17.1 C
New York
Saturday, January 22, 2022
Home US News കമല ഹാരിസിന്റെ അമ്പത്തിയേഴാം ജന്മദിനം ആഘോഷിച്ചു

കമല ഹാരിസിന്റെ അമ്പത്തിയേഴാം ജന്മദിനം ആഘോഷിച്ചു

റിപ്പോർട്ട്: പി. പി. ചെറിയാൻ

വാഷിംഗ്ടൺ ഡി.സി: അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ്, ആദ്യ സൗത്ത് ഏഷ്യൻ എന്നീ നിലകളിൽ ചരിത്രത്തിൽ സ്ഥാനം പിടിച്ച കമലാ ഹാരിസിന്റെ 57-ാം ജന്മദിനം സമുചിതമായി ആഘോഷിച്ച വിവരം കമലഹാരിസിന്റെ ഭർത്താവും, അമേരിക്കയിലെ സെക്കന്റ് ജന്റിൽമാനുമായ ഡഗ് എംഹോപ്പ് ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു.

സാഹചര്യം എന്തുതന്നെയായാലും കമലയുടെ ജന്മദിനം തങ്ങളുടെ ജീവിതത്തിൽ വളരെ സന്തോഷം നൽകുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഡോ.ശ്വാമള ഗോപാലന്റേയും ജമൈക്കയിൽ ജനിച്ച ഡൊണാൾഡ് ഹാരിസിന്റെയും മകളായി 1964 ഒക്ടോബർ 20നായിരുന്നു കമലയുടെ ജനനം. കമലയ്ക്ക് 7 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടിയിരുന്നു. കമലയും സഹോദരി മായയും അമ്മയോടൊപ്പമാണ്. വളർന്നത്.

അമേരിക്കയിലെ പ്രമുഖ യൂണിവേഴ്സിറ്റിയായ ഹവാർഡിൽ നിന്നും ബിരുദവും. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയായിൽ നിന്നും നിയമ ബിരുദവും നേടി. ഡമോക്രാറ്റിക് പാർട്ടി അംഗമായിരുന്ന കമല 2011 മുതൽ 2017 വരെ കാലിഫോർണിയാ അറ്റോർണി ജനറലായിരുന്നു. അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റർ എന്ന പദവി 2017 മുതൽ 2021 വരെ ഇവർ അലങ്കരിച്ചു. 2020 ൽ ബൈഡനോടൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ കമല പൊതു തിരഞ്ഞെടുപ്പിൽ ജയിച്ചു അമേരിക്കയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചു.

റിപ്പോർട്ട്: പി. പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി.

കൊവിഡ് പടരുന്നതിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ആലപ്പുഴ ജില്ലാ...

വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരം പ്രഖ്യാപിച്ചു.

വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിെലയും പരിസ്ഥിതി മേഖലയിലെയും മികവുറ്റ പ്രതിഭകള്‍ക്കാണ് ഇത്തവണ പുരസ്കാരം. ഇബ്രാഹിം ചേര്‍ക്കള, മധു തൃപ്പെരുംന്തുറ, ബീന ബിനില്‍, മധു ആലപ്പടമ്പ്, ശ്രീജേഷ്...

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു.

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വൈറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും...

ട്രെയിനിൽ ഉറക്കെ പാട്ടുവെച്ചാലും ശബ്ദമുണ്ടാക്കിയാലും ഇനി പിടിവീഴും.

തീവണ്ടിയ്‌ക്കുള്ളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. തീവണ്ടി യാത്ര സുഗമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും, ഉച്ചത്തിൽ സംസാരിക്കുന്നതിനുമാണ് നിരോധനം. തീവണ്ടി യാത്രയ്‌ക്കിടെ ഉറക്കെ സംസാരിക്കുന്നതും, പാട്ടുവയ്‌ക്കുന്നതും മറ്റ് യാത്രികർക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: