17.1 C
New York
Friday, January 21, 2022
Home US News കാനഡയിൽ രണ്ടു ഒമൈക്രോൺ കേസ്സുകൾ കണ്ടെത്തിയതായി ഗവൺമെന്റ്

കാനഡയിൽ രണ്ടു ഒമൈക്രോൺ കേസ്സുകൾ കണ്ടെത്തിയതായി ഗവൺമെന്റ്

റിപ്പോർട്ട്: പി. പി. ചെറിയാൻ

ഒന്റേറിയൊ(കാനഡ): ദക്ഷിണാഫ്രിക്കയിൽ ഇതിനകം തന്നെ കണ്ടെത്തിയ കോവിഡ് 19 വേരിയന്റ് ഒമൈക്രോൺ കേസ്സുകൾ മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. നൈജീരിയായിൽ ആയിരുന്ന രണ്ടു പേർ ഒന്റേറിയോയിൽ എത്തിയതോടെയാണ് രണ്ടു പേരിലും കോവിഡ് 19 ഒമൈക്രോൺ വേരിയന്റ് സ്ഥിരീകരിക്കപ്പെട്ടതായി ഒന്റേറിയൊ ആരോഗ്യ വകുപ്പു അധികൃതർ ഔദ്യോഗീകമായി അറിയിച്ചത്.

ഒമൈക്രോൺ വൈറസിന്റെ വ്യാപനത്തെകുറിച്ച് സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കയാണെന്നും, കാനഡ, യു.എസ്. എന്നിവിടങ്ങളിൽ ഇതിന്റെ വ്യാപനം ഉണ്ടാകുമെന്നുതന്നെയാണ് കരുതുന്നതെന്നും, ഇതിനെ പ്രതിരോധിക്കാൻ യാത്രാവിലക്ക് ഉൾപ്പെടെ വിവിധ മാർഗങ്ങൾ പരിഗണിച്ചു വരികയാണെന്നും കാനഡ പബ്ലിക്ക് ഹെൽത്ത് ഏജൻജി ഒരു പ്രസ്താവനയിൽ അറിയിച്ചു.

സൗത്ത് ആഫ്രിക്ക ഉൾപ്പെടെ ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ചു മടങ്ങിവരുന്നവർക്ക് കാനഡയിൽ പ്രവേശനം നൽകുന്നതിനു മുമ്പു കർശന പരിശോധനക്ക് വിധേയരാകേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

അതേ സമയം യു.എസ്സിലും ഒമൈക്രോൺ വേരിയന്റ് ഇതിനകം തന്നെ എത്തിച്ചേർന്നിരിക്കുമെന്നാണ് ആന്റണി ഫൗച്ചി പറയുന്നത്. പുതിയ വേരിയന്റിനെ കുറിച്ചു പഠിക്കുന്നതിന് അമേരിക്കൻ ശാസ്ത്രജ്ഞർക്ക് രണ്ടു ആഴ്ചയെങ്കിലും വേണ്ടിവരുമെന്നും ഫൗച്ചി കുട്ടിച്ചേർത്തു.

റിപ്പോർട്ട്: പി. പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: