17.1 C
New York
Wednesday, May 31, 2023
Home US News കാനഡയിൽ പ്രസ് ക്ലബ്ബിന് പുതിയ നേതൃത്വം

കാനഡയിൽ പ്രസ് ക്ലബ്ബിന് പുതിയ നേതൃത്വം

റിപ്പോർട്ട്: ഉണ്ണികൃഷ്ണൻ കൈനില IPCNA Canada

കാനഡയിലെ പത്രപ്രവർത്തകരെ ഒന്നിപ്പിച്ചു ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് പ്രസിഡണ്ട് സേതു വിദ്യാസാഗർൻറെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കാനഡ (ഐ.പി.സി.എൻ എ.) കാനഡ യുടെ 2021 വർഷത്തിലെ പ്രഥമ യോഗം മാർച്ച് 28 ഞായറാഴ്ച് കൂടി. പ്രസ്തുത യോഗത്തിൽ IPCNA Canada യുടെ ലക്ഷ്യങ്ങളെയും ഭാവി പ്രവർത്തനങ്ങളെയും കുറിച്ചുള്ള ചർച്ചയിൽ താഴെ പറയുന്ന കാര്യങ്ങൾക്കു ഊന്നൽ കൊടുക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു:

  1. കാനഡയിലെ വാർത്താവിവരങ്ങൾ നോർത്ത് അമേരിക്കയിലും ഇന്ത്യയിലുമുള്ള മാധ്യമങ്ങൾക്ക് എത്തിച്ചു കൊടുക്കുന്ന ഒരു പ്രധാന കണ്ണിയായി IPCNA യിലൂടെ പ്രവർത്തിക്കുക
  2. കാനഡയിലെ മുഖ്യധാരാ പ്രസ് മീഡിയയുമായി സഹകരിച്ചു പ്രവർത്തിക്കാനും സാന്നിധ്യം സജ്ജമാക്കാനും ഉതകുന്ന രീതിയിൽ പദ്ധതികൾ ആവിഷ്കരിക്കുക
  3. സമാന മനസ്കതയും ഈ മേഖലയിൽ പരിചയ സമ്പത്തും ഉള്ള കൂടുതൽ വ്യക്തികളെ ഈ സംരംഭത്തിന്റെ ഭാഗമാക്കുക

ഇതേ യോഗത്തിൽ വച്ച് IPCNA Canada-യുടെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:

പ്രസിഡണ്ട് – സേതു വിദ്യാസാഗർ.

എംജി യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റേഴ്സ് ഇൻ ജേര്ണലിസത്തിനു ശേഷം ഇന്ത്യാവിഷനിൽ സീനിയർ എഡിറ്ററായി 2001 – 2006 കാലഘട്ടത്തിൽ പ്രവർത്തി പരിചയം ഉള്ള സേതു 2007 മുതൽ കാനഡയിലെ മാധ്യമപ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യം ആണ്. ഇപ്പോൾ ATN ഇന്റർനാഷണൽ ലിമിറ്റഡിൽ എഡിറ്റർ , ഏഷ്യാനെറ്റ് US വീക്കിലി റൗണ്ടപ് കാനഡ പ്രോഗ്രാമിങ് ഹെഡ് , SRA പ്രൊഡക്ഷൻസ് കാനഡയുടെ ക്രീയേറ്റീവ് ഹെഡ് എന്നീ പോസ്റ്റിഷൻസ് കൈകാര്യം ചെയ്യുന്നു. കൂടാതെ ഒട്ടനവധി കനേഡിയൻ സാംസ്കാരിക സംഘടനകളുടെ മീഡിയ മേഖലയിൽ സേതു കർമ്മനിരതനുമാണ്.

സെക്രട്ടറി – കവിത കെ മേനോൻ

2005 മുതൽ അവതാരക എന്ന നിലയിൽ ദൃശ്യ മാധ്യമ രംഗത്തു അരങ്ങേറ്റം കുറിച്ചു (സൂര്യ ടിവി) പിന്നീട് കേരളത്തിൽ എഫ് എം തരംഗം വന്നതോടെ ആദ്യ ബാച്ച് ആർ ജെ കളിൽ തന്നെ ഇടം നേടി കൂടെ പരിപാടികൾക്ക് പ്രൊഡ്യൂസർ ആയും പ്രവർത്തി പരിചയം നേടി (മലയാള മനോരമ റേഡിയോ മാംഗോ 91.9, തൃശ്ശൂർ) പിന്നീട് പരസ്യ ചിത്രങ്ങൾക്ക് ഡബ്ബിംഗ് ചെയ്തു, ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിച്ചു.

2013 ഓടെ എൽഎൽ ബി പിന്നെ എം എസ് ഡബ്ലിയു പഠനം പൂർത്തിയാക്കി സ്കോളർഷിപ് ഒടെ എൽ എൽ എം ചെയ്യാൻ കാനഡ യിലെ ക്യൂൻസ് യൂണിവേഴ്സിറ്റി യിൽ അവസരം ലഭിച്ചതോടെ കാനഡ യിലേക്ക് ചേക്കേറി. ഇപ്പൊൾ ചൈൽഡ് പ്രൊട്ടക്ഷൻ വർക്കർ ആയി ജോലി ചെയ്യുമ്പോൾ അതിനൊപ്പം തന്നെ വിവിധ ചാനെൽ ലുകൾക്ക് വേണ്ടി ന്യുസ് റിപ്പോർട്ടിങ് (മനോരമ ന്യൂസ് , ജി വി എൻ എൻ , ജനം ) മറ്റു നോർത്ത് അമേരിക്കൻ ചാനൽ ലു കൾക്ക് വേണ്ടി വിനോദ പരിപാടികളും , താരങ്ങളെ അഭിമുഖം ചെയ്തും പരിചയം ( കോജികോ ടിവി, പ്രവാസി ചാനെൽ യുഎസ്എ, ഫോല്ലോ മി കാനഡ).

ട്രെഷറർ – ഉണ്ണി കൈനില

രണ്ടു പതിറ്റാണ്ടുകളായി കാനഡയിലെ മലയാളികൾക്കിടയിലെ കലാ സാംസ്കാരിക സാമൂഹിക രംഗത്ത് പ്രവർത്തന നിരതനായിട്ടുള്ള വ്യക്തിയാണ് ഉണ്ണി കൈനില. വിവര സാങ്കേതിക രംഗത്ത് ജോലി ചെയ്യുന്ന ഉണ്ണിയുടെ മലയാള ഭാഷയോടും സംസ്കാരത്തോടുമുള്ള പ്രതിപത്തി അഭിമുഖം, അവതരണം, സ്ക്രിപ്റ്റ് റൈറ്റിംഗ് എന്നീ മേഖലകളിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തികളിലും പ്രതിഫലിക്കുന്നു.

വൈസ് പ്രസിഡണ്ട് – ഷിബു കിഴക്കേകുറ്റ്

പഠന കാലം മുതൽ തന്നെ കലാ സാംസ്കാരിക രംഗങ്ങളിൽ കഴിവും തികവും തെളിയിച്ചുട്ടുള്ള ഷിബു കിഴക്കേകുറ്റ്. ഒരു നല്ല എഴുത്തുകാരനും ഗാനരചയിതാവുമൊക്കെയാണ്. നോർത്ത് അമേരിക്കയിലെ മാസപ്പുലരി എന്ന മാഗസിന്റെ എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.. മാനുഷിക മൂല്യങ്ങളെ എന്നും ഉയർത്തിപ്പിടിക്കുന്ന ഷിബു 24newslive.com എന്ന മീഡിയയുടെ ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടർ മാണ് .അമ്മത്തൊട്ടിൽ മൂവിയുടെ പ്രൊഡ്യൂസർ. എഴുത്തുകൂട്ടം നോർത്ത് അമേരിക്കൻ ഇപ്പോഴത്തെ വൈസ് പ്രസിഡണ്ട് (Knanaya Club Canada) ക്നാനായ ക്ലബ്ബ് കാനഡയുടെ പ്രസിഡണ്ട് . കനേഡിയൻ മലയാളി അസോസിയേഷൻ മുൻ വൈസ് പ്രസിഡണ്ട്. KCAC മുൻ പ്രസിഡണ്ട്. പ്രസ് ക്ലബ് കാനഡയിലെ മുൻ വൈസ് പ്രസിഡണ്ട്. വേൾഡ് മലയാളി അസോസിയേഷൻ ചിക്കാഗോ ചാപ്റ്റർ മുൻ പ്രസിഡണ്ട് എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

ജോയൻറ് സെക്രട്ടറി – എസ്.എൽ. ആനന്ദ്

മാതൃഭൂമി പ്രസിദ്ധീകരണങ്ങളിലൂടെ ഫോട്ടോഗ്രാഫി ജീവിതം ആരംഭിച്ച എസ് എൽ ആനന്ദ് രണ്ടു ദശാബ്ദമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നു .വെഡിങ് portrait ഫാഷൻ എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നുമുണ്ട് . കൊഡാക് ബെറ്റെർഫോട്ടോഗ്രാഫി മാഗസിൻ ഏർപ്പെടുത്തിയ വെഡിങ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ കരസ്ഥമാക്കിയിട്ടുണ്ട് .കൂടാതെ നാഷണൽ ജോഗ്രഫിക് മാസിക യുമായി ചേർന്ന് പ്രവർത്തിച്ചിട്ടുമുണ്ട് .നോർത്ത് അമേരിക്ക ,ദുബായ് ,ഇന്ത്യ എന്നിവിടങ്ങളിൽ സജീവമായി ഫോട്ടോഗ്രാഫി രംഗത്തുണ്ട്.

ഡയറക്ടർ ബോർഡ് മെമ്പർ – ബിജു കാട്ടാത്തറ

1990 കളുടെ തുടക്കത്തിൽ ടൊറന്റോയിലെത്തിയ ബിജു കാനഡയിലും അമേരിക്കയിലുമുള്ള നിരവധി കലാ, കായിക, സാംസ്കാരിക, കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ പ്രമുഖ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ഉള്ള ആളാണ്. വടക്കേ അമേരിക്കയിലുടനീളം ഗുണനിലവാരമുള്ള സ്റ്റേജ് ഷോകളും ചലച്ചിത്ര അവാർഡുകളുംസംഘടിപ്പിക്കുന്ന മാളു എന്റർടൈൻമെന്റ് ഗ്രൂപ്പ് (എംഇജി) ന്റെ പ്രസിഡണ്ട് ആയ ബിജു നോർത്ത് അമേരിക്കയിലും ഇന്ത്യയിലുമുള്ള പ്രമുഖ മാദ്യമങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളീ അംബ്രല്ലാ അസോസിയേഷൻ ആയ ഫോമയുടെ റീജിയണൽ വൈസ് പ്രസിഡന്റ് കൂടിയാണ് ബിജു കാട്ടാത്തറ

ഡയറക്ടർ ബോർഡ് മെമ്പർ – നിർമ്മല തോമസ്

ജനിച്ചു വളർന്നത് എറണാകുളത്തിനടുത്ത് കളമശ്ശേരിയിൽ. ഇപ്പോൾ കാനഡയിൽ കുടുംബ സമേതം താമസിക്കുന്നു. സ്ക്കുൾ വിദ്യാഭ്യാസ കാലത്ത് കഥകൾ എഴുതിയിരുന്നു. 2001 മുതൽ വീണ്ടും ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിക്കുന്നു. കാനഡയിൽ ഐ.ടി. പഠനം നടത്തിയ നിർമ്മല ഇപ്പോൾ പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്നു. പ്രഥമ കഥസമാഹാരം, ‘ആദ്യത്തെ പത്ത്’ പോഞ്ഞിക്കര റാഫി പ്രത്യേക പുരസ്ക്കാരം നേടി. 2002-ലെ തകഴി പുരസ്ക്കാരം, അങ്കണം സാഹിത്യ അവാര്ഡ്, നോര്ക്ക പ്രവാസി പുരസ്ക്കാരം, ഉത്സവ് കഥ പുരസ്കാരം, ലാന കഥ അവാര്ഡ് എന്നിവ കിട്ടിയിട്ടുണ്ട്. ‘ചില തീരുമാനങ്ങള്’ എന്ന കഥ ശ്യാമപ്രസാദ തന്റെ ‘ഇംഗ്ലീഷ്’ എന്ന ചലച്ചിത്രത്തിനു ആധാരമാക്കി.

പുതിയ ഭാരവാഹികളെ യോഗം അഭിനന്ദിച്ചു. ഈ മേഖലയിൽ കഴിവും പരിചയ സമ്പത്തും നിറഞ്ഞ ഒട്ടനവധി വ്യക്തികൾ പങ്കാളികളായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കാനഡ (ഐ.പി.സി.ൻ.എ.സി) കർമ്മ നിരതമായ വരും വർഷങ്ങളിൽ ഒരു പാട് മുന്നോട്ടു പോകാനാകട്ടെ എന്ന് ഷിബു കിഴക്കേകുറ്റ് പ്രത്യാശ പ്രകടിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ബിജു കാട്ടാത്തറ നന്ദി അറിയിച്ചു.

റിപ്പോർട്ട്
ഉണ്ണികൃഷ്ണൻ കൈനില
IPCNA Canada

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്വകാര്യബസും സ്‌കൂട്ടറും കുട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് മലയാലപ്പുഴ വടക്കുപുറം സ്വദേശി ആരോമല്‍ (22).

സ്വകാര്യബസും സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലയാലപ്പുഴ വടക്കുപുറം പരുത്യാനിക്കല്‍ പ്രതിഭാ സദനത്തില്‍ പ്രതിഭയുടെ മകന്‍ ആരോമല്‍ (22) ആണ് മരിച്ചത്. കുമ്പഴ-പത്തനംതിട്ട റോഡില്‍ സ്മാര്‍ട്ട് പോയിന്റിന് മുന്നില്‍ ബുധന്‍ രാത്രി ഏഴരയോടെ...

ടി.കെ.ശൈലജ വിരമിച്ചു.

കോട്ടയ്ക്കൽ:നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ) സംസ്ഥാന കമ്മിറ്റി അംഗവും തിരൂർ ഡിവിഷനൽ മഹിളാ കമ്മിറ്റി അംഗവുമായ ടി.കെ.ശൈലജ തപാൽ വകുപ്പിൽ നിന്നു വിരമിച്ചു. 41 വർഷത്തെ സേവനത്തിനു ശേഷം തിരൂർ...

കെഎസ്ഇബി കരാർ ജീവനക്കാരൻ സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു.

കണ്ണൂർ; കെ എസ്ഇബി കരാർ ജീവനക്കാരൻ താമസസ്ഥലത്ത് സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു. തൃശൂർ വെള്ളിക്കുളങ്ങര കു‍‍റിഞ്ഞിപ്പാടം കള്ളിയത്തുപറമ്പിൽ ലോനയുടെയും ഏലിക്കുട്ടിയുടെയും മകൻ ബിജു(47)വാണു  മരിച്ചത്. ഒപ്പം താമസിക്കുന്ന കൊല്ലം ഡീസന്റ് മുക്കിലെ വി.നവാസ് (42),...

ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ...
WP2Social Auto Publish Powered By : XYZScripts.com
error: