17.1 C
New York
Thursday, June 24, 2021
Home US News കാണാതായ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി അഥര്‍വ് കാറിനുള്ളില്‍ മരിച്ച നിലയില്‍

കാണാതായ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി അഥര്‍വ് കാറിനുള്ളില്‍ മരിച്ച നിലയില്‍

(റിപ്പോർട്ട്: പി.പി. ചെറിയാൻ, ഡാളസ്)

കാലിഫോര്‍ണിയ: ഒരാഴ്ച മുന്‍പ് ഫ്രീമോണ്ടില്‍ നിന്നു കാണാതായ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ഥി അഥര്‍വിന്റെ (19) മൃതദേഹം ആറടി താഴ്ചയില്‍ കീഴ്‌മേല്‍ മറിഞ്ഞ കാറിനുള്ളില്‍ കണ്ടെത്തിയതായി കലിഫോര്‍ണിയ ഹൈവേ പെട്രോള്‍ അറിയിച്ചു. വീട്ടില്‍ നിന്ന് ചില മൈലുകള്‍ അകലെയുള്ള ക്രീക്കിലാണ് മൃതദേഹം കിടന്നിരുന്നത്.

വെല്‍ച്ച് ക്രീക്കിന് പടിഞ്ഞാറ് കലവാറസ് ഹൈവേയില്‍ നിന്നും ആറടി താഴെ ഗ്രെ ടൊയോട്ട കാര്‍ മറിഞ്ഞുകിടക്കുന്നതായി ഒരു സൈക്കിള്‍ യാത്രക്കാരന്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നുളള അന്വേഷണത്തിലാണ് കാറിനുള്ളില്‍ അഥര്‍വിന്റെ മൃതദേഹം കണ്ടെത്തിയത്.സംഭവത്തെക്കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ നിന്നും ഡോഗ് ഫുഡ് വാങ്ങാന്‍ പോയ അഥര്‍വിനെ പിന്നെ ആരും കണ്ടിരുന്നില്ല. സംഭവസ്ഥലത്ത്‌ അന്വേഷണം നടത്തിയ പൊലീസിന് റോഡിലൂടെ കാര്‍ ഉരസി പോയതിന്റെയോ, തെന്നി പോയതിന്റെയോ അടയാളങ്ങളൊന്നും കണ്ടെത്താനായില്ല. സ്‌റ്റോറില്‍ നിന്നും വരുന്നതിന്റെ നേരെ എതിര്‍ ദിശയിലാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച അഥര്‍വിനെ കാണാതായ ശേഷം മൊബൈല്‍ ഫോണോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ചിരുന്നില്ല.

പാന്‍ഡമിക്കായതിനാല്‍ യൂണിവേഴ്‌സിറ്റിയില്‍ പോകാതെ വീട്ടിലിരുന്നു പഠിക്കുകയായിരുന്നു അഥര്‍വ്. പാചകകലയില്‍ മിടുക്കനായിരുന്ന അഥര്‍വ് വീട്ടിലെ അംഗങ്ങളുടെ ജന്മദിനത്തില്‍ പ്രത്യേക ഭക്ഷണം തയാറാക്കിയിരുന്നു. ഡോക്ടര്‍ ആവണമെന്നതായിരുന്നു മകന്റെ ആഗ്രഹമെന്നു മാതാവ് പറഞ്ഞു. അഥര്‍വിന്റെ പിതാവ് പക്ഷാഘാതത്തെ തുടര്‍ന്നു വീട്ടില്‍ കിടപ്പിലാണ്. മകന്റെ മരണത്തില്‍ ആകെ തളര്‍ന്നിരിക്കുകയാണ് മാതാവും കുടുംബാംഗങ്ങളും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഒഴുക്കിൽപ്പെട്ട് മൂന്നു പെൺകുട്ടികൾ മരിച്ചു

മലപ്പുറം ആനക്കയം പന്തല്ലൂര്‍ മില്ലുംപടിയില്‍ കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് സഹോദരങ്ങളുടെ മക്കളടക്കം മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ ഹുസൈ​െന്‍റ മകള്‍ ഫാത്തിമ ഇഫ്റത്ത് (19), ഹുസൈ​െന്‍റ സഹോദരന്‍ അബ്​ദുറഹ്മാ​​െന്‍റ മകള്‍ ഫാത്തിമ...

ഖേദം പ്ര​ക​ടി​പ്പി​ച്ച് വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ.

ഖേദം പ്ര​ക​ടി​പ്പി​ച്ച് വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ. ദു​ര​നു​ഭ​വം നേ​രി​ട്ട യു​വ​തി വി​ളി​ച്ച​പ്പോ​ൾ അ​പ​മ​ര്യാ​ദ​യാ​യി സം​സാ​രി​ച്ച​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ. ഭ​ർ​ത്താ​വി​ൽ​നി​ന്നും പീ​ഡ​ന​മേ​റ്റി​ട്ടും പ​രാ​തി​ക്കാ​രി അ​തു പോ​ലീ​സി​ൽ...

ടെക്‌സസ് ലെജിസ്ലേഷന്‍ സ്‌പെഷ്യല്‍ സെഷന്‍: ഇലക്ഷന്‍ ബില്‍, ക്രിട്ടിക്കല്‍ റേസ് തിയറി പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍

മൂന്നാഴ്ച മുമ്പ് ടെക്‌സസ് ലെജിസ്ലേച് ച്ചറിന്റെ 87-മത് സമ്മേളനം അവസാനിക്കുമ്പോള്‍ ഒരു പ്രത്യേക നിയമസഭാ സമ്മേളനം ആവശ്യമാണെന്ന് ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ടും ലെഫ്.ഗവര്‍ണ്ണര്‍ കെന്‍ പാട്രിക്കും ആഗ്രഹിച്ചിരുന്നു. ഗവര്‍ണ്ണര്‍ക്ക് ക്രിട്ടിക്കല്‍ റേസ് തിയറിയുടെയും...

നഷ്ട സ്വപ്നങ്ങൾ (കവിത)

മറയുകയാണെൻ മോഹമാം ജീവിതം അകലുകയാണെൻ ബാല്യ കൗമാര യൗവ്വന കാഴ്ചകൾ ചന്ദനഗന്ധമാർന്ന എൻറെ സ്വപ്നങ്ങൾ ചന്ദനത്തിരി പോലെ എരിഞ്ഞിടുന്നു മങ്ങിയ നിലാവ് പോൽ മറഞ്ഞരാ ഓർമ്മകളിൽ മങ്ങാതെ നിൽക്കുന്നു ആമുഖം ഇപ്പോഴും എരിയുന്ന ഹൃദയത്തിൽ അണയാതിരിക്കുന്നു ആ മധുര മന്ദസ്മിതം അവഎൻറെ സ്വപ്നങ്ങളായിരുന്നു അതു എൻറെ...
WP2Social Auto Publish Powered By : XYZScripts.com