17.1 C
New York
Monday, June 14, 2021
Home Cinema കഥയിൽ അല്പം കാര്യം. ശ്രദ്ധേയമാവുന്നു. (അയ്മനം സാജൻ P.R.O)

കഥയിൽ അല്പം കാര്യം. ശ്രദ്ധേയമാവുന്നു. (അയ്മനം സാജൻ P.R.O)

കോവിഡ് കാലത്തെ, അമേരിക്കൻ മലയാളികളുടെ ജീവിതം നർമ്മത്തിൻ്റെ ഭാഷയിൽ അവതരിപ്പിച്ച കഥയിൽ അല്പം കാര്യം എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു. ഡാളസ് ജങ്ക്ഷൻ പ്രസൻസിനു വേണ്ടി അജോ സാമുവൽ നിർമ്മിച്ച ഈ ഷോർട്ട് മൂവിയുടെ സംവിധാനവും, ക്യാമറയും സാമുവൽ അലക്സാണ്ടർ നിർവ്വഹിക്കുന്നു. ഡാളസ് ജങ്ഷൻ യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്ത ഈ ഷോർട്ട് മൂവിയ്ക്ക് വിദേശ മലയാളികൾ ഗംഭീര സ്വീകരണമാണ് നൽകിയത്.

അമേരിക്കൻ മലയാളിയായ അജോ സാമുവലിൻ്റ നേതൃത്വത്തിൽ, അമേരിക്കയിലെയും, കേരളത്തിലെയും കലാകാരന്മാരെ അണിനിരത്തി, നിരവധി ഷോർട്ട് മൂവികളും, വെബ്ബ് സീരിസും നിർമ്മിയ്ക്കുന്ന അമേരിക്കയിലെ ഡാളസ് ജങ്ഷൻ, കേരളത്തിലെ പ്രേക്ഷകരെ കൂടുതൽ ആകർഷിയ്ക്കുന്ന പ്രോഗ്രാമുകളുമായി എത്തുകയാണ്.കഥയിൽ അല്പം കാര്യം മലയാളികളെ കൂടുതൽ ആകർഷിക്കുമെന്ന കണക്ക് കൂട്ടലിലാണ് ഇവർ.

അഭിനയമോഹം തലയ്ക്ക് പിടിച്ച അമേരിക്കൻ മലയാളിയായ റോയിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അമേരിക്കയിൽ നേഴ്സായ റോയി ഒരു ഷോർട്ട് മൂവി നിർമ്മിക്കാനുള്ള ശ്രമത്തിലാണ്.അമ്മ നല്ല സപ്പോർട്ട്.പൊങ്ങനായ കടമല അച്ചായൻ്റ പണം കൊണ്ട് ചിത്രം നിർമ്മിക്കാനാണ് ശ്രമം. ഗുണ്ടാ ബിനു വായി അഭിനയിച്ച് തിളങ്ങിയ നടനും എത്തി. പക്ഷേ, ആദ്യ ദിവസം തന്നെ ചിത്രീകരണം മുടങ്ങി! എന്തായിരുന്നു കാരണം?

കോവിഡ് കാലത്തെ നേഴ്സുമാരുടെ ജീവിതം വരച്ചുകാണിക്കുന്ന കഥയിൽ അല്പം കാര്യം പ്രേക്ഷകരെ ആകർഷിച്ച് മുന്നേറുന്നു.

ഡാളസ് ജങ്ഷൻ പ്രസൻസിനു വേണ്ടി അജോ സാമുവൽ നിർമ്മിച്ച കഥയിൽ അല്പം കാര്യം, സംവിധാനം, ക്യാമറ -സാമുവൽ അലക്സാണ്ടർ നിർവ്വഹിയ്ക്കുന്നു. രചന – അലക്സ് തോമസ്, സംഗീതം – എറിക് ജോൺസൻ,ഓഡിയോ റെക്കാർഡിംങ് – ഷാലു ഫിലിപ്പ്, പി.ആർ.ഒ- അയ്മനം സാജൻ.

ശരത് ഉണ്ണിത്താൻ, അജോ സാമുവൽ, ലാലി സാമുവൽ, തോമസ് കുട്ടി ഇടിക്കുള, നിമ്മി തോമസ് എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മഠം വിട്ടുപോകാന്‍ തയ്യാറല്ലെന്ന്; സിസ്റ്റർ ലൂസി കളപ്പുരയ്ക്കല്

തന്റെ ഭാഗം കേള്‍ക്കാതെയാണ് വത്തിക്കാന്റെ നടപടിയെന്ന് സിസ്റ്റർ ലൂസി. നടപടി സത്യത്തിനും നീതിക്കും നിരക്കാത്തത് ആണെന്നും അവര്‍ പ്രതികരിച്ചു. കന്യാസ്ത്രീയ ബലാല്‍സംഗം ചെയ്ത കേസിൽ ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ...

ആദ്യമായി ഒരേ സമയം നാലു മലയാളികളെ കലക്ടർമാരായി നിയോഗിച്ചു, തമിഴ്നാട്

നാലു മലയാളികളെ ഒരേസമയം കലക്ടര്‍മാരായി നിയോഗിക്കുച്ചു. തമിഴ്നാട് സർക്കാരാണ് വ്യത്യസ്തമായ നിലപാടിൽ നാലു മലയാളികളെ ഒരേസമയം തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ കലക്ടർമാരായി കലക്ടര്‍മാരായി നിയോഗിക്കുന്നത്. പുതുതായി ചുമതലയേറ്റ നാലു പേരും 2013 ബാച്ച്‌...

തൊഴില്‍ നിരസിക്കുന്നതിന് കൊറോണ വൈറസ് കാരണമായി അംഗീകരിക്കില്ല.

ഓസ്റ്റിന്‍: തൊഴിലില്ലായ്മ വേതനം വാങ്ങിക്കുന്നവര്‍ക്ക് തൊഴില്‍ വാഗ്ദാനം ലഭിച്ചാല്‍ അതു സ്വീകരിക്കുന്നാതിരിക്കുന്നതിന് കൊറോണ വൈറസ് തടസ്സമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ടെക്‌സസ് വര്‍ക്ക് ഫോഴ്‌സ് കമ്മീഷന്റെ അറിയിപ്പില്‍ പറയുന്നു. അമേരിക്കയില്‍ കൊറോണ വൈറസ് അതിരൂക്ഷമായിരുന്നപ്പോള്‍ പുറത്തിറക്കിയ...

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ്, വീട്ടമ്മ മരിച്ചു.

തൃശ്ശൂർ: പൊട്ടി കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വാതക്കാടൻ ചാത്തൻ്റെ ഭാര്യ (66) വയസുള്ള ജാനകിയാണ് മരിച്ചത്. സംഭവം നടന്നത്. കൊരട്ടി കാതികുടത്ത് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു. വാക്കാറ്റി...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap