17.1 C
New York
Monday, October 18, 2021
Home US News കാതലിന്‍ ഹിക്‌സ്- ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി നിയമം സെനറ്റ് അംഗീകരിച്ചു

കാതലിന്‍ ഹിക്‌സ്- ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി നിയമം സെനറ്റ് അംഗീകരിച്ചു

(വാർത്ത: പി.പി. ചെറിയാൻ)

വാഷിംഗ്ടണ്‍: പ്രസിഡന്റ് ബൈഡന്‍ ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറിയായി നാമനിര്‍ദ്ദേശം ചെയ്ത കാതലിന്‍ ഹിക്‌സിന്റെ നിയമനം യു.എസ്. സെനറ്റ് ശബ്ദ വോട്ടോടെ അംഗീകരിച്ചു. ഫെബ്രുവരി 8 തിങ്കളാഴ്ച വൈകീട്ടായിരുന്നു സെനറ്റ് കണ്‍ഫര്‍മേഷന്‍. ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി സ്ഥാനത്തേക്ക് സെനറ്റ് അംഗീകാരം നല്‍കുന്ന ആദ്യ വനിതയാണ് കാതലിന്‍.

ഒബാമ ഭരണത്തില്‍ ഡിഫന്‍സ് ഡെപ്യൂട്ടി അണ്ടര്‍ സെക്രട്ടറിയായിരുന്നു. ബെഡന്റെ പെന്റഗണ്‍ ട്രാന്‍സിഷ്യന്‍ ടീമിനെ നയിച്ചതും കാതലിനാണ്. റിട്ടയേര്‍ഡ് ജനറല്‍ ലോയ്‌സ് ഓസ്റ്റിനെ ഡിഫന്‍സ് സെക്രട്ടറിയായി നിയമിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ന്യൂക്ലിയര്‍ മോഡേനൈസേഷനെ പിന്തുണക്കുന്നുവെന്ന് കാതലന്‍ സെനറ്റ് അംഗങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി. ദേശീയ സുരക്ഷിതത്വത്തെ യാതൊരു വിധത്തിലും ബാധിക്കാതെ ഡിഫന്‍സ് ബഡ്ജറ്റ് വെട്ടിചുരുക്കുന്നതിനെകുറിച്ചു തുറന്ന ചര്‍ച്ചയാകാമെന്ന് കാതലിന്‍ അഭിപ്രായപ്പെട്ടു.

ഒബാമ ഭരണത്തില്‍ ആക്ടിംഗ് ഡെ.ഡിഫന്‍സ് സെക്രട്ടറിയായി ക്രിസ്റ്റീന്‍ ഫോക്‌സ് ആറുമാസം പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും സെനറ്റ് കണ്‍ഫര്‍മേഷന്‍ ഇല്ലായിരുന്നു. ഡിഫന്‍സ് ബഡ്ജറ്റില്‍ 10 ശതമാനമെങ്കിലും കുറവ് വരുത്തണമെന്ന പുരോഗമന ചിന്താഗതിക്കാരായ ഡമോക്രാറ്റിക് സെനറ്റര്‍മാരുടെ അഭിപ്രായത്തോടു കാതലിന്‍ പ്രതികരിച്ചില്ല.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 11 മണിക്ക് തുറക്കും.

പത്തനംതിട്ട : ജാഗ്രതാ നിര്‍ദേശം കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 18/10/2021 ന് രാവിലെ 11 മണിക്കു ശേഷം ക്രമാനുഗതമായി ഉയര്‍ത്തി 100 കുമക്‌സ് മുതല്‍ 200...

മസാല റൈസ്

എല്ലാവർക്കും നമസ്‌കാരം റൈസ് വെറൈറ്റി കുറേയുണ്ടല്ലോ. പൊടിയരി കൊണ്ട് ഒരു വെറൈറ്റി ഉണ്ടാക്കിയാലോ എന്ന തോന്നൽ. അങ്ങനെ പരീക്ഷണം വിജയിച്ചു. പൊടിയരി മസാല റൈസ്. അപ്പോ പാചകക്കുറിപ്പിലേക്ക് പോകാം. 💥മസാല റൈസ് 🏵️ആവശ്യമായ സാധനങ്ങൾ 💥മട്ട പൊടിയരി-ഒരു കപ്പ്💥നെയ്യ്-മൂന്നു...

തൂവൽസ്പർശം (കവിത)

കർമ്മബന്ധങ്ങളുടെ ...

തിരിഞ്ഞു നോക്കുമ്പോൾ – സുകുമാരി

ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ മലയാളിയെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടിയാണ് സുകുമാരിയമ്മ. അനായാസമായ അഭിനയശൈലിയാലും വൈവിദ്ധ്യമാർന്ന വേഷങ്ങളാലും മലയാളസിനിമയിൽ തന്റെതായ ഒരിടം നേടിയെടുത്തൊരു നടിയാണ് അവർ. 1940 ഒക്ടോബർ 6 നു...
WP2Social Auto Publish Powered By : XYZScripts.com
error: