17.1 C
New York
Friday, January 21, 2022
Home US News കാണാതായ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ നിന്നു കണ്ടെടുത്തു

കാണാതായ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ നിന്നു കണ്ടെടുത്തു

റിപ്പോർട്ട്: പി.പി. ചെറിയാൻ

ന്യൂയോര്‍ക്ക്: നവംബര്‍ 3 ന് കാണാതായ ഡെസ്റ്റിനി സ്‌മോത്തേഴ്‌സ്ന്റേതെന്ന് കരുതപ്പെടുന്ന മൃതദേഹം ന്യൂയോർക്ക് ക്യൂൻസിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും മാർച്ച് 10 ന് കാറിന്റെ ഡിക്കിയില്‍ നിന്നു കണ്ടെടുത്തു. രണ്ടു കുട്ടികളുടെ മാതാവ് കൂടിയായ ഡെസ്റ്റിനി സ്‌മോത്തേഴ്‌സ് എന്ന യുവതിയുടെ മൃതദേഹമാണ് ക്വീന്‍സില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നു കണ്ടെടുത്തത്.

ഓസോൺ പാർ ലെ ഫർട്ട് ബിലവിഡിൽ മാലിന്യങ്ങള്‍ കൂട്ടിയിടുന്ന ഭാഗത്താണ് മൃതദേഹം ഉണ്ടായിരുന്ന കാര്‍ കിടന്നിരുന്നത്. കാറിന്റെ ടയര്‍ മാറ്റിയിടുന്നതിനായി സ്പെയർ ടയര്‍ ഉണ്ടോ എന്നു നോക്കിയപ്പോഴാണ് ഡിക്കിക്കുള്ളില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

നവംബര്‍ 3ന് 26–ാം ജന്മദിനം ആഘോഷിച്ച ശേഷം ടൊയോട്ടാ കാമറിയിൽ പുറത്തുപോയ ഡെസ്റ്റിനിയെ കാണാതാകുകയായിരുന്നു.രണ്ടു കുട്ടികളുടെ മാതാവായിരുന്നു ഇവർ.

അവസാനമായി ഇവരെ കാണുന്നത് ആൽബനിക്ക് വടക്ക് ഥിതിചെയ്യുന്ന ട്രോയിൽ കാമുകനൊപ്പമാണ്. സംഭവ ദിവസം ഡെസ്റ്റിനിയും കാമുകനുമായി വാക്കേറ്റം ഉണ്ടായെന്നും, ഡെസ്റ്റിനി പഴ്‌സും താക്കോലും കാറിനുളളില്‍ ഇട്ടു കാറില്‍ നിന്ന് ഇറങ്ങിപ്പോെയന്നുമാണു കാമുകന്റെ വീട്ടുകാരെ അറിയിച്ചത്. സംഭവദിവസം ഡെസ്റ്റിനി ധരിച്ചിരുന്ന വസ്ത്രങ്ങളോടാണ് മൃതദേഹം കാണപ്പെട്ടത് .

മരണകാരണം എന്തെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടതുണ്ടെന്നു സീനിയര്‍ ന്യൂയോര്‍ക്ക് പൊലീസ് ഡിപാര്‍ട്‌മെന്റ് അധികൃതര്‍ അറിയിച്ചു. ഡെസ്റ്റിനിയുടെ കാമുകനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും, അദ്ദേഹത്തെ ചോദ്യം ചെയ്ത ശേഷമേ വിശദവിവരങ്ങള്‍ ലഭിക്കുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു.

കുട്ടികളെയും കുടുംബാംഗങ്ങളെയും വളരെയധികം സ്‌നേഹിച്ചിരുന്ന നല്ലൊരു മാതാവായിരുന്നു ഡെസ്റ്റിനിയെന്ന് സ്നേഹിതർ അറിയിച്ചു. . പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രേക്ഷക ‘ഹൃദയം’ കീഴടക്കി പ്രണവ് ചിത്രം.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. തിയറ്ററുകൾ ഹൗസ് ഫുള്ളായാണ് പ്രദർശനം തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...
WP2Social Auto Publish Powered By : XYZScripts.com
error: