17.1 C
New York
Monday, January 24, 2022
Home US News കലയുടെ പ്രവര്‍ത്തനോദ്ഘാടനവും സീതാലക്ഷ്മി നയിക്കുന്ന സംഗീത നിശയും മാര്‍ച്ച് 27 ശനിയാഴ്ച

കലയുടെ പ്രവര്‍ത്തനോദ്ഘാടനവും സീതാലക്ഷ്മി നയിക്കുന്ന സംഗീത നിശയും മാര്‍ച്ച് 27 ശനിയാഴ്ച

ബിജു സാക്ക്, പി.ആര്‍.ഓ.

ഫിലാഡല്‍ഫിയ: കല മലയാളി അസോസിയേഷന്‍ ഓഫ് ഡലവേര്‍ വാലിയുടെ ഈ വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എം.ഡി. ശ്രീ.എം.ജി. രാജമാണിക്യം ഐഎ.എസ്. ഉദ്ഘാടനം ചെയ്യും.

മാര്‍ച്ച് 27 ശനിയാഴ്ച ന്യൂയോര്‍ക്ക് സമയം വൈകീട്ട് 8 മണിക്ക് സൂം വഴി ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ടെക്‌സാസിലെ ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്ജ് ജൂലി മാത്യൂ മുഖ്യപ്രഭാഷണം നടത്തും. കലയുടെ ചരിത്രത്തെക്കുറിച്ച് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് വിഭാഗം അദ്ധ്യാപകന്‍ ഡോ.ജയിംസ് കുറിച്ചി സംസാരിക്കും.

‘സമൂഹനിര്‍മ്മിതിയില്‍ സംഘടനകളുടെ പങ്ക് ‘ എന്ന വിഷയത്തെ അധികരിച്ച് ഫിലഡല്‍ഫിയ സിറ്റി ടാക്‌സ് റിവ്യൂ ബോര്‍ഡ് മെമ്പര്‍ ജോര്‍ജ് മാത്യൂ സി.പി.എ.(മുന്‍ ഫോമാ പ്രസിഡന്റ്) പ്രസംഗിക്കുന്നതാണ്. കലയുടെ ഈ വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ ജനറല്‍ സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍ അവതരിപ്പിക്കും. ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ഫോമാ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍ ജോണ്‍ വര്‍ഗീസ്, ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജണല്‍ വൈസ് പ്രസിഡന്റ് ബൈജു വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ഒന്‍പതു മണിയോടെ ഫ്‌ളവേഴ്‌സ് ടി.വി. ടോപ്‌സിംഗര്‍ വിജയി സീതാലക്ഷ്മി നയിക്കുന്ന സംഗീതനിശയില്‍ അമേരിക്കയിലെ അനുഗ്രഹീത കലാകാരന്‍മാരും അണിചേരുന്നതാണ്.

Zoommeeting ID: 821 198 4699. Pass Code: 225664.

ഉദ്ഘാടനപരിപാടികള്‍ കലയുടെ ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബ് പേജിലൂടെയും തത്സമയം പ്രക്ഷേപണം ചെയ്യുന്നതാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രഭാത സവാരിക്കിറങ്ങിയ കോണ്‍ഗ്രസ് നേതാവ് റോഡരികില്‍ മരിച്ച നിലയില്‍.

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പ്രഭാത സവാരിക്കിറങ്ങിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്തമംഗലം ശ്രീരംഗം ലെയിന്‍ ഹൗസ് നമ്പര്‍ 29 മീനാ ഭവനില്‍ കൃഷ്ണന്‍ നായരുടെ മകന്‍ വനജകുമാര്‍ (52) ആണ് മരിച്ചത്.കോണ്‍ഗ്രസ്...

രാജ്യത്തെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ദില്ലിയില്‍ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് താഴെയെത്തി. മുബൈയിലും കൊൽക്കത്തയിലും മൂവായിരത്തിൽ കുറവാണ് രോഗികൾ. കർണാടകയിലാണ് ഇന്നലെ ഏറ്റവും...

ദേശീയ ബാലികാ ദിനം.

ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ ബാലികാ ദിനമായി ആചരിക്കുന്നത്.. രാഷ്ട്രം ജനുവരി 24ന് ദേശീയ ബാലികാ ദിനം ആഘോഷിക്കുകയാണ്. പെണ്‍കുട്ടിക്ക് സമൂഹത്തിലുള്ള തുല്യ പദവി അംഗീകരിക്കുന്നതിനും...

പി. പത്മരാജൻ – ചരമദിനം.

മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പി. പത്മരാജൻ (മേയ് 23, 1945 – ജനുവരി 24, 1991). ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986),...
WP2Social Auto Publish Powered By : XYZScripts.com
error: