17.1 C
New York
Saturday, January 22, 2022
Home US News കാനഡ മുസ്ലിം മലയാളി അസോസിയേഷൻ ഈദ് ഗാഹ് സംഗമം മിസ്സിസാഗാ എംപി റുഡോ കുസറ്റോ മുഖ്യാതിഥി

കാനഡ മുസ്ലിം മലയാളി അസോസിയേഷൻ ഈദ് ഗാഹ് സംഗമം മിസ്സിസാഗാ എംപി റുഡോ കുസറ്റോ മുഖ്യാതിഥി

റിപ്പോർട്ട്: പി.പി. ചെറിയാൻ

ടൊറേന്റോ(കാനഡ): മുസ്ലിം മലയാളി അസോസിയേഷൻ കാനഡയുടെ കീഴിൽ ഡ്രൈവ് ത്രൂ ഈദ് ഗാഹ് സംഗമവും പഴയ കാല കമ്മ്യൂണിറ്റി പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.മിസ്സിസാഗാ എംപി റുഡോ കുസറ്റോ പരിപാടിയിലെ മുഖ്യ ക്ഷണിതാവായിരുന്നു

ഈദ് പ്രാർഥനക്കും ഖുതുബക്കും ഇമാം സുലൈമാൻ ദാവൂദ് നേത്രത്വം നൽകി .കോവിഡ് മാനദണ്ഡം പാലിച്ചു കാറുകൾക്കിടയിൽ നിശ്ചിത അകലം പാലിച്ചു ഈദ് പ്രാർത്ഥന നിർവ്വഹിച്ചത് പങ്കെടുത്തവർക്ക് ഒരു പ്രതേക അനുഭൂതിയും സന്തോഷവും ഇളവാക്കുന്നതായിരുന്നു ,

പാന്റാമിക് കാലത്തിനു ശേഷം ഒരുമിച്ചു ഒത്തുകൂടാൻ കഴിഞ്ഞതിന്റെ ഉന്മേഷവും സന്തോഷവും പരിപാടിയിലുടനീളം എല്ലാവരിലും  പ്രകടമായിരുന്നു .

ക്യാനഡയിലെ വിവിധ മലയാളി മുസ്ലിം സംഘടനകളുടെ മുൻകാല പ്രവർത്തകരും കമ്മ്യൂണിറ്റിയ്ക്കും എല്ലാവിഭാഗം ജനങ്ങൾക്കും വേണ്ടി നി ലകൊണ്ടിരുന്നവരുമായവരെ പ്രതേക മൊമെന്റോ എംപി റൂഡി കുസാറ്റൊ വിതരണം ചെയ്തു .ആദ്യകാല ക്യാനഡ മലയാളിങ്ങളുടെ ഇടയിൽ സജീവ് മുഖമായിരുന്നതും കമ്മ്യൂണിറ്റിയുടെ വളർച്ചയിൽ നട്ടെല്ലായിരുന്നതും ആയ മർച്ചന്റ് ഫൌണ്ടേഷൻ സ്ഥാപക നേതാവും മലബാർ ഡെവലപ്മെന്റ് കാനഡ ചാപ്റ്റർ പ്രസിഡന്റും കേഎംസിസി യു എസ് ക്യാനഡ വൈസ് ചെയർമാനും ആയ അബ്ദുൽവാഹിദ്‌ വൈതർകോവിൽ കെ എം സിസി ചെയർമാനും ,മലപ്പുറം ജില്ലാ കനേഡിയൻ അസോസിയേഷൻ പ്രസിഡന്റ് ഇബ്രാഹിം കുരിക്കൾ ,ഫൗസിയ മർച്ചന്റ് .എംസി അബ്ദുല്ല ,വണ്ടൂർ ശരീഫ് സാഹിബ് .എന്നീ ആദ്യകാല മലയാളി മുസ്ലിം അസോസിയേഷനും കമ്മ്യൂണിറ്റിക്കും വേണ്ടി ചുക്കാൻ പിടിക്കുകയും നേടും തൂണായി നീക്കുകയും ചെയ്തവരെ ആദരിച്ചത് മറക്കാനാവാത്ത അനുഭവമായി .

തുടർന്നുള്ള പ്രസംഗത്തിൽ എംപി കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളെ പ്രത്യകം അഭിനന്ദിക്കുകയും പ്രവർത്തങ്ങൾക്ക് പ്രോത്സാഹനവും നൽകി
സെന്റ് ജോർജിയസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച് ഫാദർ ബ്ലെസ്സൻ വർഗീസ് ഈദാശംസകൾ നേർന്ന് സംസാരിച്ചു.

അസോസിയേഷൻ നടത്തുന്ന പ്രവര്ത്തനങ്ങൾ എല്ലാവര്ക്കും മാത്രക ആണെന്നും ലോകത്തെമ്പാടും ഈദാശംസിക്കുന്ന മുസ്ലീംങ്ങൾക്ക് വേണ്ടി ആശംസകൾ നേർന്നുകൊണ്ടും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതസൗഹാര്ദത്തിന്റെയും ആഘോഷങ്ങൾ ജനങ്ങളെ കൂടുതൽ ഒന്നിപ്പിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

മലയാളി മുസ്ലിം അസോസിയേഷനു വേണ്ടി പ്രസിഡന്റ് ഫാത്തിമ ഫെബി സംസാരിക്കുകയും ഈദ് ആശംസകൾ അറിയിക്കുകയും ചെയ്തു
പരിപാടി സ്പോൺസർ ചെയ്ത *Gibi John Real Estate Broker*, *Manoj Karatha*, *Law office of Chris Lamannil*, and *Dr. Jamila Jifri – Huron Dental Office*എന്നിവർക്ക് പ്രതേകം നന്ദി രേഖപ്പെടുത്തി .

ടൊറന്റോ മലയാളി മുസ്ലിം കമ്മ്യൂണിറ്റിക്ക് മറക്കാനാവാത്ത ഒത്തുചേരലും ഈദ് ഗാഹും ഏർപ്പെടുത്തിയ എം എം സി ക്ക് പ്രതേകം അഭിനന്ദനം അർഹിക്കുന്നതായി പരിപാടിയിൽ പങ്കെടുത്ത ഓരോർത്തരും സാക്ഷ്യപ്പെടുത്തിയത് വളന്റിയേഴ്സിന്റെ ഒത്തൊരുമക്കുള്ള നേര്സാക്ഷ്യവും കൂടെ ആയിരുന്നു.എം എം എ സി എഡ്യൂക്കേഷൻ ആൻഡ്‌ കരിയർ വൈസ് പ്രസിഡന്റ് ആദിൽ സൽമാൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. റീജിയണൽ സ്പെല്ലിംഗ് ബീ മത്സരങ്ങൾ ഏപ്രിൽ 2 നകം പൂർത്തിയാക്കണം

ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ് -ബീ (Spelling -Bee ) മത്സരത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ...

ഫോക്കാനയുടെ 2022-2024 ഭരണസമിതിയിലേക്ക് ന്യൂജേഴ്‌സിയിൽ നിന്ന് ജോയി ചാക്കപ്പൻ അസോസിയേറ്റ് സെക്രെട്ടറിയായി മത്സരിക്കുന്നു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 - 2024 വർഷത്തെ ഭരണസമിതിയിൽ അസോസിയേറ്റ്‌ സെക്രെട്ടറിയായി ന്യൂജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോയി ചാക്കപ്പൻ മത്സരിക്കുന്നു. ന്യൂജേഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ...

കേരളാ കോൺഗ്രസ് നേതാവ് ജോസ് പി തേനേത്തിന്റെ പിതാവ് അന്തരിച്ചു.

കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനുമായ പി ജോസ് മാസ്റ്ററുടെ പിതാവ് തേനേത്ത് പൈലി(99) എറണാകുളം ജില്ലയിലെ പിറവത്ത് അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (24-01-2022) രാവിലെ...

വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആണോ? ഈ 5 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ജയിലിലായേക്കാം.

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍, അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ ഒരു...
WP2Social Auto Publish Powered By : XYZScripts.com
error: