മാര്‍ച്ച് 13-ന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക് കാനഡയിലുള്ള ദൈവസഭകളുടെ സംയുക്ത കൂട്ടായ്മയായ “കാനഡ പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പിന്റെ’ ആഭിമുഖ്യത്തില്‍ “പ്രെയര്‍ ഫോര്‍ നേഷന്‍സ്’ പ്രാര്‍ത്ഥനാസംഗമം നടത്തപ്പെട്ടു. ഈ മഹാമാരിയുടെ നടുവില്‍ ലോകരാജ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് കാനഡയിലുള്ള അമ്പതോളം ദൈവസഭകളുടെ സംയുക്ത കൂട്ടായ്മയായ “കാനഡ പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പിന്റെ’ ആഭിമുഖ്യത്തിലാണ് പ്രാര്‍ത്ഥനാസംഗമം നടത്തപ്പെട്ടത്.
പാസ്റ്റര്‍ വി.കെ. കോശിയുടെ പ്രാര്‍ത്ഥനയോടെ സംഗമം ആരംഭിച്ചു. പാസ്റ്റര്‍ വില്‍സണ്‍ കടവില്‍ വചനസന്ദേശം നല്കി. ക്രൈസ്റ്റ് എലൈവ് ചര്‍ച്ച്, ഇന്റര്‍നാഷണല്‍ റിവൈവല്‍ ചര്‍ച്ച് എന്നിവര്‍ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. പാസ്റ്റര്‍ ബിനു ജേക്കബ് മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കി. പാസ്റ്റര്‍ ഫിന്നി സാമുവേല്‍, പാസ്റ്റര്‍ വില്‍സണ്‍ കടവില്‍, പാസ്റ്റര്‍ ജോണ്‍ തോമസ്, പാസ്റ്റര്‍ മാത്യു കോശി എന്നിവര്‍ ഈ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നു. രാത്രി 9 മണിയോടുകൂടി പാസ്റ്റര്‍ ജോര്‍ജ് തോമസ് പ്രാര്‍ത്ഥനാസംഗമം ആശീര്‍വദിച്ചു.