17.1 C
New York
Saturday, August 13, 2022
Home US News കമലഹാരിസിന്റെ 'മെമ്മോറിയല്‍ ഡെ' സന്ദേശത്തെ വിമര്‍ശിച്ചു നിക്കി ഹേലി

കമലഹാരിസിന്റെ ‘മെമ്മോറിയല്‍ ഡെ’ സന്ദേശത്തെ വിമര്‍ശിച്ചു നിക്കി ഹേലി

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടണ്‍ ഡി.സി: മെമ്മോറിയല്‍ ഡേയുമായി ബന്ധപ്പെട്ടു അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാഹാരിസിന്റെ ട്വിറ്റര്‍ സന്ദേശത്തെ വിമര്‍ശിച്ചു മുന്‍ സൗത്ത് കരോലിനാ ഗവര്‍ണ്ണറും, മുന്‍ യു.എന്‍. അംബാസിഡറുമായ നിക്കി ഹേലി.

എന്‍ജോയ് ദി ലൈങ്ങ് വീക്കെന്റ്(Enjoy the long weekend) എന്നായിരുന്നു കമലാഹാരിസ് ട്വിറ്റര്‍ ചെയ്തിരുന്നത്.

ഞായറാഴ്ച ഇതിനെ വിമര്‍ശിച്ചു നിക്കി ഹേലി ട്വിറ്റ് ചെയ്തത് മെമ്മോറിയല്‍ ഡെയുടെ പ്രധാന്യം എന്താണെന്ന് മനസ്സിലാക്കാതെ കമല ഹാരിസ് ട്വിറ്ററില്‍ കുറിച്ചത് അണ്‍ പ്രൊഫഷണൽ ആന്റ് അണ്‍ഫിറ്റ് (Unprofessional and unfit) എന്നായിരുന്നു.

മെമ്മോറിയല്‍ ഡേ അമേരിക്കയില്‍ ആചരിക്കുന്നത് ഔദ്യോഗീക കൃത്യനിര്‍വഹണത്തിനിടയില്‍ കൊല്ലപ്പെട്ട മിലിട്ടറി പേഴ്‌സണലുകളുടെ സ്മരണ പുതുക്കുന്നതിനും, അവരെ ആദരിക്കുന്നതിനും, അവരുടെ വിയോഗത്തില്‍ ദുഃഖം അറിയിക്കുന്നതിനും വേണ്ടിയാണെന്നു പോലും വൈസ് പ്രസിഡന്റ് മനസ്സിലാക്കാതെയാണ് ‘എന്‍ജോയ് ദ വീക്കന്റ്’ എന്ന് ആശംസിച്ചത്.

കമല ഹാരിസിന്റെ ഈ ആശംസയെ വിമര്‍ശിച്ച് ഇതിനകം ട്വിറ്ററില്‍ സന്ദേശങ്ങളുടെ പ്രവാഹമാണ്. സോഷ്യല്‍ മീഡിയായിലും ഇതിനെ അപലപിച്ചു നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ട്വിറ്റര്‍ സന്ദേശത്തോടൊപ്പം ചരിച്ചുകൊണ്ടിരിക്കുന്ന കമലാ ഹാരിസിന്റെ ചിത്രം കൂടി പോസ്റ്റ് ചെയ്തിരുന്നതാണ് കൂടുതല്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്.

ബൈഡന്‍ ഭരണത്തെ വിമര്‍ശിക്കുന്നതിന് അവസരം പാര്‍ത്തിരുന്ന മാധ്യമങ്ങളും കമലഹാരിസിന്റെ വിവാദപരമായ ഈ സന്ദേശത്തെ പ്രചരിപ്പിക്കുന്നതിന് മത്സരിക്കുകയായിരുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: