17.1 C
New York
Saturday, June 3, 2023
Home US News കാനഡയിലെ നമ്മുടെ പള്ളിക്കൂടം ഓണ്‍ലൈന്‍ മലയാള പാഠശാല ഉദ്ഘാടനം ചെയ്തു

കാനഡയിലെ നമ്മുടെ പള്ളിക്കൂടം ഓണ്‍ലൈന്‍ മലയാള പാഠശാല ഉദ്ഘാടനം ചെയ്തു

ജോയിച്ചന്‍ പുതുക്കുളം

കാല്‍ഗറി: കാനഡയിലെ “നമ്മുടെ പള്ളിക്കൂടം’ എന്ന ഓണ്‍ലൈന്‍ മലയാളം പാഠശാലയുടെ ഔപചാരികമായ ഉത്ഘാടനം 2021 മാര്‍ച്ച് മാസം 12 -നു വൈകിട്ട് നടന്ന വിര്‍ച്ച്വല്‍ മീറ്റിംഗില്‍ മനീഷ് (കോണ്‍സുല്‍ ജനറല്‍ വാന്‍കൂവര്‍) നിര്‍വഹിച്ചു. മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തനായ മനീഷ്, കേരളാ ഗവണ്മെന്റിനെ പ്രത്യേകം അഭിനന്ദിച്ചു .

മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് തദവസരത്തില്‍ മുഖ്യപ്രഭാഷണം നടത്തി . വിദേശത്തു ജനിച്ചു വളരുന്ന മലയാളി കുട്ടികള്‍ മാതൃഭാഷ പഠിക്കേണ്ട ആവശ്യകതയെക്കുറിച്ചു പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു .

ഫാ. സെറാ പോള്‍ അധ്യക്ഷത വഹിച്ച മീറ്റിംഗില്‍ പ്രത്യേക ക്ഷണിതാക്കള്‍ ആയ ലീല ഷാരോണ്‍ അഹീര്‍ (The Minister of Culture Multiculturalism and Status of Women Alberta.), ആനി കാങ് (Minister of Advanced Education and Skills Training of British Columbia), ബ്രൂസ് റല്‍സ്റ്റന്‍ (Minister of Energy, Mines and Low carbon Innovation, British Columbia), ജോസഫ് എം ചാലില്‍ (Indo American Press Club Chairman), എം സേതുമാധവന്‍ (Malayalam Mission Registrar) എന്നിവര്‍ നമ്മുടെ പള്ളിക്കൂടം എന്ന ഓണ്‍ലൈന്‍ മലയാളം പാഠശാലയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഡോ.ആന്‍ എബ്രഹാം , ബിനോജ് കുറുവായില്‍ എന്നിവര്‍ മീറ്റിംഗ് കോര്‍ഡിനേറ്റേഴ്‌സ് ആയിരുന്ന ചടങ്ങിന് ജോസഫ് ജോണ്‍ സ്വാഗതവും, ജിബ്‌സണ്‍ മാത്യു ജേക്കബ് നന്ദിയും പറഞ്ഞു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ.

ഭുവനേശ്വർ : രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ അപകട കാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകട കാരണം കണ്ടെത്തുക പ്രധാനമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മന്ത്രി അപകടസ്ഥലത്തേക്ക്...

ഡ്യൂട്ടിക്കിടെ മദ്യപിച്ച കൊച്ചി എആർ ക്യാമ്പിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

ഡ്യൂട്ടിക്കിടെ മദ്യപിച്ച കൊച്ചി എആർ ക്യാമ്പിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മേഘനാഥൻ, രാജേഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്‍തത്. ഡ്യൂട്ടിക്കിടെ മദ്യപാനം നടക്കുന്നുണ്ടെന്ന വിവരം കൊച്ചി കമ്മിഷണർക്കും ഡിസിപിയ്ക്കും നേരത്തേ തന്നെ ലഭിച്ചിരുന്നു. ഈ...

ട്രെയിൻ ദുരന്തം; രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി, കേരളത്തിൽ നിന്നും റദ്ദാക്കിയത് 2 ട്രെയിനുകൾ.

ഭുവനേശ്വർ: ഒഡീഷയിലുണ്ടായ അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളാണ് കേരളത്തിൽ നിന്നും റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി ദിബ്രുഗർ വിവേക്...

ട്രെയിൻ അപകടം; ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് മാറ്റിവെച്ചു.

ന്യൂഡൽഹി:പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് ഒഡീഷയിൽ നടന്ന ട്രെയിൻ ദുരന്തത്തെ തുടർന്ന് മാറ്റിവെച്ചതായി കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ...
WP2Social Auto Publish Powered By : XYZScripts.com
error: