17.1 C
New York
Thursday, June 24, 2021
Home US News കാപ്പിറ്റോൾ അക്രമങ്ങളെ അപലപിച്ച് ട്രംപിന്റെ ആദ്യ വിഡിയോ സന്ദേശം

കാപ്പിറ്റോൾ അക്രമങ്ങളെ അപലപിച്ച് ട്രംപിന്റെ ആദ്യ വിഡിയോ സന്ദേശം

(വാർത്ത : പി.പി. ചെറിയാൻ)

വാഷിങ്ടൻ ഡിസി: ജനുവരി 6ന് കാപ്പിറ്റോൾ ബിൽഡിങ്ങിനു മുൻപിൽ നടന്ന മാർച്ച് അക്രമാസക്തമായതിനെ അപലപിച്ചു. ഡോണൾഡ് ട്രംപ്. ജനുവരി 13 ബുധനാഴ്ച യുഎസ് ഹൗസിൽ ഇംപീച്ച്മെന്റ് ആർട്ടിക്കിൾ പാസ്സായതിനുശേഷം നടത്തിയ വിഡിയോ പ്രഭാഷണത്തിലാണ് ട്രംപ് പരസ്യമായി അക്രമത്തെ അപലപിച്ചു രംഗത്തെത്തിയത്.

റിപ്പബ്ലിക്കൻ പ്രതിനിധികളുടെ പിന്തുണയോടെ ഇംപീച്ച്മെന്റ് പ്രമേയം പാസ്സാക്കിയതിൽ പ്രകോപിതരാകരുതെന്നും ശാന്തത പാലിക്കണമെന്നും ട്രംപ് അനുയായികളോട് അഭ്യർഥിച്ചു. കഴിഞ്ഞ ആഴ്ചയിൽ നാം കണ്ട അക്രമ പ്രവർത്തനങ്ങളിൽ മറ്റുള്ളവരെ പോലെ ഞാനും ദുഃഖിതനാണെന്നും ശരിയായി എനിക്കു പിന്തുണ നൽകുന്നവർ രാഷ്ട്രീയ കലാപത്തിന് പ്രേരിപ്പിക്കുകയില്ലെന്നും ട്രംപ് പറഞ്ഞു.

അടുത്ത ആഴ്ച നടക്കുന്ന ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ശാന്തമായി സംഘടിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ കരുതലുകളും സ്വീകരിക്കണമെന്നു ഫെഡറൽ ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി യുഎസ് ഹൗസ് രണ്ടു പ്രാവശ്യം ഇംപീച്ച്മെന്റ് ആർട്ടിക്കിൾ പാസ്സാക്കിയ ഏക പ്രസിഡന്റ് ഡോണൾഡ് ട്രംപാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നഷ്ട സ്വപ്നങ്ങൾ (കവിത)

മറയുകയാണെൻ മോഹമാം ജീവിതം അകലുകയാണെൻ ബാല്യ കൗമാര യൗവ്വന കാഴ്ചകൾ ചന്ദനഗന്ധമാർന്ന എൻറെ സ്വപ്നങ്ങൾ ചന്ദനത്തിരി പോലെ എരിഞ്ഞിടുന്നു മങ്ങിയ നിലാവ് പോൽ മറഞ്ഞരാ ഓർമ്മകളിൽ മങ്ങാതെ നിൽക്കുന്നു ആമുഖം ഇപ്പോഴും എരിയുന്ന ഹൃദയത്തിൽ അണയാതിരിക്കുന്നു ആ മധുര മന്ദസ്മിതം അവഎൻറെ സ്വപ്നങ്ങളായിരുന്നു അതു എൻറെ...

മലപ്പുറം പന്തല്ലൂർ പുഴയിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു; ഒരു കുട്ടിക്കായി തിരച്ചിൽ നടത്തുന്നു

മലപ്പുറം: മലപ്പുറം പന്തല്ലൂർ പുഴയിൽ നാല് പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു. ബന്ധുക്കളായ ഫാത്തിമ ഫിദ, ഫാത്തിമ ഇസ്രത്ത് എന്നീ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു. സഹോദരങ്ങളുടെ മക്കളാണ് ഇവര്‍. ഒഴുക്കിൽപ്പെട്ട ഒരു കുട്ടിയെ കാണാതായി. കാണാതായ കുട്ടിക്കായി...

വി എൻ വാസവന്റെ നിയോജകമണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്തു

വി എൻ വാസവന്റെ നിയോജകമണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്തു ഏറ്റുമാനൂർ: സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവന്റെ നിയോജകമണ്ഡലം ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്തു .സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിന്...

യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

ഇടുക്കി: യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ ഗാർഹിക പീഡനം ഉണ്ടായി എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.വിവാഹം കഴിഞ്ഞ് ഒരു വർഷമാകുന്നതിനു മുൻപേ ആയിരുന്നു യുവതിയുടെ...
WP2Social Auto Publish Powered By : XYZScripts.com