17.1 C
New York
Monday, September 27, 2021
Home US News കലകളുടെ സംഗമവേദിയായി "കല'യുടെ പൊന്നോണം

കലകളുടെ സംഗമവേദിയായി “കല’യുടെ പൊന്നോണം

ബിജു സക്കറിയ

ഫിലഡല്‍ഫിയ:കല മലയാളി അസോസിയേഷന്‍ ഓഫ് ഡലവെര്‍വാലിയുടെ ആഭിമുഖ്യത്തില്‍ ഫിലഡല്‍ഫിയയില്‍ നടന്ന “കലയോടൊപ്പം പൊന്നോണം’ വൈവിധ്യമാര്‍ന്ന കലാപരിപാടികളും പ്രേക്ഷകസാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായി.

43 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള “കല’ ഈവര്‍ഷവും മുന്‍ കൊല്ലങ്ങളിലേതുപോലെ ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും ഓണവും സംയുക്തമായാണ് ആഘോഷിച്ചത്. രാജപ്പന്‍ നായര്‍, ശാരദാ മര്‍ച്ചന്റ് എന്നിവരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ അത്തപ്പൂക്കളവും, ചെണ്ടമേളം, താലപ്പൊലി, പുലിക്കളി എന്നിവയുടെ അകമ്പടിയോടെ നടന്ന മാവേലി എഴുന്നള്ളത്ത് ഘോഷയാത്രയും അത്യാകര്‍ഷകമായി.

പ്രശസ്ത സാഹിത്യകാരി നീന പനയ്ക്കല്‍ ഓണസന്ദേശവും, റവ.ഫാ. എം.കെ. കുര്യാക്കോസ് ഇന്ത്യന്‍ സ്വാതന്ത്ര്യദിന സന്ദേശവും നല്‍കി. റവ, ജോര്‍ജ് വര്‍ഗീസ്, വെരി. റവ.ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ആര്‍.വിപി ബൈജു വര്‍ഗീസ്, മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സംഗീത തോമസ് അമേരിക്കന്‍ ദേശീയഗാനവും, റ്റാനിയ ജോസി, റ്റീന ജോസി എന്നിവര്‍ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. ഏഞ്ചല്‍ പ്ലാമൂട്ടില്‍, ബിന്‍സി അനു, ബ്രിയാന കൊച്ചുമുട്ടം, ക്രിസ്റ്റീന ജിബിന്‍, ഫിയോണ കൊച്ചുമുട്ടം, ഹെലന്‍ സനോജ്, ജിപ്‌സാ എല്‍ഷാന്‍, ജോയിസ് സോബിന്‍, റോസ്‌മേരി പ്ലാമൂട്ടില്‍, വീണാ ദിലീപ് എന്നിവര്‍ അടങ്ങിയ ടീം അവതരിപ്പിച്ച തിരുവാതിര അതിമനോഹരമായിരുന്നുവെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.

ഭരതം ഡാന്‍സ് അക്കാഡമി, നൂപുര ഡാന്‍സ് അക്കാഡമി എന്നിവയിലെ നൃത്ത വിദ്യാര്‍ത്ഥികളും, ബ്ലൂമൂണ്‍സ്, റൈസിംഗ് സ്റ്റാര്‍സ് എന്നീ ഡാന്‍സ് ഗ്രൂപ്പുകളും മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. അന്‍സു വര്‍ഗീസ്, ബിജു ഏബ്രഹാം, ഹെല്‍ഡാ സുനില്‍, കെവിന്‍ വര്‍ഗീസ് എന്നിവര്‍ സംഗീത പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സമഗ്ര സംഭാവനയ്ക്കുള്ള കലാ കമ്യൂണിറ്റി അവാര്‍ഡ് ബിജു സക്കറിയ, ബിജു ഏബ്രഹാം എന്നിവര്‍ ഏറ്റുവാങ്ങി. ജനറല്‍ സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍, ഫോമ റീജണല്‍ സെക്രട്ടറി ജയ്‌മോള്‍ ശ്രീധര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

ജോര്‍ജ് മാത്യു, ജയിംസ് ജോസഫ്, ബിജു സക്കറിയ, ബിജു ഏബ്രഹാം എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു. കലാ പ്രസിഡന്റ് ജോജോ കോട്ടൂര്‍, ജനറല്‍ സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍, ട്രഷറര്‍ ഷാജി മിറ്റത്താനി, വൈസ് പ്രസിഡന്റ് സുജിത് ശ്രീധര്‍, ജോയിന്റ് സെക്രട്ടറി അന്‍സു വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ ജയിംസ് പെരിങ്ങാട്ട്, അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ജയിംസ് കുറിച്ചി, ഫോമ യൂത്ത് റെപ് കുരുവിള ജയിംസ് എന്നിവരും മറ്റ് കമ്മിറ്റി അംഗങ്ങളും ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ബിജു സക്കറിയ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...
WP2Social Auto Publish Powered By : XYZScripts.com
error: