റിപ്പോർട്ട്: ഏബ്രഹാം തോമസ്, ഡാളസ്
അവധിദിനങ്ങളില്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുവാന്‍ ലാസ് വേഗസിലേയ്ക്കും ലൂസിയാനയിലേയ്ക്കും അറ്റലാന്റയിലേയ്ക്കും ടെക്‌സസ്-ഒക്കലഹോമ ചൂതാട്ട കേന്ദ്രങ്ങളിലേയ്ക്കും പായുന്ന നോര്‍ത്ത് ടെക്‌സസ് കസിനോ ഭ്രാന്തര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നു. കസീനോ റിസോര്‍ട്ടിന് ഏറ്റവും അനുയോജ്യമായ നഗരമാണ് ഡാളസ്.
ലാസ് വേഗസിലെ കസീനോ വ്യവസായ സ്ഥാപനമായ സാന്‍ഡ്‌സിന്റെ പ്രതിനിധികള്‍ ഡാലസ് സന്ദര്‍ശിച്ചതിന് ശേഷം തങ്ങളുടെ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. എന്നാല്‍ ഗ്യാമ്പളിംഗ് ഇ്‌പ്പോള്‍ നിയമപരമാക്കിയാല്‍ ഡാളസാണ് തങ്ങളുടെ പ്രഥമ ലൊക്കേഷന്‍ ആവുക എന്നവര്‍ പറഞ്ഞു. ഡാളസ് ഏറ്റവും ആകര്‍ഷകമായ, ശ്രേഷ്ഠമായ നഗരമാകുന്നത് നഗരത്തിന്റെ കരുത്തുറ്റ കണ്‍വെന്‍ഷന്‍, ടൂറിസം ഘടകങ്ങളും എയര്‍പോര്‍ട്ടുകളും അന്യസംസ്ഥാനങ്ങളിലെ കസീനോകളുമായുള്ള വളരെ അടുത്ത ബന്ധവും മൂലമാണ്.
ഞങ്ങള്‍ ടെക്‌സസിലെ മുഴുവന്‍ മാര്‍ക്കറ്റുകളെ പരിഗണിക്കും. പക്ഷേ അപ്പോഴും ശ്രദ്ധ പ്രധാനമായും ഡാളസിലായിരിക്കും. കാരണം ഇവിടെ നിന്നാണ് പ്രധാനമായും ധനം അതിര്‍ത്തികടന്ന്, വാര്‍ന്നൊഴുകി ഒക്കലഹോമയിലേയ്ക്ക് പോകുന്നത്. ലാസ് വേഗസ് സാന്‍ഡ്‌സ് സാന്‍ഡ്‌സിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ഓഫ് ഗവണ്‍മെന്റ് അഫയേഴ്‌സ് ആന്‍ഡി എബൗഡ് പറഞ്ഞു. ഡാളസിന് ശക്തമായ ഒരു ടൂറിസം ഇന്‍ഡസ്ട്രിയുണ്ട്. ഞങ്ങള്‍ക്ക് അത് കൂടുതല്‍ ശക്തമാക്കാന്‍ കഴിയും. ടെക്‌സസില്‍ ഗ്യാമ്പ്‌ളിംഗ് നിയമപരമായാല്‍ നാല് പ്രധാന മെട്രോ ഏരിയകളില്‍ റിസോര്‍ട്ടുകള്‍ പണിയുവാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ഗെയിമിംഗില്‍ സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം മറികടക്കുക പ്രയാസമാണ്. യാഥാസ്ഥിതിക ടെക്‌സസില്‍ ഇപ്പോഴേ ഇതിന് വേണ്ടി ചര്‍ച്ചകള്‍ ആരംഭിക്കേണ്ടത് ആവശ്യമാണ്, എബൗഡ് പറഞ്ഞു. ഇത് ഒരു പക്ഷെ ഈ നിയമസഭാ സമ്മേളനത്തില്‍ നടന്നു എന്നുവരാം. അല്ലെങ്കില്‍ അടുത്ത സമ്മേളനത്തില്‍. ടെക്‌സസില്‍ കസിനോ കൊണ്ടുവരാനുള്ള പോരാട്ടം ഏറെ നാളായി തുടരുന്നു. ഒരു ബില്യണ്‍ഡോളര്‍ വ്യവസായം ആയതിനാല്‍ പോരാട്ടം തുടര്‍ന്നു കൊണ്ടിരിക്കും. ടെക്‌സസ് ലൈഫ്.ഗവര്‍ണ്ണര്‍ ഡാന്‍ പാട്രിക്കിന് അനുകൂല നിലപാടില്ല.
ടെക്‌സസ് ഭരണഘടന മിക്കവാറും എല്ലാ ഗെയിമിംഗിനെയും-ബിംഗോ, ടെക്‌സസ് ലോട്ടറി, ഹോഴ്‌സ് ആന്റ് ഗ്രേഹൗണ്ട് ട്രാക്കിംഗ് എന്നിവ ഒഴികെ നിരോധിച്ചിരിക്കുന്നു. രണ്ട് നിയമങ്ങള്‍ പാസ്സാക്കിയാലേ ഈ നിരോധം മറികടക്കാനാവൂ. ഒന്ന് പ്രതിനിധി സഭയുടെ സെനറ്റിന്റെ അംഗീകാരത്തോടെ ഭരണഘടന ഭേദഗതി ചെയ്യണം. രണ്ടാമത്തേത് ലൈസന്‍സിംഗിന്റെയും റെഗുലേഷന്റെയും വിശദവിവരങ്ങള്‍ നല്‍കി നിയമം പാസ്സാക്കണം. ഭരണഘടന ഭേദഗതി പാസ്സായാല്‍ അത് വോട്ടര്‍മാര്‍ അംഗീകരിക്കണം. സാന്‍ഡ്‌സ് തങ്ങളുടെ നിയമം ഉടന്‍ പ്രസിദ്ധിപ്പെടുത്തും എന്നാണ് കരുതുന്നത്. കസിനോ നിരോധനം റദ്ദാക്കുവാനും ഒരു റെഗുലേറ്ററി ഫ്രെയിംവര്‍ക്കും നിര്‍ദ്ദേശം ഉണ്ടാകും. റെഗുലേറ്ററി ഫെയിം വര്‍ക്കില്‍ കസീനോ നിര്‍മ്മിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കുറഞ്ഞത് ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കണം എന്നാവശ്യപ്പെടും. ഈ നിയമം ഫെഡറല്‍ ഗവ.അംഗീകരിക്കുന്ന മൂന്ന്(അമേരിക്കന്‍) ഇന്ത്യന്‍ ട്രൈബുകള്‍-ഇവ ഈഗിള്‍ പാസില്‍ പരിമിതമായി ഗെയിമിംഗ് നടത്തുന്നുണ്ട്-പൂര്‍ണ്ണ ഗാബ്‌ളിംഗ് കാസിനോ ആകാന്‍ അനുവദിക്കും. ഈ പ്രശ്‌നത്തില്‍ ഒരു വോട്ടിംഗ് നടന്നാല്‍ ടെക്‌സസുകാര്‍ ഗാബ്‌ളിംഗ് നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ ആവശ്യപ്പെടുമെന്ന് എബൗഡ് പറയുന്നു. ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട് , ടെക്‌സസ് ഹൗസ് സ്പീക്കര്‍ ഡേഡ് ഫേലന്‍(ഇരുവരും റിപ്പബ്ലിക്കനുകള്‍ എന്നിവര്‍ വിഷയത്തില്‍ നിഷ്പക്ഷത പാലിക്കുകയാണ്.
കസീനോയ്ക്ക് വേണ്ടി പരിശ്രമിക്കുന്നവര്‍ക്കൊപ്പം പല പ്രൊഫ്ഷണല്‍ ടീമുകളുടെയും ഒരു കോ അലിഷന്‍ സ്‌പോര്‍ട്ട്‌സ് ബെറ്റിംഗിന് വേണ്ടിയും ലോബിയിംഗ് നടത്തുന്നു. നോര്‍ത്ത് ടെക്‌സസിലെ അഞ്ച് പ്രോ ഫ്രാന്‍ഞ്ചൈസുകള്‍- ഡാളസ് കൗബോയ്‌സ്, ടെക്‌സസ് റെയിഞ്ചേഴ്‌സ്, ഡാലസ് മാവ്‌റിക്ക്‌സ് തുടങ്ങിയ പ്രബല ടീമുകളാണ് ഈ സംഘത്തില്‍ ഉള്ളത്. സ്‌പോര്‍ട്‌സ് ബെറ്റിംഗ് കോ അലിഷന്‍ പരസ്യമായി കസീനോ നീക്കം പിന്തുണച്ചിട്ടില്ല. മാവ്‌റിക്ക്‌സ് ഉടമ മാര്‍ക്ക് ക്യൂബന്‍ രണ്ട്് മുന്നേറ്റങ്ങളെയും പിന്തുണച്ചിട്ടുണ്ട്. സാന്‍ഡ്‌സ് ടെക്‌സസ് ടീമിന്റെ ഒരു വീഡിയോവില്‍ പ്രത്യക്ഷപ്പെട്ട ക്യൂബന്‍ നല്‍കിയ സന്ദേശം ക്യൂബന്‍ മാറി നില്‍ക്കുകയാണെന്നും സന്വന്തം ഉടമസ്ഥതയില്‍ ഒരു കസീനോ തുറക്കുമെന്നും ഉള്ള വാര്‍ത്തകള്‍ തള്ളി. സാന്‍ഡ്‌സ് ടെക്‌സസ് ടീമിന് ഇപ്പോള്‍ 60 ലോബിയിസ്റ്റുകള്‍ ഉള്ളതായി വേഗസില്‍ നടന്ന യോഗത്തില്‍ വെളിപ്പെടുത്തല്‍ ഉണ്ടായി. നോര്‍ത്ത് ടെക്‌സസിലെ കസീനോ പ്രേമികളെ സന്തോഷിപ്പിക്കുന്നതാണ് സാന്‍ഡ്‌സിന്റെ വാര്‍ത്ത.