17.1 C
New York
Monday, September 27, 2021
Home US News കരിപ്പൂർ വിമാനാപകട വാർഷികം: മലബാർ ഡവലപ്മെന്റ് ഫോറം ദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തി

കരിപ്പൂർ വിമാനാപകട വാർഷികം: മലബാർ ഡവലപ്മെന്റ് ഫോറം ദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തി

മൊയ്തീന്‍ പുത്തന്‍‌ചിറ

കരിപ്പൂർ വിമാനാപകടം സംഭവിച്ച് ഒരു വർഷം തികഞ്ഞ ഇന്ന് (ഓഗസ്റ്റ് 7ന് ശനിയാഴ്ച ) രാവിലെ 9 മണി മുതൽ മലബാർ ഡവലെപ്പ്മെൻ്റ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ വിമാനാപകടത്തിൽ രക്ഷപ്പെട്ട യാത്രക്കാരും മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കളും അപടമറിഞ്ഞ് മഹാമാരികാലത്തും ദുരന്തസ്ഥലത്ത് ഓടിയെത്തിയ കോണ്ടോട്ടിലെ ലോകത്തിനു മുമ്പിൽ അഭിമാനമായി മാറിയ നാട്ടുകാരും ഒരുമിച്ച് ചേർന്നത് കരളലിയിപ്പിക്കുന്ന അനുഭവവും ചരിത്രവുമായി.

മാരകമായി പരിക്കേറ്റ നൂറിലേറെ യാത്രക്കാർ എല്ലാ അവശതയും മറന്ന് ഒത്തുകൂടിയപ്പോൾ വികാരഭരിതമായ അനുഭവങ്ങൾക്ക് ദുരന്തഭൂമി സാക്ഷിയായി.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന പൊതുമാരാമത്ത് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്, അബ്ദുസമദ് സമദാനി എം.പി, ശശി തരുർ എം പി എന്നിവർ അനുസ്മരണ സന്ദേശമയച്ചു.

എം.ഡി.എഫ് ചെയർമാൻ യു.എ. നസീർ അദ്ധ്യക്ഷത വഹിച്ച ഓർമ്മദിന സംഗമം എംകെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു.

എം.ഡി.എഫ് ജന. സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി ആമുഖ പ്രസംഗവും, ടി.വി. ഇബ്രാഹിം എംൽഎ മുഖ്യ പ്രഭാഷണവും നടത്തി.

കൊണ്ടോട്ടി മുനിസിപ്പൽ ചെയർപേഴ്സൺ ഫാത്തിമത്ത് സുഹറാബി സി ടി മരണപ്പെട്ട ഇരുപത്തൊന്ന് പേരെ അനുസ്മരിച്ച് സംസാരിച്ചു.

എയർപോര്‍ട്ട് അഡ്വൈസറി ബോർഡ് അംഗം എ.കെ. നസീർ, മുനിസിപ്പൽ കൗൺസിലർമാരായ സുഹൈർ സി കെ., പി ഫിറോസ്, കെ.കെ റഷിദ്, ബബിത വി, സൽമാൻ കെ.പി, മൊയ്തിൻ കോയ കെ, മുൻ കൗൺസിലർ എഞ്ചിനിയർ ബിച്ചു, എം.ഡി.എഫ് ട്രഷറർ സന്തോഷ് കുമാർ വി.പി, ഓർഗനൈസിംഗ് സെക്രട്ടറി പി. അബ്ദുൾ കലാം ആസാദ്, ഭാരവാഹികളായ കരിം വളാഞ്ചേരി, മൊയ്തുപ്പ ഹാജി കോട്ടക്കൽ, അഫ്സൽ ബാബു, ജമാൽ കൊരങ്ങാടൻ, ഷിറോസ് എൻ കെ, നാട്ടുകാരുടെ പ്രതീനിധികളായ ജുനൈദ് മുക്കോട്, യാസിർ ചെങ്ങോടൻ, സി.പി. നാസർ, യാത്രക്കാരുടെ പ്രതിനിധികളായ ആഷിക്ക് പെരുമ്പാൾ, മുഫീദ പേരാമ്പ്ര, ഷെമീർ വടക്കൻ, എം.കെ. താഹ, റഹിം വയനാട്, മരണപ്പെട്ടവരുടെ ബന്ധുവായ ഡോ. സജാദ് എന്നിവർ സംസാരിച്ചു. വി.പി. മൻസൂർ സ്വാഗതവും, അഷ്റഫ് കളത്തിങ്ങൽപാറ നന്ദിയും രേഖപ്പെടുത്തി.

തുടർന്ന് യാത്രക്കാരും മരിച്ചവരുടെ ആശ്രിതരും ‘അതിജീവനത്തിൻ്റെ ഒരു വർഷം’ അനുഭവങ്ങൾ പങ്കുവെച്ചു.

ഒരു വർഷമായിട്ടും അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതും എയർ ഇന്ത്യയും എയർ ഇന്ത്യ നിയോഗിച്ച അഭിഭാഷകന്‍ യാത്രക്കാരോടും മരപ്പെട്ടവരുടെ ആശ്രിതരോടും പുലർത്തുന്ന മനുഷ്യത്വരഹിതമായ സമീപനത്തിനെതിരെയുള്ള ശക്തമായ താക്കീതായി ഈ സംഗമം. നഷ്ടപരിഹാരം നൽകുന്നതിൽ വിമുഖത കാണിച്ച് നീതി നിഷേധിച്ചാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മലബാർ ഡവലെപ്പ്മെൻ്റ് ഫോറം സംഗമം മുന്നറിയിപ്പ് നൽകി.

മൊയ്തീന്‍ പുത്തന്‍‌ചിറ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീഊഷരഭൂമിയിലെ കലപ്പയാവുന്നു ...

കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി...

സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി

പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ജില്ലാ പൊലീസ് മേധാവിക്കും ചിറ്റാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കുമാണ് നിർദേശം നൽകിയത്. പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്ക്...

അബ്ദുൽ മജീദ്‌ റാവുത്തർ (68) നിര്യാതനായി

ജിദ്ദ: ആലപ്പുഴ ചുനക്കര തെരുവിൽമുക്ക്‌ കിണറുവിളയിൽ പരേതരായ സുലൈമാൻ റാവുത്തർ, ഹവ്വഉമ്മ ദമ്പദികളുടെ മകൻ അബ്ദുൽ മജീദ്‌ റാവുത്തർ (68) നാട്ടിൽ ഹൃദയ സംബന്ധമായ അസുഖത്താൽ നിര്യാതനായി. വളരെക്കാലം ജിദ്ദയിലെ അബ്ദുൽ ലത്തീഫ്...
WP2Social Auto Publish Powered By : XYZScripts.com
error: