17.1 C
New York
Tuesday, September 21, 2021
Home US News കര്‍ദിനാള്‍ ഡോളനൊപ്പം കോവിഡ് കൈത്താങ്ങുമായി റോക്‌ലാന്‍ഡ് സെന്റ് മേരീസും

കര്‍ദിനാള്‍ ഡോളനൊപ്പം കോവിഡ് കൈത്താങ്ങുമായി റോക്‌ലാന്‍ഡ് സെന്റ് മേരീസും

ജോയിച്ചൻ പുതുക്കുളം

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയില്‍ പ്രാര്‍ത്ഥനയും സഹായഹസ്തവുമായി ന്യൂ യോര്‍ക്ക് കര്‍ദിനാള്‍ തിമോത്തി എം ഡോളനും. റോക്‌ലാഡിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളി വികാരി റെവ ഡോ ബി പി തറയിലിനോടും ഇടവകക്കാരോടും മറ്റു വിശ്വാസികളോടും ചേര്‍ന്ന് കര്‍ദിനാള്‍ സ്‌റ്റോണി പോയിന്റിലെ മരിയന്‍ ആശ്രമത്തില്‍ (Marian Shrine) ഇന്ത്യക്കായി ഒരുമിച്ചു ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു.

ഈ കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യ ഒറ്റക്കല്ലെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും കൈത്താങ്ങും ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ദിനാള്‍ ഡോളന്‍ നയിച്ച ജപമാലയില്‍ വികാരി ജനറല്‍ വെരി റെവ ഫാ ലമോര്‍ത്തെയും റെവ ഡോ ബിപി തറയിലും മറ്റു വൈദികരും നേതൃത്വം നല്‍കി.

ഇന്ത്യയിലെ കോവിഡ് ആശ്വാസ സേവനങ്ങള്‍ക്കായി റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക ഒന്നര ലക്ഷം രൂപ ഡല്‍ഹി ക്‌നാനായ ചാപ്ലൈന്‍സിക്കു നല്‍കുകയും മൂന്നു ലക്ഷം രൂപ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.

ജോയിച്ചൻ പുതുക്കുളം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം. കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: