17.1 C
New York
Saturday, June 19, 2021
Home US News കപ്പൽ തടസ്സം നീങ്ങി സൂയസ് കനാലിൽ ചരക്ക് ഗതാഗതം പുനഃസ്ഥാപിച്ചു.

കപ്പൽ തടസ്സം നീങ്ങി സൂയസ് കനാലിൽ ചരക്ക് ഗതാഗതം പുനഃസ്ഥാപിച്ചു.

അജു വാരിക്കാട് .

ഒരാഴ്ചയോളം നീണ്ടു നിന്ന കഠിനമായ പരിശ്രമത്തിനുശേഷം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിൽ ഒന്നായ സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ കണ്ടെയ്നർ കപ്പലിനെ മോചിപ്പിച്ചു. തൽഫലമായി കനാലിന്റെ ഇരുവശങ്ങളിലും കാത്തിരുന്ന നൂറുകണക്കിന് ചരക്കുകപ്പലുകൾ ഗതാഗതം പുനരാരംഭിച്ചു. ഈ തടസ്സവും അത് മാറ്റുവാൻ എടുത്ത് കാലതാമസവും വളരെ ചെലവേറിയതായാണ് നിരീക്ഷണം.95 ദശലക്ഷം ഡോളറാണ് ഈജിപ്തിന് ഇതിനോടകം നഷ്ടം വന്നത് എന്ന് ടൈംസിന്റെ പീറ്റർ ഗുഡ് മാൻ പറയുന്നത്. താൽക്കാലികമായെങ്കിലും കപ്പൽ വരുത്തിയ യാത്രാതടസ്സം മാറ്റിയെങ്കിലും കനാൽ പൂർണമായും ഉപയോഗയോഗ്യം ആയിട്ടില്ല. അത്ര എളുപ്പം സാധിക്കാവുന്ന ഒന്നല്ല എന്നാണ് ടൈംസിംന്റെ കെയ്റോ ബ്യൂറോ മേധാവി വിവിയൻ യി പറയുന്നത്. പൂർണ്ണമായും തടസ്സം പരിഹരിക്കാൻ ചിലപ്പോൾ ഒന്ന് രണ്ട് ആഴ്ചയെങ്കിലും എടുക്കും.
എന്താണ് ശരിക്കും സംഭവിച്ചത്.

ശക്തമായ പൊടി മണൽ കാറ്റിൽ എവർ ഗിവൺ എന്ന കപ്പലിനെ കനാലിന്റെ ഒരു വശത്തേക്ക് തിരിച്ച് അവിടെ കുടുങ്ങിയതാണ് എന്നാണ് ഓപ്പറേറ്റർമാർ പറയുന്നത്. ഈ പ്രതിസന്ധിക്ക് കാറ്റിന് ഒരു പങ്ക് ഉണ്ടാകുമെങ്കിലും മാനുഷികമായ പിശകും ഉണ്ട് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ വർഷം 19000 കപ്പലുകൾ അപകടം ഒന്നുമില്ലാതെ കനാലിലൂടെ സഞ്ചരിച്ചിട്ടുള്ളതായിട്ടാണ് സൂയസ് ജലപാത അതോറിറ്റി പറയുന്നത്. “ശക്തമായ കാറ്റ് ഈ പ്രദേശത്ത് അസാധാരണമല്ല. ഇതിലും വലിയ കാറ്റ് മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു അപകടം ഇതിനുമുമ്പ് സംഭവിച്ചിട്ടില്ല” സുരക്ഷാ ഉദ്യോഗസ്ഥനായ അഹമ്മദ് അൽ സഫീൻ പറഞ്ഞു. കപ്പൽ കുടുങ്ങിയ ഭാഗത്തിന്റെ ആഴം കൂടുന്നതിന് മനുഷ്യൻറെ നിയന്ത്രണത്തിന് അപ്പുറത്തുള്ള ശക്തികളെയും ആശ്രയിക്കും. ചന്ദ്രനെയും വേലിയേറ്റത്തേയും . ഞായറാഴ്ച ഉണ്ടായ വേലിയേറ്റത്തിൽ കപ്പലിനെ പ്രതീക്ഷിച്ചതിലും അധികം നീക്കാൻ സാധിച്ചത് വിജയമായി.

ഇത് ഒരു സാധാരണ കപ്പലല്ല, വളരെ അപൂർവമായാണ് കപ്പൽ ഗതാഗത തടസ്സം അന്താരാഷ്ട്ര വാർത്തയാകുന്നത്. ഈ ഗതാഗത തടസ്സം വാർത്തയായതിന് പ്രധാന കാരണം ഇത് സംഭവിച്ചത് സൂയസ് കനാലിൽ ആയതിനാലാണ്. സൂയസ് കനാൽ മറ്റ് ജലപാതകളെ പോലെയല്ല . ചൈനയിലെയും ഇന്ത്യയിലെയും ഏഷ്യയിലെ മറ്റു ഭാഗങ്ങളിലുമുള്ള നിർമ്മാണ ഫാക്ടറികളെ യൂറോപ്പിലെ സമ്പന്നരായ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന ചാനലാണ് ഇത്. കൂടാതെ യൂറോപ്പിലേക്കുള്ള എണ്ണയുടെ പ്രധാന പോക്കുവരവിന്റെ പാതയുമാണിത് . എവർ ഗിവൺ എന്ന ഈ കപ്പൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പുകളിൽ ഒന്നാണ്. അകലെനിന്ന് അതിൻറെ വലിപ്പം മനസ്സിലാക്കാൻ പ്രയാസമാണ്. കരയിൽനിന്ന് കുട്ടികളുടെ ലേഗോ കളിപ്പാട്ടം പോലെ തോന്നുമെങ്കിലും അടുത്തെത്തുമ്പോൾ ഓരോ ലോഗോയും 20 അല്ലെങ്കിൽ 40 അടി നീളവും ഉണ്ട് . ഈ പ്രതിസന്ധിയുടെ അലകൾ ആഗോളതലത്തിൽ ഇപ്പോൾതന്നെ അനുഭവവേദ്യമാണ്. പല നിർമ്മാണ പ്രവർത്തനങ്ങളെയും ഈ തടസ്സം കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്.

നിർമ്മാണത്തിന് ആവശ്യമായ സാധനസാമഗ്രികൾ കൃത്യസമയത്ത് എത്താതെ പല നിർമ്മാണ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തേണ്ടി വന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ പ്രതിസന്ധി പരസ്പരബന്ധിതമായ ലോകത്തിൻറെ ദുർബലതയും വീണ്ടും ഉയർത്തി കാട്ടുന്നു. ലോസ്ആഞ്ചലസ് മുതൽ ഷാങ്ഹായ് വരെ വലിയ കുഴപ്പങ്ങൾ വിതയ്ക്കും എന്ന വസ്തുത അടിവരയിടുന്നു. ആധുനിക വാണിജ്യം ആഗോള വിതരണ ശൃംഖലകളെ ചുറ്റിപ്പറ്റിയാണ്. മാനേജ്മെൻറ് വിദഗ്ധരും കൺസൾട്ടിംഗ് സ്ഥാപനങ്ങളും ചെലവ് ചുരുക്കുന്നതിനും ലാഭം വർദ്ധിപ്പിക്കുന്നതിനും ജസ്റ്റ് ഇൻ ടൈം മാനുഫാക്ചറിങ് എന്ന ആശയം രൂപപ്പെടുത്തി. ആഗോള ഷോപ്പിങ് വ്യവസായത്തിന്റെ മാന്ത്രികതയെ ആശ്രയിച്ച് ആവശ്യമുള്ള സാധനം യഥാസമയം എത്തിക്കുന്നു. എന്നാൽ ഈ ആശയം പ്രായോഗികതലത്തിൽ പ്രയോജനം ഉള്ളതാണെങ്കിലും ഇത്തരത്തിലുള്ള തടസ്സങ്ങൾ വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മുഖ്യമന്ത്രിയുടെ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു:ഉമ്മൻ ചാണ്ടി

കെപിസിസി പ്രസിഡന്റ്‌ ആയതിനു ശേഷം സുധാകരന് എതിരെ ഇത്തരം പരാമർശങ്ങൾ നടത്താൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് എന്തെന്ന് അറിയില്ലന്ന് ഉമ്മൻ ചാണ്ടി ഇത്തരം ചർച്ചകൾ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ നിന്ന് അകലാൻ കാരണമാവും. മുഖ്യമന്ത്രിയുടെ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു. യഥാർഥ...

രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനുള്ള നിയമത്തിന്റെ കരട് ബില്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനുള്ള നിയമത്തിന്റെ കരട് ബില്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍ സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും നല്‍കുന്ന വിധത്തിലാണ് കരട് ബില്ല്. പ്രായത്തിന് അനുസരിച്ച്‌ സെന്‍സറിംഗ് ഏര്‍പ്പെടുത്തും. സെന്‍സര്‍...

സുധാകരനെ സിപിഎം ഭയക്കുന്നു: വി ഡി സതീശൻ

സു​ധാ​ക​ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​യ​തി​നെ സി​പി​എം ഭ​യ​ക്കു​ന്നതു​കൊ​ണ്ടാ​ണ് അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത ഉ​ട​നെ സി​പി​എം നേ​താ​ക്ക​ൾ അ​ദ്ദേ​ത്തി​നെ​തി​രെ തി​രി​ഞ്ഞ​ത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മ​രം​മു​റി വി​ഷ​യം മ​റ​ച്ചു​വ​യ്ക്കാ​ൻ വേ​ണ്ടി​യു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്...

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ്പ് തീരുമാനത്തെ ഫൊക്കാന നേതൃത്വം സ്വാഗതം ചെയ്തു.

ന്യൂജേഴ്‌സി: ഫൊക്കാനയുമായി സഹകരിക്കാനും അംഗത്വമെടുത്ത് പ്രവർത്തിക്കാനുമുള്ള   മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയാ (മാപ്പ്)യുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഫൊക്കാന നേതൃത്വം അറിയിച്ചു. ഫിലാഡൽഫിയയിലെ ഏറ്റവും വലിയ സംഘടനയായ മാപ്പ് ഫൊക്കാനയിൽ മടങ്ങി...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap