ഒട്ടാവ: കാനഡയിൽ ഒരു മുസ്ലിം കുടുംബത്തിന് നേരെ നടന്ന ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. മരണമടഞ്ഞ കുടുംബാംഗങ്ങളുടെ പേരും വിവരവും പുറത്തവന്നിട്ടില്ല. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വൈകുന്നേരം നടക്കാനിറങ്ങിയ കുടുംബത്തിന് നേരെയായിരുന്നു ആക്രമണം
കുടുംബത്തിലെ 9 വയസ്സുകാരനായ ആൺകുട്ടിയെ വെടിയേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇരുപത് വയസ്സുകാരനാണ് അക്രമിയാണ് കൊല നടത്തിയതെന്ന് പോലീസ് അറിയിച്ചു.
ആസൂത്രിതമായാണ് ആക്രമണം നടത്തി എന്നതിന് വ്യക്തമായ തെളിവ് കിട്ടിയതെന്നും ആക്രമണത്തിനിരയായവർ മുസ്‌ലിംകളായതിൻ്റെ പേരിൽ പ്രതി കരുതിക്കൂട്ടി ഉണ്ടാക്കിയ ആക്രമണമാണെന്നും പോലീസ് പറഞ്ഞു.
അക്രമം നടത്തിയ 20കാരനായ നഥാനിയൽ വെൽറ്റ്മാനെന്ന യുവാവാണെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ കോൾ വൈറ്റ് അറിയിച്ചു. അക്രമിയെ പ്രദേശത്തിന് അടുത്തു നിന്നാണ് പോലീസ് പിടികൂടിയത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.