17.1 C
New York
Tuesday, January 18, 2022
Home Nattu Vartha കാതോലിക്കാബാവയുടെ അനുസ്മരണ സമ്മേളനനം നിലയ്ക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (വെള്ളി) റാന്നിയിൽ

കാതോലിക്കാബാവയുടെ അനുസ്മരണ സമ്മേളനനം നിലയ്ക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (വെള്ളി) റാന്നിയിൽ

റാന്നി: കാലം ചെയ്ത പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വീതീയൻ കാതോലിക്ക ബാവായുടെ അനുസ്മരണ സമ്മേളനം ഓർത്തഡോക്സ് സഭയുടെ നിലയ്ക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 23 വെള്ളി) വൈകിട്ട് 3.00 പി.എം ന് റാന്നി മാർ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്റർ ചാപ്പലിൽ നടക്കും.

നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം, തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ളീമ്മീസ് മെത്രാപ്പോലീത്താ ഉത്‌ഘാടനം ചെയ്യും.

മാർത്തോമ്മാ സഭ, റാന്നി-നിലയ്ക്കൽ ഭദ്രാസനാധിപൻ റൈറ്റ് റവ. തോമസ് മാർ തീമോത്തിയോസ് എപ്പിസ്‌കോപ്പ, സഭാ വൈദീക ട്രസ്റ്റി റവ. ഫാ. ഡോ. എം.ഓ . ജോൺ, ശ്രീ ആന്റോ ആന്റണി എം.പി. അഡ്വക്കേറ്റ് പ്രമോദ് നാരായണൻ എം.എൽ.എ , ശ്രീ രാജു എബ്രഹാം എക്സ് -എം.എൽ.എ , സഭാ മാനേജിംഗ് കമ്മറ്റി അംഗം പ്രൊഫസ്സർ പി.എ. ഉമ്മൻ, ഭദ്രാസന സെക്രട്ടറി റവ.ഫാ. ഇടിക്കുള എം. ചാണ്ടി, യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി കുമാരി മിന്റാ മറിയം വർഗീസ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. സഭാ മാനേജിംഗ് കമ്മറ്റി അംഗം അഡ്വക്കേറ്റ് മാത്യൂസ് മഠത്തേത്ത് അനുശോചന പ്രമേയം അവതരിപ്പിക്കും.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും സമ്മേളനം നടത്തപ്പെടുന്നത് എന്ന് അധികാരികൾ അറിയിച്ചു. ചടങ്ങുകൾ നിലയ്ക്കൽ വോയ്‌സ് ലൈവ് ടെലിക്കാസ്റ്റ് ചെയ്യും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാനത്തെ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷൻ നാളെ മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി ആരോഗ്യ മന്ത്രി.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന് ആരോഗ്യ വകുപ്പ് സജ്ജം ആണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ നടത്താന്‍...

കേരളത്തിൽ 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍: സ്വകാര്യ കോളജ് ഒമിക്രോണ്‍ ക്ലസ്റ്റർ.

സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട്...

ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി വീണ്ടും മാറ്റി; അറസ്റ്റിനുള്ള വിലക്ക് തുടരും.

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവർ നൽകിയ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ കൂടുതൽ...

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു.

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക മരിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സും വർക്കല സ്വദേശിനിയുമായ സരിത(46)യാണ് മരിച്ചത്. കല്ലറ സി.എഫ്.എൽ.ടി.സിയിൽ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: