17.1 C
New York
Monday, August 15, 2022
Home Books കളിവീട് (പുസ്തക പരിചയം)

കളിവീട് (പുസ്തക പരിചയം)

ശാരിയദു✍

dc books പബ്ലിഷ് ചെയ്ത, പ്രശസ്ത എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ 5 കഥകളടങ്ങിയ പുസ്തകമാണ് കളിവീട്.

സമാഹാരങ്ങളിൽ പെടാതെ പലയിടത്തുമായി ചിതറിക്കിടന്ന ചില കഥകൾ ചേർത്തത് രൂപപ്പെടുത്തിയതാണ് ഈ പുസ്തകം. കളിവീട് എന്ന പേരിടാൻ കാരണം അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തിലെ ആദ്യകാല സൃഷ്ടികൾ ആയതുകൊണ്ടാണ്. കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ എം ടി വാസുദേവൻ നായരുടെ കഥയിലൂടെ നമുക്ക് സഞ്ചരിക്കാം.

പഴയ തറവാടായ തെക്കേടത്ത് വീട് തൊട്ടടുത്തുള്ള വീട്ടുകാരും തമ്മിൽ കുറച്ചു കാലമായി നല്ല സുഖമില്ല. പാരമ്പര്യവും പ്രസിദ്ധിയും തെക്കേടത്തുകാർക്കാണെങ്കിൽ സാമ്പത്തികസ്ഥിതി കൂടുതലുള്ളത് പുളിയൻകണ്ടത്ത്കാർക്കാണ്. പുളിയൻകണ്ടത്തുകാരുടെ തറവാട് തെക്കേടത്ത് കാരണവർ അംഗീകരിച്ചിട്ടില്ല.പോരാത്തതിന് “ഇന്നലത്തെ മഴയ്ക്ക് ഇന്ന് മുളച്ച തകര”എന്ന് പറഞ്ഞു അപമാനിക്കുകയും ചെയ്തിട്ടുണ്ട്. നാട്ടുകാർക്കൊക്കെ തെക്കേടത്തുകാരോടാണ് പ്രിയം. പുളിയൻകണ്ടത്തുകാർ പിശുക്കരും കൂടിയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ്, ഉച്ചക്ക് കഞ്ഞി അകത്താക്കികൊണ്ടിരിക്കുന്ന കാരണവർ പെട്ടെന്ന് എന്തോ ഓർത്ത് ചാടിയെഴുന്നേറ്റു. കഞ്ഞി അടച്ചുവെച്ച് ഉച്ചവെയിലിൽ പാടത്ത് പോയി തിരിച്ചെത്തി. പെങ്ങൾ കാരണമന്വേഷിച്ചപ്പോൾ” ഞാനേയ് പാടത്ത് പൈങ്ങടക്കടെ രണ്ടു കഷ്ണം മറന്നു വെച്ചു”എന്ന മറുപടിയും. രണ്ടു കുടുംബക്കാരും മന്ത്രവാദം കൈമുതലാക്കിയവരാണ്. രണ്ടാഴ്ച മുന്നേ തെക്കേടത്ത് കാരണവരുടെ ഇളയ കുട്ടിക്ക് ഛർദ്ദി തുടങ്ങി. നാലാം വട്ടം വായ തുറന്നപ്പോഴേക്കും കുഞ്ഞിന്റെ ജീവൻ പോയി. അതിനു കാരണക്കാർ പുതിയൻകണ്ടത്തെ കാരണവരായിരുന്നുവെന്ന് രാശിവെച്ചു മനസ്സിലാക്കുകയും ചെയ്തു. അങ്ങനെ പുളിയൻണ്ടത്തെ തറവാട് നശിപ്പിക്കുവാനായി ശങ്കര പണിക്കരെ കാര്യം ഏൽപ്പിച്ചു. ദുർമന്ത്രവാദം ചെയ്യാത്ത ശങ്കരപ്പണിക്കർ അതിനായി ഒരുങ്ങുകയും ചെയ്തു. മന്ത്രവാദങ്ങൾ ചെയ്തിട്ടും ഫലമില്ലാതെ അവസാനത്തെ അടവും പയറ്റാൻ ശ്രമിച്ചു. അതിനായി ഒരു മനുഷ്യന്റെ തലയോട് വേണം. അവസാനം തന്റെ മകളുടെ തലയോട് തന്നെ അദ്ദേഹത്തിന് എടുക്കേണ്ടി വന്നു. പക്ഷേ അർദ്ധരാത്രിയിൽ തന്റെ മകളുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് തലയോട് തിരഞ്ഞെങ്കിലും കിട്ടിയില്ല. ചതി മനസ്സിലാക്കിയ പണിക്കർ ബോധരഹിതനായി വീണു. പിറ്റേന്ന് തന്നെ കാണാനെത്തിയവരുടെ മുന്നിൽ ‘ഈ ജോലിയിൽ നിന്ന് ഞാൻ വിരമിക്കുന്നു’ എന്നൊരു പ്രസ്താവന ഇറക്കി.

അവസാനത്തെ പ്രേമവും തകർന്നിരിക്കുന്ന ശ്രീ പി. കെ. ആർ. ജി. പണിക്കർ മുഖ്യകഥാപാത്രമായ വധുവിനെ ആവശ്യമുണ്ട് എന്ന കഥയിൽ പ്രണയം കൊണ്ടുള്ള ഒരു താഴ്വര തന്നെ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. പക്ഷേ അതൊക്കെയും കടുത്ത വേനലിൻ നിരാശ നല്കുകയായിരുന്നു ഫലം. അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രേമവും, തുടർന്ന് പ്രേമ നൈരാശ്യവും ലോഭമില്ലാതെ സംഭവിക്കുന്നു. കൂടെ താമസിക്കുന്ന ഒരു കഥാകൃത്ത് അദ്ദേഹമാണ് പി. കെ. ആർ. ജി. പണിക്കരുടെ ശത്രു. കാരണം കഥാകൃത്തിന് ഒരു പ്രേമമുണ്ട്. കഥാകൃത്ത് സ്ഥലത്തില്ലാത്ത ഒരു അവസരത്തിൽ പണിക്കർ അയാളുടെ ഇരുമ്പുപെട്ടി തുറന്നപ്പോൾ സാഹിത്യം നിറഞ്ഞ കത്തുകൾ കണ്ടതാണ്. അതുകണ്ട് വിഷാദഭരിതനാവുകയും പ്രപഞ്ചം തന്നെ മിഥ്യയാണെന്ന് ധരിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ഏഴര ഉറുപ്പിക കൊടുത്ത് പ്രധാന ദിനപത്രത്തിൽ ‘വൈവാഹികം’ പരസ്യം കൊടുക്കാൻ തീരുമാനിക്കുന്നു. അങ്ങനെ ദിവസങ്ങൾക്കുശേഷം വിവാഹാഭ്യർഥനകൾ മേശപ്പുറത്തു കുന്നുകൂടി കിടക്കുകയാണ്. പണിക്കർക്ക് ലയം പിടിക്കുന്നത് പോലെ തോന്നി. ഓരോ കത്തിലും കുടുംബ സ്ഥിതിയും പ്രഭാവവും തറവാടിത്തവും എല്ലാം വിശദമായി എഴുതിയിട്ടുണ്ട്. അങ്ങനെ പന്ത്രണ്ടാമത്തെ കത്തി ലേക്ക് കടക്കുകയാണ്. 23കാരിയായ കറുത്തിട്ട് ആണെങ്കിലും കാഴ്ചയ്ക്ക് സൗന്ദര്യമുള്ള പത്താം ക്ലാസുകാരി. പണിക്കർക്ക് അത് ഇഷ്ടപ്പെട്ടെങ്കിലും ആ കത്തിന്റെ അഡ്രസ്സിലൂടെ കണ്ണോടിച്ചപ്പോൾ പകച്ചു നിന്നു പോയി. സ്വന്തം പെങ്ങൾക്ക് വേണ്ടിയുള്ള ആലോചനയായിരുന്നു.

കാലത്തോട് കൂറുള്ള കഥയാണ് പുതിയ അടവുകൾ. നമ്മുടെ മനസ്സിൽ കോട്ടും സൂട്ടും ധരിച്ചവൻ പണക്കാരൻ എന്നും അല്ലാത്തവൻ ദരിദ്രൻ എന്നൊരു ഭാവമുണ്ട്. ഒരു ട്രെയിൻ യാത്രയുടെ മുന്നോടിയായി പരിചയപ്പെടുന്ന രണ്ടുപേർ. സ്വഭാവം കൊണ്ട് പാവപ്പെട്ടവനായ ഒരു മലയാളിയും ഇംഗ്ലീഷും മലയാളവും കൂട്ടിക്കലർത്തി സംസാരിക്കുന്ന ഒരു മംഗ്ലീഷ്കാരനായ പൊങ്ങച്ചക്കാരനും. അവർക്കിടയിലേക്ക് ടിക്കറ്റില്ലാതെ ഒരു യാത്രക്കാരൻ കടന്നു വരുന്നു കാരണം അദ്ദേഹത്തിന്റെ കയ്യിൽ പണമില്ല എന്നതാണ്. ഇതൊക്കെ അവന്റെ പുതിയ അടവുകളാണെന്ന് മംഗ്ലീഷുകാരൻ കുറ്റം പറയുന്നു. തീവണ്ടി വരാനായ് സമയം അദ്ദേഹം ടിക്കറ്റ് എടുക്കാനെന്ന വ്യാജേന അദ്ദേഹം മാറിപ്പോകുന്നു. സാധാരണക്കാരൻ രക്ഷപ്പെട്ടു എന്ന് മനസ്സിൽ വിചാരിച്ചു വണ്ടിയിലേക്ക് കയറുന്നു. വിശപ്പ് സഹിക്കാനാവാതെ ആവി പറക്കുന്ന ബിരിയാണി വാങ്ങാനായി കീശയിലേക്ക് കൈയ്യിട്ട് അദ്ദേഹം ഞെട്ടിപ്പോയി. ആരോ തന്റെ പോക്കറ്റ് കാലിയാക്കിയിരിക്കുന്നു. അന്വേഷിച്ചെങ്കിലും കാണാനായില്ല. ഒടുവിൽ പുറത്തുകണ്ട ദരിദ്രൻ തന്റെ ടോർച്ച് വിറ്റ പണത്താൽ അദ്ദേഹത്തിന് സഹായിക്കാൻ ഒരുങ്ങുന്നു. പുതിയ അടവുകളുടെ ഇരയായി അദ്ദേഹവും.

ഈസിനോഫീലിയ എന്നവളിൽ നിന്നും രക്ഷ നേടാനായി മറ്റൊരു പ്രണയം തേടുന്നവന്റെ കഥ നീർപ്പോളകൾ.

മായിക ലോകത്ത് ജീവിക്കുന്ന ഒരു മനുഷ്യൻ എവിടെയോ ഉള്ള ഒരു സ്ത്രീയെ തന്റെ സ്വപ്നത്തിലെ നായികയായി വാഴ്ത്തുന്നു. അവൾ പറയുന്നതൊക്കെ അനുസരിക്കാൻ അവൻ ബാധ്യസ്ഥനാണ്. അമ്മയായും ഭാര്യയായും പ്രണയിനി യായും സ്വപ്നത്തിലൂടെ അവൾ അവനെ ജീവിതത്തിലേക്ക് കടന്നു വരികയാണ്. ഒരു തരം ഒളിച്ചോട്ടവും അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ് ആ പ്രേമം.

ഏറ്റവും ഒടുവിലത്തെ കഥയാണ് മാതാവ്. ശരീരം വിൽക്കാൻ തയ്യാറുള്ള ഒരു പുരയിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. ലൈംഗികമായ വിശപ്പ് പരിസമാപ്തിയിലേക്ക് എത്തിക്കാൻ പോകുന്നവരുടെ മുന്നിൽ ആ വീട്ടിലെ അമ്മയുടെ സ്നേഹവും ലാളനയും ഏറെ പറയപ്പെട്ട ഒരു വിഷയം തന്നെയാണ്. അദ്ദേഹത്തിന് മകളെ വിൽക്കുന്നു എന്ന വസ്തുത മറന്നാൽ അവരെ സ്നേഹിക്കാതെ വയ്യ. അവരുടെ മക്കൾ ഓരോരുത്തരും ഓരോരുത്തരുടെയും വിശപ്പ് സഹിക്കുകയായിരുന്നു. ആരാന്റെ കുഞ്ഞിനെ ഗർഭം എടുക്കുന്നതും തന്നെയാണ്. നമ്മുടെ മനസ്സിൽ ആഞ്ഞു തറച്ച ഒരു ചോദ്യമുണ്ട് ഒരു മാതാവിന് എങ്ങനെയാണ് ഇതുപോലെ ആവാൻ സാധിക്കുക എന്നത്.
ഓരോ കഥയിലൂടെയും ഇന്നിന്റെ ഓരോ അനുഭവങ്ങൾ പകർത്താൻ ശ്രമിച്ചിരിക്കുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: