17.1 C
New York
Tuesday, May 24, 2022
Home US News കരുതലിന്റെ കാരുണ്യ സ്പർശവുമായി ബഡി ബോയ്സ് വീണ്ടും...

കരുതലിന്റെ കാരുണ്യ സ്പർശവുമായി ബഡി ബോയ്സ് വീണ്ടും…

ഫിലഡൽഫിയാ: പുറംലോകമറിയാതെയും, വളരെ ചുരുക്കമായി മാത്രം വാർത്തകളിൽ ഇടംപിടിക്കുന്നതുമായ മികച്ച നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ നോർത്ത് അമേരിക്കയിലെ ശക്തമായ യുവജന കൂട്ടായ്മയാണ് ഫിലാഡൽഫിയയിലെ ബഡി ബോയ്സ്. ഈ ശക്തമായ കൂട്ടായ്മയിൽ ഫിലഡൽഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള 250 ലധികം അംഗങ്ങൾ സേവന സന്നദ്ധതയോടുകൂടി പ്രവർത്തിക്കുന്നു ..

നാളിതുവരെയായി കേരളത്തിലും ഫിലഡൽഫിയിലുമായി ഒട്ടനവധി ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന ഒരു കൂട്ടായ്മയാണിത്. കഴിഞ്ഞ ഏതാനും നാളുകളായി ഈ സൗഹൃദ കൂട്ടായ്മയുടെ സ്നേഹവും കാരുണ്യവും അനുഭവിച്ചറിഞ്ഞവർ അനേകരാണ്. സമ സൃഷ്ടികളെ കരുതുവാൻ ഉള്ള ഒരു മനസ്സ് ഈ കൂട്ടായ്മയുടെ പ്രത്യേകതയാണ്. പ്രവാസ മണ്ണിൽ ജീവിക്കുമ്പോഴും തങ്ങൾക്ക് ലഭിച്ച സൗഭാഗ്യം തങ്ങൾക്ക് മാത്രമല്ല എന്നും, തങ്ങളുടെ പിറന്ന നാട്ടിലെ അർഹതയുള്ള അശരണർക്കും ആലംബഹീനർക്കും കൂടി പങ്കുപങ്കുവയ്ക്കണം എന്ന ആഗ്രഹമാണ് ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള പ്രചോദനം.

ഗൾഫിൽ ജോലി ചെയ്തുകൊണ്ടിരുന്നഎറണാകുളം സ്വദേശിയായ ഒരു വ്യക്തി ഹാർട്ട് വാൽവ് സംബന്ധമായ അസുഖങ്ങളാൽ ചികിത്സയ്ക്കുള്ള മാർഗ്ഗമില്ലാതെ ബുദ്ധിമുട്ടുന്നു എന്ന വിവരം അറിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ വാൽവ് ട്രാൻസ്പ്ലാൻറ് ചെയ്യുവാനായി ഏകദേശം രണ്ട് ലക്ഷത്തോളം ഇന്ത്യൻ രൂപ പെട്ടന്ന് സമാഹരിക്കുകയും, നാട്ടിലേക്ക് വെക്കേഷന് പോകാനായി യാത്രയാകുന്ന ബഡി ബോയ്സ് അംഗം നിബുവിനെ സമാഹരിച്ച തുക ഏൽപ്പിക്കുകയും, നാട്ടിലെത്തിയ നിബു ആ തുക എറണാകുളത്തു താമസിക്കുന്ന അദ്ദേഹത്തിന് കൈമാറുകയുമുണ്ടായി. . ഈ ഉദ്യമത്തിൽ സഹകരിച്ച എല്ലാവരോടും നന്ദി അർപ്പിക്കുന്നതായി ബഡി ബോയ്സ് വക്താക്കൾ അറിയിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

കൊഴിഞ്ഞു വീഴുന്ന പെൺപൂവുകൾ..(ലേഖനം)

  വിസ്മയ കേസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ കേരളമേ തിരിഞ്ഞൊന്നു നോക്കുക. എത്ര എത്ര പെൺകുട്ടികൾ സ്റ്റവ് പൊട്ടിത്തെറിച്ചും തൂങ്ങിമരിച്ചും ഒക്കെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. വിടരും മുൻപേ കൊഴിഞ്ഞു പോയിരിക്കുന്നു എന്തുകൊണ്ടാണ് നമ്മുടെ...

മുടികൊഴിച്ചിലും താരനും

മുടികൊഴിച്ചിലും താരനും ഇന്ന് മിക്കവരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ്. ഭക്ഷണത്തിലൂടെ ഒരു പരിധി വരെ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കും. പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ച് തന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാം. ഇലക്കറികളാണ് ആദ്യത്തേത്. ആരോഗ്യ...

ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍ ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം

ഒരു ദിവസം ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍തന്നെ പല ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഫിന്‍ലന്‍ഡിലെ ടുര്‍ക്കു പെറ്റ് സെന്ററും യുകെകെ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

◼️പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചു. എക്സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയും കുറയും. പാചക വാതക സിലിണ്ടറിന് 200 രൂപ നിരക്കില്‍ വര്‍ഷം പരമാവധി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: