വാർത്ത: പി.പി. ചെറിയാൻ
വാഷിംഗ്ടൺ ഡി.സി. – ജനുവരി ആറിന് വാഷിംഗ്ടൺ ഡി.സി യിലെ കാപ്പിറ്റോൾ ബിൽഡിംഗിൽ അനധികൃതമായി പ്രവേശിച്ചവരെ കണ്ടെത്തുന്നതിന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ വാഷിംഗ്ടൺ ഫീൽഡ് ഓഫീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചു. പത്തുപേരുടെ ചിത്രങ്ങൾ പുറത്തുവിട്ട എഫ്.ബി ഐ ഇവരെ കണ്ടെത്തുന്നതിനും വിവരങ്ങൾ നൽകുന്നതിനും മുന്നോട്ടു വരണന്നും ആവശ്യപ്പെട്ടു
യു എസ് കാപ്പിറ്റോൾ പോലീസ് ഓഫീസർ ഉൾപ്പെടെ 5 പേർ ജനുവരി 6 ന് നടന്ന അക്രമ സംഭവങ്ങളെ തുടർന്ന് കൊല്ലപ്പെട്ടു. ഫയർ എസ്റ്റിൻഗ്വഷർ കൊണ്ട് തലയ്ക്കടിയേറ്റ് പോലീസ് ഓഫീസറും മുൻ എയർഫോഴ്സ് അംഗം ലൊ എൻഫോഴ്സ്മെന്റ് ഓഫീസറുടെ വെടിയേറ്റുമാണ് കൊല്ലപ്പെട്ടത്.ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ജനക്കൂട്ടത്തിൽ 13 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നാൻസി പെലോസിയുടെ ഓഫീസ് ചെയറിൽ കയറിയിരുന്ന അർക്കൻസസിൽ നിന്നുള്ള റിച്ചാർഡ് ബാർനറ്റിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുവാൻ സാധ്യതയുണ്ട്. കാപ്പിറ്റോൾ അതിക്രമത്തിൽ പങ്കെടുത്തവരെ എത്രയും വേഗം നിയമത്തിനു മുമ്പിൽ കൊണ്ടു വരുമെന്നും എഫ്.ബി.ഐ. അധികൃതർ പറഞ്ഞു.