17.1 C
New York
Thursday, August 18, 2022
Home US News കരള്‍ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവമാകണം പ്രാര്‍ത്ഥന , ബിഷപ്പ് ഡോ. സി.വി മാത്യു

കരള്‍ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവമാകണം പ്രാര്‍ത്ഥന , ബിഷപ്പ് ഡോ. സി.വി മാത്യു

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഹൂസ്റ്റണ്‍: കോവിഡ്-19 മഹാമാരി ലോകത്തെ മുഴുവന്‍ അനിശ്ചിതത്വത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ലോകജനത അതിഭയാനക അനുഭവത്തിലൂടെ കടന്നു പോകുകയും ചെയുന്ന അവസ്ഥയില്‍ നമ്മില്‍ നിന്നും ഉയരുന്ന പ്രാര്‍ത്ഥനകള്‍ വെറും ചടങ്ങുകളായി മാറാതെ കരള്‍ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവത്തോടു കൂടെയുള്ളതായിരിക്കണമെന്ന് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ബിഷപ്പ് ഡോ. സി. വി മാത്യു ഉദ്ബോധിപ്പിച്ചു .

മെയ് 11 ന് ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ ഏഴാമത് വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു ബിഷപ്പ് .

ദിനവൃത്താന്ത പുസ്തകത്തില്‍ നിന്നും എട്ടാമത്തെ വയസ്സില്‍ രാജാവായി 31 വര്‍ഷം രാജഭരണം നടത്തിയ യേശിയാവിന്റെയും, വിലാപങ്ങളുടെ പുസ്തകത്തില്‍ നിന്നും വലിയ പ്രവാചകന്‍ , വിലപിക്കുന്ന , കരയുന്ന പ്രവാചകനായ യിരെമ്യാവിന്റെയും കാലഘട്ടത്തില്‍ ദൈവത്തില്‍ നിന്നും അകന്നു പോയത്തിന്റെ പേരില്‍ ജനങ്ങള്‍ അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങളില്‍ നിന്നും വിടുവിച്ച് ശരിയായ പാതയിലേക്ക് അവരെ നയിക്കുന്നതിന് ഇരുവരും നടത്തിയ ഉള്ളുരുകിയ പ്രാര്‍ത്ഥനക്ക് മറുപടി ലഭിച്ചുവെങ്കില്‍ മഹാമാരിയുടെ ദുരന്തഫലങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നതിന് നാം നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാത്തത് എന്ത് കൊണ്ടാണെന്ന് സ്വയ ശോധന ചെയ്യണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ബിഷപ്പ് പറഞ്ഞു , പ്രാര്‍ത്ഥനയുടെ പൊരുള്‍ നാം തിരിച്ചറിയണമെന്നും ബിഷപ്പ് പറഞ്ഞു .

2014 മെയ് 13 ന് ഭാഗ്യ സ്മരണീയനായ കാലം ചെയ്ത ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്ത പ്രാര്‍ത്ഥിച്ച് അനുഗ്രഹിച്ച ആദി കൂട്ടായ്മയില്‍ 24 പേരാണ് ആദ്യം പങ്കെടുത്തതെങ്കില്‍ ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ഞൂറില്‍ പരം അംഗങ്ങള്‍ ഐ .പി.എല്ലിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ചൊവാഴ്ചകളിലും നടത്തിവരുന്ന പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതെന്ന് കോര്‍ഡിനേറ്റര്‍ സി വി സാമുവല്‍ ആമുഖ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി . തുടര്‍ന്ന് യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു . ഹൂസ്റ്റണില്‍ നിന്നുള്ള കോഡിനേറ്റര്‍ റ്റി.എ മാത്യു , ടെന്നിസ്സിയില്‍ നിന്നുള്ള അലസ്‌ക് തോമസ്, ആലീസ് വര്‍ഗീസ് എന്നിവര്‍ തങ്ങളുടെ അനുഭവം പങ്കുവച്ചു . നിശ്ചയിക്കപ്പെട്ട പാഠഭാഗം എലിസബത്ത് തോമസ് (ഫിലാഡല്‍ഫിയാ)
ഡോ.അന്നമ്മാ സാബു (ചിക്കാഗോ) എന്നിവര്‍ വായിച്ചു . ടി.എ മാത്യുവിന്റെ മദ്ധ്യസ്ഥ പ്രാര്‍ഥനക്കും, നന്ദി പ്രകാശനത്തോടും യോഗം പര്യവസാനിച്ചു .

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: