17.1 C
New York
Sunday, September 19, 2021
Home Kerala കാണ്ഡഹാർ വിമാനത്താവളത്തിൽ, താലിബാൻ തീവ്രവാദികളുടെ റോക്കറ്റാക്രമണം

കാണ്ഡഹാർ വിമാനത്താവളത്തിൽ, താലിബാൻ തീവ്രവാദികളുടെ റോക്കറ്റാക്രമണം

കാബൂൾ: അഫ്ഗാനിസ്താനിലെ കാണ്ഡഹാർ വിമാനത്താവളത്തിൽ റോക്കറ്റ് ആക്രമണം. ശനിയാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. മേഖലയിൽ ആധിപത്യം പുലർത്താൻ ശ്രമിക്കുന്ന താലിബാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആളപായമില്ലെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കി.

ശനിയാഴ്‌ച രാത്രിയില്‍ കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് അവര്‍ തൊടുത്തത് മൂന്ന് മിസൈലുകളാണ്. ഇവയില്‍ രണ്ടെണ്ണം വീണ് വിമാനത്താവളത്തിലെ റണ്‍വെ തകര്‍ന്നു. ആക്രമണ സാദ്ധ്യത കണക്കിലെടുത്ത് മുഴുനൻവിമാന സർവ്വീസുകളും റദ്ദാക്കിയെന്ന് എയർപോർട്ട് മേധാവി മസൂദ് പാഷ്തുൻ വ്യക്തമാക്കി. വിമാനത്താവളത്തിന്റെ റൺവേയിൽ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്.

ഞായറാഴ്ച രാത്രിയോടെ റൺവേ പ്രവർത്തന സജ്ജമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കാബൂൾ സിവിൽ ഏവിയേഷനും ആക്രമണ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാനിസ്താൻ മേഖലയിൽ താലിബാനെതിരെ പോരാടുന്ന സൈന്യത്തിനുള്ള അവശ്യ സാധനങ്ങൾ എത്തിച്ച് നൽകുന്നത് കാണ്ഡഹാർ വിമാനത്താവളത്തിലൂടെയാണ്. എന്നാല്‍ താലിബാന്‍ വിവിധ പ്രവിശ്യകളില്‍ നേടിയ മേല്‍ക്കൈ അവകാശവാദം അഫ്ഗാന്‍ സര്‍ക്കാര്‍ നിരന്തരം എതിര്‍ത്തിരുന്നു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: