17.1 C
New York
Thursday, October 28, 2021
Home US News കാണാതായ ലോറൻ ചൊയെ തിരയുന്നതിനിടയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

കാണാതായ ലോറൻ ചൊയെ തിരയുന്നതിനിടയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

റിപ്പോർട്ട്: പി. പി. ചെറിയാൻ

ലോസ് ആഞ്ചലസ് : ജൂൺ 28 ന് കാണാതായ മുപ്പതു വയസ്സുള്ള ലോറൻ ചൊ കണ്ടെത്തുന്നതിനുള്ള ശ്രമത്തിനിടയിൽ തിരിച്ചറിയാനാവാത്തവിധം അഴുകിയ മൃതശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി സാൻ ബർണാർഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റ് ഞായറാഴ്ച പുറത്തിറക്കിയ പത്രറിപ്പോർട്ടിൽ പറയുന്നു. ക്രോസ് കൺട്രി ട്രിപ്പിന് ന്യൂ ജേഴ്സിയിൽ നിന്നും കൂട്ടുകാരുമായി പുറപ്പെട്ടതായിരുന്നു.

യൂക്കോ വാലിയിൽ ആളൊഴിഞ്ഞ മരുഭൂമിയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത് ഇത് കാണാതായ ലോറനാണോ എന്ന വ്യക്തമല്ലെന്നും തിരിച്ചറിയലിന് ആഴ്ചകൾ വേണ്ടി വരുമെന്നും അധികൃതർ പറഞ്ഞു.

ലോറന്റെ കുടുംബാംഗങ്ങൾ ദുഃഖകരമായ വാർത്തയാണ് പ്രതീക്ഷിക്കുന്നതെന്നും നീണ്ടു നിന്ന അന്വേഷണം അവസാനിപ്പിച്ചതായും പറയുന്നു. ലോറൻ നല്ലൊരു ഗായികയായിരുന്നുവെന്ന് ഇവർ പറഞ്ഞു. ന്യു ജേഴ്സിയിൽ നിന്നുള്ള ലോറനും സുഹൃത്തുക്കളും മുൻ ബോയ്ഫ്രണ്ടും ജോഷ് ട്രി നാഷണൽ പാർക്കിൽ നിന്നും 12 മൈൽ ദൂരെയുള്ള യുഹോ വാലിയിലാണ് താമസിച്ചിരുന്നത്. ജൂൺ 28 ന് ഇവർ തനിയെ വീട്ടിൽ നിന്നും ഇറങ്ങി പോയെന്നും സ്വകാര്യ വസ്തുക്കൾ ഒന്നും കൂടെ കൊണ്ട് പോയിരുന്നില്ലെന്നും മുൻ ബോയ് ഫ്രണ്ട് പറഞ്ഞു. ലോറൻ ഈയ്യിടെയായി വളരെ നിരാശയി വിരുന്നുവെന്നും ഇയാൾ പറഞ്ഞു.

ലോറൻ അപ്രത്യക്ഷമായി മൂന്നു മണിക്കൂറിനുള്ളിൽ വിവരം പോലീസിൽ അറിയിച്ചിരുന്നുവെന്നും ഇവരെ കണ്ടെത്തുന്നതിനുള്ള ഊർജ്ജിത ശ്രമത്തിലായിരുന്നു പോലീസ് ഇവരുടെ മരണകാരണം കണ്ടെത്തുന്നതിന് ദിവസങ്ങളോളം വേണ്ടി വരുമെന്നും ഈ കേസിൽ ഇത് വരെ ആരെയും സംശയിക്കുകയോ അറസ്റ്റോ ഉണ്ടായിട്ടില്ലെന്നും പോലീസ് പറഞ്ഞു .

റിപ്പോർട്ട്: പി. പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: