17.1 C
New York
Tuesday, May 24, 2022
Home US News കാണാതായ പിതാവിന്റേയും രണ്ട് കുട്ടികളേയും മൃതദേഹം കണ്ടെടുത്തു

കാണാതായ പിതാവിന്റേയും രണ്ട് കുട്ടികളേയും മൃതദേഹം കണ്ടെടുത്തു

റിപ്പോർട്ട്: പി പി ചെറിയാൻ,ഡാളസ്

മിസ്സൗറി: നാല് ദിവസം മുമ്പ് കാണാതായ പിതാവിന്റേയും രണ്ട് മക്കളുടേയും മൃതദേഹം മാര്‍ച്ച് 1 തിങ്കളാഴ്ച കണ്ടെടുത്തു. ഗ്രീന്‍ കൗണ്ടിയില്‍ നിന്നാണ് മൂന്ന് പേരും കാണായത്. വ്യാഴാഴ്ച വീട്ടില്‍ നിന്നും രണ്ടു കുട്ടികളേയും കൂട്ടി കാറില്‍ പുറത്തു പോകുമ്പോള്‍ പിതാവ് ഡേരല്‍ പീക്കിന്റെ (40) കൈവശം റിവോള്‍വറും ഉണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. വെള്ളിയാഴ്ചയും ഇവര്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണു പൊലീസില്‍ വിവരം അറിയിച്ചത്.മൂന്നും നാലും വയസ്സുള്ള കുട്ടികളാണു മരിച്ചത്.

വീട്ടില്‍ നിന്നു പുറപ്പെട്ട ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വ്യാഴാഴ്ച മിസ്സൗറി സ്‌റ്റേറ്റ് ഹൈവേ പൊലീസ് കണ്ടിരുന്നു. റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന വാഹനത്തെ സമീപിച്ചു സഹായം ആവശ്യമുണ്ടോ എന്നു പൊലീസ് തിരക്കി. പിന്നീട് കുറച്ചു സമയം കഴിഞ്ഞു അതുവഴി കടന്നു പോയ ബെന്റന്‍ കൗണ്ടി ഷെറിഫ് ഓഫിസിലെ ഒരു ഡപ്യൂട്ടി ഉദ്യോഗസ്ഥൻ, ഡേരലും രണ്ടു കുട്ടികളും റോഡിലൂടെ നടന്നുപോകുന്നതായി കണ്ടു. കാര്‍ തിരിച്ചു വരുന്നതിനിടയില്‍ പിതാവും കുട്ടികളും അവിടെ നിന്നു കാട്ടിനുള്ളിലേക്കു മറഞ്ഞു. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

മൂന്നു പേരേയും കാണാതായ വിവരം സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് കേന്ദ്രങ്ങളിലേയും ബുള്ളറ്റിനില്‍ പോസ്റ്റ് ചെയ്തു. ചില സാങ്കേതിക തടസ്സം മൂലം ആംബര്‍ അലര്‍ട്ട് പ്രഖ്യാപിക്കാനായില്ല. ഡേരലിനു മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായും എന്നാല്‍ കുട്ടികളെ അപായപ്പെടുത്തുമെന്നു കരുതിയില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് ഇവരുടെ മൃതദേഹങ്ങള്‍, ആദ്യം ഇവരെ കണ്ടെത്തിയ സ്ഥലത്തുനിന്നും അതിവിദൂരമല്ലാത്ത വൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ ഭാഗത്തു നിന്നാണു കണ്ടെത്തിയത്. മരണകാരണം എന്തെന്നു വെളിപ്പെടുത്താന്‍ പൊലീസ് വിസമ്മതിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

കൊഴിഞ്ഞു വീഴുന്ന പെൺപൂവുകൾ..(ലേഖനം)

  വിസ്മയ കേസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ കേരളമേ തിരിഞ്ഞൊന്നു നോക്കുക. എത്ര എത്ര പെൺകുട്ടികൾ സ്റ്റവ് പൊട്ടിത്തെറിച്ചും തൂങ്ങിമരിച്ചും ഒക്കെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. വിടരും മുൻപേ കൊഴിഞ്ഞു പോയിരിക്കുന്നു എന്തുകൊണ്ടാണ് നമ്മുടെ...

മുടികൊഴിച്ചിലും താരനും

മുടികൊഴിച്ചിലും താരനും ഇന്ന് മിക്കവരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ്. ഭക്ഷണത്തിലൂടെ ഒരു പരിധി വരെ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കും. പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ച് തന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാം. ഇലക്കറികളാണ് ആദ്യത്തേത്. ആരോഗ്യ...

ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍ ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം

ഒരു ദിവസം ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍തന്നെ പല ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഫിന്‍ലന്‍ഡിലെ ടുര്‍ക്കു പെറ്റ് സെന്ററും യുകെകെ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

◼️പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചു. എക്സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയും കുറയും. പാചക വാതക സിലിണ്ടറിന് 200 രൂപ നിരക്കില്‍ വര്‍ഷം പരമാവധി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: