത്തമുണ്ടായ വീട്ടിൽ പരിശോധനകെത്തിയ രണ്ട്...

സുമേഷ് കുട്ടന്നെതിരായ വധഭീഷണിയിൽ പ്രതിഷേധിച്ചു.

തിരുവനന്തപുരം: അനധികൃത പശു ഫാമിലെ മാലിന്യം കൊണ്ട് ജീവിതം ദു:സഹമായ നാട്ടുകാരുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുവാൻ ചെന്ന മാതൃഭൂമി ന്യൂസ് ചാനൽ പെരുമ്പാവൂർ ലേഖകനും കേരള പത്രപ്രവർത്തക അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറിയുമായ സുമേഷ്...
WP2Social Auto Publish Powered By : XYZScripts.com
error: