കോട്ടയം സ്വദേശിയായ വിദ്യാർത്ഥി കാനഡയിൽ വാഹനാപകടത്തിൽ മരിച്ചു. കുറവിലങ്ങാട് കുര്യനാട് സ്വദേശി ഡെന്നീസ് സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്.ഡെന്നീസ് സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഡെന്നീസിൻ്റെ മാതാപിതാക്കൾ സൗദിയിലാണ്.