17.1 C
New York
Tuesday, October 4, 2022
Home US News കമലഹാരിസ് ടീം പോളിസി അഡൈ്വസറായി മൈക്കിള്‍ ജോര്‍ജിനെ നിയമിച്ചു

കമലഹാരിസ് ടീം പോളിസി അഡൈ്വസറായി മൈക്കിള്‍ ജോര്‍ജിനെ നിയമിച്ചു

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

വാഷിംഗ്ടണ്‍ ഡി.സി: ബൈഡന്‍ കമല ഹാരീസ് ടീം പോളിസി അഡ് വൈസറായി ഇന്ത്യന്‍-ഫിലിപ്പിനൊ അമേരിക്കൻ മൈക്കിള്‍ ജോര്‍ജിനെ നിയമിച്ചു. നയരൂപീകരണത്തില്‍ നൈപുണ്യം തെളിയിച്ച മൈക്കിള്‍ സമൂഹത്തില്‍ നിലവിലുള്ള വിവേചനങ്ങള്‍ക്കെതിരെ സാമൂഹ്യ മുന്നേറ്റം നടത്തുന്നതില്‍ വിജയിച്ച വ്യക്തിയാണ് മൈക്കിള്‍. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ടീമില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ ഇന്ത്യന്‍ ഫിലിപ്പിനൊ മാതാപിതാക്കളുടെ മകനായ മൈക്കിളിന് അഭിമാനം.

ഒബാമ ഭരണത്തില്‍ വൈറ്റ് ഹൗസ് നാഷണൽ എക്കണോമിക് കൗണ്‍സില്‍ അംഗമായിരുന്നു മൈക്കിള്‍. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഗവണ്‍മെന്റ് ആന്റ് എക്കണോമിക്‌സില്‍ ബിരുദം നേടിയിട്ടുണ്ട്. ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും ബിരുദാനന്തര ബിരുദവും കൈവശമാക്കിയിട്ടുണ്ട്. 2015 ല്‍ ഓപ്പര്‍റ്റിയൂണിറ്റി അറ്റ് വര്‍ക്ക് ഫൗണ്ടിംങ്ങ് ചീഫ് ഓഫ് സ്റ്റാഫായിരുന്നു.

പ്രൊഫ. രാജ് ഷെട്ടിയുടെ കീഴില്‍ റിസേര്‍ച്ച് അസിഷ്ഠന്റായും മൈക്കിള്‍ പ്രവര്‍ത്തിച്ചിരുന്നു. മൈക്കിളിന്റെ നിയമനത്തോടെ ഏഷ്യന്‍ ഇന്ത്യന്‍ വംശജരുടെ ഒരു നീണ്ട നിര തന്നെ ബൈഡന്‍ – കമല ഹാരീസ് ടീമില്‍ പ്രവര്‍ക്കുന്നുവെന്നത് അഭിമാനകരമാണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫെന്റിർ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേൾഡ് റിക്കാർഡിൽ

മിഷിഗൺ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റീർ എന്ന പൂച്ചയ്ക്ക് .. മിഷിഗണിലെ ഫാമിംഗ്ടൺ ഹിൽസിലുള്ള വില്യം ജോൺ പവേഴ്സാണ് ഉടമസ്ഥൻ. ഗിന്നസ് വേൾഡ് റിക്കാർഡ് അധികൃതർ...

ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത്  വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ

ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി  പ്രഖ്യാപനം നടന്നു ഒരാഴ്ചക്കകം പാർക്കിനു നേരെ നടന്ന അതിക്രമത്തെ ഇന്ത്യൻ ഹൈകമ്മീഷണർ അപലപിച്ചു .ശ്രീഭഗവത്ഗീത പാർക്കിനു നേരെ...

മിസ്സോറി സിറ്റി മേയർ തിരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്

ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ 8 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോബിൻ ഇലക്കാട്ട് ! സെപ്തംബർ 29 നു വ്യാഴാഴ്ച വൈകുന്നേരം 6 മണിയ്ക്ക്...

യൂണിയൻ നേതാവിനെ പുറത്താക്കിയത്തിൽ പ്രതിഷേധം – സ്റ്റാർബക്സ് ജീവനക്കാർ പണിമുടക്കി 

  ഹൂസ്റ്റൺ: യൂണിയൻ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ജീവനക്കാരനെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും സ്റ്റാർബക്സ് ജീവനക്കാർ പണിമുടക്കി. ഒക്ടോബർ ഒന്നിനു ശനിയാഴ്ചയായിരുന്നു പ്രതിഷേധ പണിമുടക്ക്. നടത്തിയത് ഹൂസ്റ്റൺ ഷെപ്പേർഡ് ഡ്രൈവിലുള്ള ഷെപ്പേർഡ് ആൻഡ് ഹാരോൾഡ് സ്റ്റോറിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: