17.1 C
New York
Tuesday, March 28, 2023
Home US News കാപ്പിറ്റോൾ ആക്രമണത്തെ പ്രതിരോധിച്ച പൊലീസ് ഓഫീസർ ആത്മഹത്യ ചെയ്തു

കാപ്പിറ്റോൾ ആക്രമണത്തെ പ്രതിരോധിച്ച പൊലീസ് ഓഫീസർ ആത്മഹത്യ ചെയ്തു

വാർത്ത: പി.പി. ചെറിയാൻ

വാഷിങ്ടൻ ഡി സി ∙ കാപ്പിറ്റോളിൽ നടന്ന ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിച്ച പൊലീസ് ഓഫീസർ ശനിയാഴ്ച ആത്മഹത്യ ചെയ്തതായി കാപ്പിറ്റോൾ പൊലീസ് വെളിപ്പെടുത്തി. ദീർഘകാലം സർവീസുള്ള ഹൊവാർഡ് ലിബർഗുഡാണ്മ രിച്ചത്. മരണകാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല.

2005 ലാണ് സെനറ്റ് ഡിവിഷനിലേക്ക് ഇദ്ദേഹത്തെ നിയമിച്ചത്. മുൻ സെനറ്റ് സാർജന്റിന്റെ മകനാണ് ഹവാർഡ്. ജനുവരി 6ന് നടന്ന സംഭവവുമായി ബന്ധപ്പെട്ടാണോ മരണമെന്നും വ്യക്തമല്ല. കാപ്പിറ്റോൾ ആക്രമണത്തിൽ ഒരു പൊലീസ് ഓഫീസർ ഉൾപ്പെടെ അഞ്ചു പേർ നേരത്തെ മരിച്ചിരുന്നു. കാപ്പിറ്റോളിൽ നടന്ന അനിഷ്ഠ സംഭവങ്ങളെ തുടർന്നു നിരവധി ആരോപണങ്ങൾ ഉയർന്ന കാപ്പിറ്റോൾ പോലീസിന് ഹൊവാർഡിന്റെ മരണം വലിയ ആഘാതമാണ് ഏൽപിച്ചിരിക്കുന്നത്.‌

കോൺഗ്രസ് അംഗങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിന് സഹപ്രവർത്തകരോടൊപ്പം പോരാടിയ ഇദ്ദേഹത്തിന്റെ വിയോഗം കാപ്പിറ്റോൾ പൊലിസിനെ നിരാശയിലാഴ്ത്തി. ഓഫീസറുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അനോജ്‌കുമാറിന് ഹൂസ്റ്റണിൽ ഊഷ്‌മള സ്വീകരണം നൽകി

ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന വേൾഡ് മലയാളി കൌൺസിൽ (ഡബ്ലിയുഎംസി) ഇന്ത്യ റീജിയൻ മുൻ പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ അനോജ്‌കുമാർ പി.വി.യ്ക്ക് ഹൂസ്റ്റണിൽ നൽകിയ സ്വീകരണം പ്രൗഢ ഗംഭീരമായി. ഡബ്ലിയുഎംസി...

തോട്ടപ്പുഴശ്ശേരി – കരിമ്പന്നൂർ കുടുംബയോഗം ഓൺലൈൻ സമ്മേളനം ഏപ്രിൽ 1 നു ശനിയാഴ്ച

ഹൂസ്റ്റൺ: കരിമ്പന്നൂർ മഹാകുടുംബത്തിൻറെ തെക്കൻ സോണായ തോട്ടപ്പുഴശ്ശേരി- കരിമ്പന്നൂർ കുടുംബത്തിലെ 7 ശാഖകളുടെ ഒരു ഓൺലൈൻ സമ്മേളനം 2023 ഏപ്രിൽ 1 ശനിയാഴ്ച്ച ഇന്ത്യൻ സമയം വൈകിട്ട് 9 മണിക്ക് സൂം പ്ലാറ്റ്...

പ്രൊഫ. കോശി വർഗീസ് (ബാബിലൂ) (63) ഡാളസിൽ  നിര്യാതനായി.

2023 മാർച്ച് 25 ശനിയാഴ്ച വെളുപ്പിനാണ് കോശി വർഗീസ് (ബാബിലൂ) നിര്യാതനായത്. ചെങ്ങന്നൂർ വെൺമണി കീരിക്കാട്ടു വർഗീസ് കോശിയുടെയും ഗ്രേസിന്റെയും മൂത്ത മകനാണ് പ്രൊഫ. കോശി. 1986-ലാണ് അദ്ദേഹം മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്...

ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ്‌ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

ഡാൽട്ടൻ (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ്‌ മെത്രാപ്പോലീത്ത ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വലിയ നോമ്പുകാലത്തിന്റെ അവസാന...
WP2Social Auto Publish Powered By : XYZScripts.com
error: